തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: യാംബു യു.ഡി.എഫ് കമ്മിറ്റി വിജയാഘോഷം
text_fieldsയു.ഡി.എഫ് വിജയം യാംബു യു.ഡി.എഫ് കമ്മിറ്റി ആഘോഷിച്ചപ്പോൾ
യാംബു: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ചരിത്രവിജയം ആഘോഷിച്ച് യാംബു യു.ഡി.എഫ് കമ്മിറ്റി പരിപാടി സംഘടിപ്പിച്ചു.യാംബു ടൗൺ റെയിൻബോ ബസാർ പരിസര പ്രദേശത്ത് സംഘടിപ്പിച്ച പരിപാടി ഒ.ഐ.സി.സി ഇൻകാസ് ഗ്ലോബൽ സെക്രട്ടറി ശങ്കർ എളങ്കൂർ, കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി ചെയർമാൻ അയ്യൂബ് എടരിക്കോട്, ജനറൽ സെക്രട്ടറി നിയാസ് പുത്തൂർ എന്നിവർ 'യു.ഡി.എഫ് വിജയാഘോഷം യാംബു' എന്നെഴുതിയ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ കരീം പുഴക്കാട്ടിരി, ശങ്കർ എളങ്കൂർ, ഒ.ഐ.സി.സി ജിദ്ദ റീജനൽ കമ്മിറ്റി സെക്രട്ടറി അഷ്കർ വണ്ടൂർ എന്നിവർ സംസാരിച്ചു.ഇടതുപക്ഷം സ്വീകരിച്ച വർഗീയ ധ്രുവീകരണ ശ്രമങ്ങൾക്കെതിരെ മതേതര ജനാധിപത്യ സമൂഹം പ്രതികരിച്ചതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പ് ഫലമെന്നും ഭരണകൂടം നെറികേടുകൾ ചെയ്തപ്പോൾ അതിനെതിരെ ജനങ്ങൾ നൽകിയ ശക്തമായ താക്കീതാണ് യു.ഡി.എഫിന്റെ വൻ വിജയമെന്നും പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. അബ്ദുറഹീം കരുവന്തിരുത്തി, ഷഫീഖ് മഞ്ചേരി, അർഷദ് പുളിക്കൽ, ഫസൽ മമ്പാട്, അലിയാർ മണ്ണൂർ, അബ്ദുറസാഖ് നമ്പ്രം, അബ്ദുന്നാസർ കുറുകത്താണി, ശമീൽ മമ്പാട്, മൻസൂർ ഒഴുകൂർ, ഹനീഫ തോട്ടത്തിൽ, അഷ്റഫ് കല്ലിൽ, ബഷീർ താനൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

