ഖസീമില്‍ ഷോപ്പിങ് മാള്‍ സ്വദേശിവത്കരണം പൂര്‍ണം: തൊഴില്‍ നഷ്ടപ്പെട്ട് നിരവധി പേര്‍
text_fieldsബുറൈദ: സൗദിയിലെ ഷോപ്പിങ് മാള്‍ ജോലികള്‍ സ്വദേശിവത്കരിക്കുന്നതിന് തുടക്കം കുറിച്ച അല്‍ഖസീമില്‍ നടപടി സമ്പുര്‍ണം. 10 ദിവസം പിന്നിടുമ്പോഴേക്ക് പ്രവിശ്യയിലെ എല്ലാ നഗരങ്ങളിലെയും മാളുകളിലെ ജോലികളില്‍ സ്വദേശികള്‍ മാത്രമായി. വിഷന്‍ 2020 െൻറ ഭാഗമായി രാജ്യത്ത് തൊഴിലില്ലായ്മ പരമാവധി കുറക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതി രാജ്യമൊട്ടാകെ വ്യാപിപ്പിക്കുമെന്ന് തൊഴില്‍മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇത് സംബന്ധിച്ച സര്‍ക്കുലര്‍ മന്ത്രാലയം മാളുകളിലെ കടയുടമകള്‍ക്ക് നല്‍കിയിരുന്നു.
മുഹറം ഒന്നിന് ശേഷം സ്വദേശികളല്ലാത്തവരെ ജോലിക്ക് നിര്‍ത്തിയാല്‍ കനത്ത പിഴയടക്കമുള്ള കര്‍ശന നടപടികള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പോടെയായിരുന്നു ഇത്. ഹിജ്റ വര്‍ഷാരംഭത്തോടെ ഏതാണ്ടെല്ലാ സ്ഥാപനങ്ങളിലും പ്രവര്‍ത്തന സമയത്ത് ജോലിക്കാര്‍ ’സ്വദേശികള്‍ മാത്രമായി.
അപൂര്‍വം ചെറിയ ഷോപ്പുകള്‍ മാത്രമാണ് അടഞ്ഞുകിടക്കുന്നത്. സ്വദേശികളെ ലഭിക്കുന്ന മുറക്ക് ഇത്തരം സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിച്ചു തുടങ്ങും. അല്‍ഖസീമില്‍ മാത്രം 4,000 സ്വദേശികള്‍ക്ക് ഇത്തരത്തില്‍ ജോലി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. തൊഴില്‍, വാണിജ്യ, ആഭ്യന്തര മന്ത്രാലയങ്ങള്‍, മുനിസിപ്പല്‍ കാര്യാലയം എന്നിവയൂടെ പങ്കാളിത്തത്തോടെ മേഖല ഗവര്‍ണറേറ്റാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിെൻറ പുരോഗതി വിലയിരുത്താന്‍ അല്‍ഖസീം ഗവര്‍ണര്‍ ഡോ. ഫൈസല്‍ ബിന്‍ മിഷാല്‍ രാജകുമാരന്‍ ബുറൈദയിലെ പ്രമുഖ മാളുകളില്‍ സന്ദര്‍ശനം നടത്തി. ഇതുവരെയുള്ള പുരോഗതിയില്‍ സംതൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം തൊഴില്‍ രംഗത്തെ വെല്ലുവിളി അതിജീവിച്ച സ്വദേശി യുവത തങ്ങളുടെ പ്രാപ്തി തെളിയിച്ചിരിക്കുകയാണെന്ന് കുട്ടിച്ചേര്‍ത്തു.
മാളുകളിലെ സമ്പുര്‍ണ സ്വദേശിവത്കരണത്തിന്‍െറ ഫലമായി ഇതിനകം 3000 വിദേശ ജോലിക്കാര്‍ക്കെങ്കിലും തൊഴില്‍ നഷ്ടമായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരാണ് ഇതില്‍ ഭൂരിഭാഗവും. യമന്‍, ഈജിപ്ത്, ബംഗ്ളാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരുമുണ്ട്. ചില സ്ഥാപനങ്ങള്‍ പ്രവൃത്തി സമയത്തിന് ശേഷം വിലകള്‍ പതിച്ച് സാധനങ്ങള്‍ ക്രമീകരിക്കുന്നതിനും മറ്റുമായി നിലവിലുള്ള ചില വിദേശ ജോലിക്കാരെ നിയോഗിച്ചിണ്ട്.
ചിലര്‍ ഗോഡൗണുകളിലും പണിയെടുക്കുന്നു. ഈ ജോലികള്‍ തന്നെ ചെയ്യാന്‍ സന്നദ്ധരായി സ്വദേശി യുവാക്കള്‍ മുന്നോട്ട് വരുന്നുണ്ടെന്ന് പ്രമുഖ റെഡിമെയ്ഡ് ശൃംഖലയുടെ ബുറൈദ മാളിലെ ഓപ്പറേഷന്‍ മാനേജര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ചില ജോലിക്കാരോട് പുറം സ്ഥാപനങ്ങളില്‍ ജോലി തരപ്പെടുത്തിയാല്‍ സ്പാണ്‍സര്‍ഷിപ്പ് മാറ്റിക്കൊടുക്കാമെന്ന് സ്ഥാപന ഉടമകള്‍ സമ്മതിച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ വൈകാതെ തൊഴില്‍ നഷ്ടമായി സ്വദേശങ്ങളിലേക്ക് മടങ്ങേണ്ടി വരുമെന്നുറപ്പാണ്.
ഈ മാസം അവസാന വാരത്തോടെ സ്ത്രീകളുടെയും കുട്ടികളൂൂടെയും സാധനങ്ങള്‍ വില്‍ക്കുന്ന കടകളിലെ ജോലികള്‍ സ്വദേശി വനിതകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്ന നിയമം നടപ്പാകും. മൊബൈല്‍ ഫോണ്‍ വ്യാപാര രംഗത്തെ സമ്പൂര്‍ണ സ്വദേശിവത്കരണത്തിന് ശേഷമുള്ള മാളുകളിലെ പദ്ധതി മലയാളികള്‍ക്ക് വലിയ തിരിച്ചടിയടിയാണെന്ന് തീര്‍ച്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
