സാഹിത്യോത്സവ്: അനാക്കിഷ് സെക്ടർ ജേതാക്കൾ
text_fieldsജിദ്ദ നോർത്ത് സാഹിത്യോത്സവിൽ ജേതാക്കളായ അനാക്കിഷ് സെക്ടർ ട്രോഫിയുമായി
ജിദ്ദ: നോർത്ത് സാഹിത്യോത്സവിൽ അനാക്കിഷ് സെക്ടർ ജേതാക്കളായി. അഞ്ചു സെക്ടറുകൾ തമ്മിൽ മാറ്റുരച്ച സാഹിത്യോത്സവിൽ 84 ഇനങ്ങളിലായി 500ഓളം പ്രതിഭകൾ പങ്കെടുത്തു.
11 വേദികളിലായി നടന്ന മത്സരങ്ങളിൽ 149 പോയന്റ് കരസ്ഥമാക്കിയാണ് അനാക്കിഷ് സെക്ടർ ഒന്നാം സ്ഥാനം നേടിയത്. 121 പോയന്റ് നേടി ഹിറാ സെക്ടർ രണ്ടാം സ്ഥാനവും 97 പോയന്റ് നേടി സാമിർ സെക്ടർ മൂന്നാം സ്ഥാനവും നേടി.
ഹംദാനിയ സെക്ടറിലെ ഷാഫി കാലാപ്രതിഭയായും അനാക്കിഷ് സെക്ടറിലെ ഇഹ്സാൻ അഹ്മദ് നവാസിനെ സർഗപ്രതിഭയായും തിരഞ്ഞെടുത്തു. കാമ്പസ് വിഭാഗത്തിൽ അഹ്ദാബ് ഇന്റർനാഷനൽ സ്കൂൾ 77 പോയന്റ് നേടി ഒന്നാം സ്ഥാനം നേടി. മഹദ് അൽഉലൂം ഇന്റർനാഷനൽ സ്കൂൾ രണ്ടാം സ്ഥാനവും നോവൽ ഇന്റർനാഷനൽ സ്കൂൾ മൂന്നാം സ്ഥാനവും നേടി. നോവൽ ഇന്റർനാഷനൽ സ്കൂളിലെ അഹ്സാൻ അനസിനെ കലാപ്രതിഭയായി തിരഞ്ഞെടുത്തു.
ഗേൾസ് വിഭാഗത്തിൽ ഹിറാ സെക്ടറിലെ മുഫീദ ജിബിനെ സർഗ പ്രതിഭയായും തിരഞ്ഞെടുത്തു. മുജീബ് എ.ആർ നഗർ ഉദ്ഘാടനം ചെയ്തു. ഫസൽ ഇർഫാനി അധ്യക്ഷത വഹിച്ചു. സഈദ് സഖാഫി പ്രാർത്ഥന നടത്തി. ഫസൽ ഇർഫാനി സ്വാഗതവും സലിം നന്ദിയും പറഞ്ഞു.സാംസ്കാരിക സംഗമം എഴുത്തുകാരനും ജേണലിസ്റ്റുമായ അഷ്റഫ് തൂണേരി ഉദ്ഘാടനം ചെയ്തു. ആർ.എസ്.സി ജിദ്ദ നോർത്ത് ചെയർമാൻ അബ്ദുൽ വാഹിദ് സഖാഫി അധ്യക്ഷത വഹിച്ചു.
കെ.എം.സി.സി ജിദ്ദ ജനറൽ സെക്രട്ടറി വി.പി മുസ്തഫ, ലാലു വേങ്ങൂർ, അസ്ഹബ് വർക്കല, ഐ.സി.എഫ് ജിദ്ദ റീജ്യൻ കമ്മിറ്റി ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ തങ്ങൾ, ആർ.എസ്.സി സൗദി വെസ്റ്റ് സെക്രട്ടറി റഫീഖ് കൂട്ടായി, ജിദ്ദ മർകസ് സെക്രട്ടറി അബ്ദുന്നാസർ അൻവരി, കബീർ കൊണ്ടോട്ടി എന്നിവർ സംസാരിച്ചു. അബൂബക്കർ സിദ്ദീഖ് ഫാദിലി സ്വാഗതവും ഷാഫി ബിൻ ശാദുലി കീനോട്ടും അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

