തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വര്‍ഗീയതക്കേറ്റ തിരിച്ചടി -കോട്ടക്കല്‍ കെ.എം.സി.സി
text_fieldsറിയാദ് കെ.എം.സി.സി കോട്ടക്കല്‍ മണ്ഡലം എക്സിക്യൂട്ടീവ് യോഗത്തിൽനിന്ന്
റിയാദ്: ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും വര്‍ഗീയതക്കുമെതിരെയുള്ള മതേതര കേരളത്തിെൻറ വിധിയെഴുത്ത് ആണെന്ന് റിയാദ് കെ.എം.സി.സി കോട്ടക്കല്‍ മണ്ഡലം എക്സിക്യൂട്ടിവ് യോഗം അഭിപ്രായപ്പെട്ടു. മലപ്പുറം ജില്ലയെയും മുസ്‌ലിം സമുദായത്തെയും നിരന്തരം അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തിയ വെള്ളാപ്പള്ളി നടേശന് മുഖ്യമന്ത്രി പൂർണ പിന്തുണ നല്‍കിയിട്ടും ഇടതുമുന്നണിയെ ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങള്‍ കൈവിട്ടത് കേരള സമൂഹത്തിെൻറ പ്രബുദ്ധതയാണ് കാണിക്കുന്നത്. ജനവിധി മാനിച്ച് പിണറായി സര്‍ക്കാര്‍ രാജി വെക്കാന്‍ തയാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു.
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡൻറ് ഷൗക്കത്ത് കടമ്പോട്ടിനെ യോഗം അഭിനന്ദിച്ചു. ഈ സ്ഥാനലബ്ധി മുഴുവന്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ക്കും അഭിമാനമാണെന്നും യോഗം അഭിപ്രായപ്പെട്ടു. കോട്ടക്കല്‍ മണ്ഡലത്തിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും യു.ഡി.എഫ് ഭരണം വരാന്‍ സഹായിച്ച വോട്ടര്‍മാരെ യോഗം അഭിനന്ദിച്ചു.
റമദാനില്‍ മുന്‍വര്‍ഷം നടത്തിയ പോലെ കോട്ടക്കല്‍ മണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്കായി ഖുര്‍ആന്‍ പാരായണ മത്സരം സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് അറിയിക്കും. അതുപോലെ മണ്ഡലത്തിലെ കെ.എം.സി.സി അംഗങ്ങളെ പങ്കെടുപ്പിച്ച് ഇഫ്താര്‍ മീറ്റ് സംഘടിപ്പിക്കാനും തീരുമാനിച്ചു.
മണ്ഡലത്തിലെ സി.എച്ച് സെൻറര്‍, ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ എന്നിവക്ക് സാമ്പത്തിക സഹായം നല്‍കാനും യോഗം തീരുമാനിച്ചു. മലബാര്‍ പ്രവാസികളുടെ വലിയ ആവശ്യമായിരുന്ന സൗദി എയര്‍ലൈന്‍സ് കോഴിക്കോട് സർവിസ് പുനരാരംഭിക്കാന്‍ പരിശ്രമിച്ച എം.പിമാരായ അബ്ദുസ്സമദ് സമദാനി, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.കെ. രാഘവന്‍ എന്നിവരെ യോഗം അഭിനന്ദിച്ചു.
ബത്ഹയില്‍ നടന്ന യോഗത്തില്‍ മണ്ഡലം പ്രസിഡൻറ് ബഷീര്‍ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ അബൂബക്കര്‍ സി.കെ പാറ ഉദ്ഘാടനം ചെയ്തു. ഗഫൂര്‍ കൊന്നക്കാട്ടില്‍, മൊയ്തീന്‍ കുട്ടി പൂവാട്, ഹാഷിം കുറ്റിപ്പുറം, ഇസ്മാഈല്‍ പൊന്‍മള, മൊയ്തീന്‍ കോട്ടക്കല്‍, ദിലീപ് ചാപ്പനങ്ങാടി, റഷീദ് അത്തിപ്പറ്റ, ഗഫൂര്‍ കോല്‍ക്കളം, ജംഷീദ് കൊടുമുടി, ഫര്‍ഹാന്‍ കാടാമ്പുഴ, മുഹമ്മദ് കല്ലിങ്ങല്‍, യൂനുസ് ചെങ്ങോട്ടൂര്‍, ഹമീദ് ഇന്ത്യനൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി അഷ്റഫ് പുറമണ്ണൂര്‍ സ്വാഗതവും സെക്രട്ടറി നൗഷാദ് കണിയേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

