മണ്ണിനെയറിഞ്ഞ് കുട്ടി ഹീറോകൾ
text_fieldsലോക പരിസ്ഥിതി ദിനാചാരണത്തിെൻറ ഭാഗമായി മലർവാടി നസീം സോൺ സംഘടിപ്പിച്ച പരിപാടിയിൽ വിത്തു പാകിയ ബൗളുമായി കുട്ടികൾ
റിയാദ്: ലോക പരിസ്ഥിതി ദിനാചാരണത്തിെൻറ ഭാഗമായി മലർവാടി നസീം സോൺ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പരിസ്ഥിതി ബോധവൽക്കരണ സംഗമം ശ്രദ്ധേയമായി.
കുട്ടികളിൽ പ്രകൃതി സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ റൗദ അൽ ഗാഫ് പാർക്കിലാണ് പരിപാടി ഒരുക്കിയത്.
കുട്ടികളുടെ സർഗാത്മകത ഉണർത്തുന്നതിനായി ഒരുക്കിയ ‘ട്രീ-പെയിൻറിങ് ആക്ടിവിറ്റി’ പരിപാടിയിലെ പ്രധാന ആകർഷണമായിരുന്നു. സ്റ്റുഡൻറ്സ് ഇന്ത്യ നസീം സോൺ പ്രവർത്തകരായ ഹനീൻ, വിദാദ് റഷീദ് എന്നിവർ കുട്ടികൾക്കായി പരിസ്ഥിതി ബോധവത്കരണ ക്ലാസ് നയിച്ചു. മലർവാടി സോണൽ കോഓഡിനേറ്റർ സെമീനയുടെ അധ്യക്ഷതയിലാണ് സംഗമം നടന്നത്. മുഹ്സിന അബ്ദുൽ ഗഫൂർ, ഹാദി അസൈനാർ, നൈസി സജാദ്, സുഹൈറ, നുസൈബ, റഷീഖാ, ഖൻസ, തസ്ലീമ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

