പഴമയുടെ ഇൗണവും പുതിയ കാലത്തിെൻറ െട്രൻറുമായി പ്ലസ്്ടുകാരുടെ ഗായക സംഘം
text_fieldsദമ്മാം: സ്കുൾ വിദ്യാർത്ഥികളായ അഞ്ചുപേരുടെ ഒത്തുചേരൽ ദമ്മാമിലെ ഏറ്റവും സ്വീകാര്യമായ ഒരു ഗായക സംഘമായി വളർന്ന ിരിക്കുന്നു. പ്രതീക്ഷളുടെയും, മോഹങ്ങളുടേയും ഇൗണങ്ങൾ ഇഴചേർത്ത് ഇവർ പുതിയ കാലത്തിെൻറ ചലനങ്ങൾക്കൊപ്പം പാട ്ടുപാടുകയാണ്. പ്ളസ്ടു വിദ്യാർത്ഥിയായ കീ ബോർഡ് വായിക്കുന്ന ആകാശും, പളസ് വൻ വിദ്യാർത്ഥിയായ ജോയലും, ഗായിക അയറിനും, ഗായകൻമാരായ റോബിനും, ജോബിയും ഒന്നിച്ചപ്പോഴാണ് ‘‘ലൈവ് മ്യൂസിക് ബാൻറ്’ എന്ന സംഘം പിറന്നത്. ചെറു പ്പം മുതൽ കീബോർഡ് വായിക്കുന്ന ആകാശിെൻറ മനസ്സിലാണ് ഇൗ ആശയം ആദ്യം രൂപപെട്ടത്.
ഒരു വേദിയിൽ ജോയലിെൻ റ ഗിറ്റാർ വായന കണ്ടതോടെ ആകാശ് തെൻറ ആഗ്രഹം ജോയലിനോട് പങ്കുെവച്ചു. ഇതേ സ്വപ്നവുമായി നടന്ന ജോയലിന് ആകാശിൻറ കൂട്ട് കൂടുതൽ ൈധര്യം പകർന്നു. പഴയ ഇൗണങ്ങൾക്ക് തങ്ങളുടെ കയ്യിലുള്ള കീബോർഡും, ഗിറ്റാറും, ഡ്രംസും ഉപയോഗിച്ച് പുതിയ ട്രാക്കുകൾ ഉണ്ടാക്കി ഇവർ വേദികളിൽ പാടി.. ഇവരുടെ ലൈവ് പരിപാടികൾക്ക് വൻ സ്വീകാര്യതായാണ് ഉണ്ടായത്. അഞ്ചുപേരും സംഗീതം മനസ്സിൽ നിറച്ച് ഒറ്റമനസ്സോടെ ഇറങ്ങിയതോടെ ഇവർ ചെയ്ത ഒാരോ പരിപാടികളും കയ്യടി വാങ്ങുന്നതായി.
ജീവകാരുണ്യ പ്രവർത്തനത്തിന് പണം സ്വരൂപിക്കേണ്ട വന്ന അവസരത്തിലാണ് ഇ്വർ മറ്റൊരു ആശയവുമായി രംഗ പ്രവേശം ചെയ്തത്. കൃസ്ത്യൻ ഭക്തി ഗാനങ്ങളിൽ പഴയ പാട്ടുകൾക്ക് പുതി പശ്ചാത്തല സംഗീതമൊരുക്കി ഇവർ കാസറ്റുകൾ പുറത്തിറക്കി. അതിൽ നിന്ന് കിട്ടുന്ന മുഴുവൻ വരുമാനവും ജീവകാരുണ്യ പ്ര്വർത്തനങ്ങൾക്ക് നൽകി. ഇവരുടെ ഇൗ ഉദ്യമത്തിന് വൻ സ്വീകാര്യതയാണ് കിട്ടയത്. പുതിയ ഉൗർജ്ജത്തോടെ പഴയ ഇൗണങ്ങൾ പുനരവതരിപ്പിക്കപെട്ട സി ഡികൾ ഒന്നൊഴിയാതെ വിറ്റുപോയി. സംഗീതത്തിൽ നിരവധി പരീക്ഷണങ്ങൾക്കാണ് ഇൗ വിദ്യാർത്ഥി സംഘം ഇതികം മുതിർന്നത്. നിരവധി സിനിമാ ഗാനങ്ങൾ കോർത്തിണക്കി ഇവർ വേദിയിലവതരിപ്പിച്ച ഫ്യൂഷൻ ൈലവിന് ഏറെ ആരാധകരുണ്ടായി.
പഴയ ഇൗണങ്ങളെ മാറ്റി മറിക്കുകയോ വികൃതമാക്കുയോ ചെയ്യലല്ല ഇത്... പഴപാട്ടുകളുടെ ശിൽപികളെ ഏറെ ബഹുമാനത്തോടെ മനസ്സിൽ ആരാധിച്ച് പുതിയകാലത്തിെൻറ കേൾവി സുഖം നൽകി പുതിയ ശബ്ദത്തിൽ പാടുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്ന് ട്രൂപ് ഡയറക്ടർ ആകാശ് പറഞ്ഞു. സംഗീതത്തിെൻറ വൈവിധ്യത തങ്ങൾക്ക് ബോധ്യമാകുന്നതിനും, കൂടുതൽ പഠിക്കുന്നതിനും ഇത് ഉപകരിക്കും എന്നും ആകാശ് കൂട്ടിച്ചേർത്തു. ദമ്മാമിൽ തന്നെ നുറുലധികം വേദികളിൽ ഇവർ പരിപാടികൾ അവതരിപ്പിച്ചു കഴിഞ്ഞു. ഇപ്പോൾ പുതിയആൽബത്തിെൻറ പണിപ്പുരയിലാണ് ഇൗ അഞ്ചംഗ സംഘം.
കൃസ്ത്യൻ ഭക്തി ഗാനങ്ങളെ പരമ്പരാഗത സംഗീത ധാരക്കൊപ്പം മറ്റുള്ളവർക്ക് കൂടി ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ ഇൗണങ്ങൾ സന്നിവേശിപ്പിക്കാനാണ് തങ്ങൾ മ്രിക്കുന്നതെന്ന് ജോയൽ പറഞ്ഞു. സമയമെടുത്ത് പരസ്പരം അഭിപ്രായങ്ങൾ കൈമാറി ഞങ്ങളുടെ ഒത്തൊരുമയുടെ പ്രതീകമായായയിരിക്കും ഇൗ ആൽബം ഇറങ്ങുക എന്നും ജോയൽ പറഞ്ഞു. അഞ്ചുപേരും ചെറുപ്പം മുതൽ ദമ്മമിൽ തന്നെ പഠിച്ചു വളർന്നവരാണ്. ആകാശ് തിരുവല്ല സ്വദേശിയാണ്. ജോയൽ അടൂരും, ജോബി ഭരണിക്കാവിലും, അയറിൻ അയിരൂര് കാരിയും, റോബിൻ റാന്നിക്കാരനുമാണ്.
തട്ടുപൊളിപ്പൻ സംഗീതം ഇഷ്ടപെടുന്നവരാണ് പുതിയ തലമുറ എന്ന ആക്ഷേപത്തോട് ഇവർ യോജിക്കുന്നില്ല. മെലഡി ഗാനങ്ങൾ ഇഷ്ടപെടുന്നവരാണ് ഞങ്ങൾ... വേദിയിൽ അധികം പാടുന്നതും അത്തരം ഗാനങ്ങൾ തന്നെ. എങ്കിലും ഇന്നത്തെ തലമുറയുടെ ഹൃദയങ്ങളെ സ്വാധീനിക്കുന്ന ഒരു സംഗീതമുണ്ട്... നാടൻപാട്ടുകളുടെ ഇൗണങ്ങൾ ഏറ്റവും കൂടുതൽ ആസ്വദിച്ചത് പുതിയ തലമുറ തന്നെയായിരിക്കും. ആസ്വദനത്തിന് അതിരുകളില്ല.. ഒരു സദസ്സ് എല്ലാ വിഭാഗം ആളുകളും ഉൽപെടുന്നവരാണ്. അവരെ എല്ലാവരേയും തൃപ്തി പെടുത്തുക എന്ന വലിയ ശ്രമമമാണ് ഞങ്ങളുടേത്..... അഞ്ചുപേരുടേയും ഇൗ കാഴ്ചപാടുകൾ.. പാട്ടുകൾ ഇവർക്ക് വെറും കുട്ടിക്കളിയല്ല എന്ന് ബോധ്യപെടുത്തുന്നതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
