അറേബ്യൻ ഒയാസിസ് സംഗീതനിശ സംഘടിപ്പിച്ചു
text_fields
ജിദ്ദ: അറേബ്യൻ ഒയാസിസ് സംഗീത രാവ് സംഘടിപ്പിച്ചു. ഹഖാനി മ്യൂസിക് നൈറ്റ് എന്ന പേരിൽ നടന്ന പരിപാടി അൽ-അബീർ മെഡ ിക്കൽ ഗ്രൂപ്പ് വൈസ് ചെയർമാൻ ഡോ. അഹമ്മദ് ആലുങ്കൽ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അബ്ദുൽ ഹഖ് തിരൂരങ്ങാടി അധ്യക്ഷത വഹിച ്ചു. ജിദ്ദയിലെ പ്രവാസി സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവമായ അബ്ദുൽ മജീദ് നഹയെ ചടങ്ങിൽ ആദരിച്ചു. മുസാഫിർ ഉപഹാരം സമ്മാനിച്ചു. ഗായകൻ ജമാൽ പാഷക്ക് ജാഫർ അലി പാലക്കോട് ഉപഹാരം നൽകി. ‘ഒരിറ്റ്’ എന്ന കവിതാസമാഹാരത്തിെൻറ രചയിതാവ് അരുവി മോങ്ങത്തിന് ഇസ്മാഇൗൽ മരുതേരി ഫലകം നൽകി.
‘മരുഭൂമരങ്ങൾ’ എന്ന കവിതാസമാഹാരം രചിച്ച സക്കീന ഓമശ്ശേരിക്ക് നൗഷാദ് ഉപഹാരം നൽകി. സിയാവുൽ ഹഖിന് ഹഖ് തിരൂരങ്ങാടി ഉപഹാരം നൽകി. ഡോ. അഹമ്മദ് ആലുങ്ങലിന് മുസാഫിറും ആഷിക്കിന് അബ്ദുല്ല മുക്കണ്ണിയും ഉപഹാരം സമ്മാനിച്ചു. പ്രഫ. ഇസ്മാഇൗൽ മരുതേരി, മുസാഫിർ, ആഷിക്, മജീദ് നഹ, ഹസൻ യമഹ, ബഷീർ, മുസ്തഫ തോളൂർ എന്നിവർ സംസാരിച്ചു. മിർസ ഷെരീഫ് നയിച്ച സംഗീത സദസിൽ സിയാവുൽ ഹഖ്, ജമാൽ പാഷ, ഹഖ് തിരൂരങ്ങാടി, മുജീബ് വയനാട്, നാസർ മോങ്ങം, മൻസൂർ എടവണ്ണ, സോഫിയ സുനിൽ, ലിൻസി ബേബി, ഹസ്‌വ അസ്ലം, ലിന മരിയ ബേബി തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. അഷ്റഫ് മോങ്ങം സ്വാഗതവും ഗഫൂർ ചാലിൽ നന്ദിയും പറഞ്ഞു. ബേബി കുര്യച്ചൻ, സലിം വള്ളിക്കുന്ന്, നൗഫൽ കോഴിക്കോട്, ഷബീർ തിരുവാലി, നാസർ ഉദരംപൊയിൽ, ഹാരിസ് കീഴ്ശ്ശേരി, മുസ്തഫ കീഴ്ശ്ശേരി, അബ്ദുറഹ്മാൻ കണ്ണൂർ എന്നിവർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
