അക്ഷരപ്രേമികൾ ഒത്തുചേർന്നു; ജിദ്ദ വായനക്കൂട്ടം പുസ്തക ചർച്ച ശ്രദ്ധേയമായി
text_fieldsജിദ്ദ വായനക്കൂട്ടം സംഘടിപ്പിച്ച പ്രതിവാര വായനാനുഭവ വേദിയിൽ കെ.ടി.എ. മുനീർ പുസ്തകാവലോകനം നടത്തുന്നു
ജിദ്ദ: ദേശീയ വായന മാസാചരണത്തോടനുബന്ധിച്ച് ജിദ്ദ വായനക്കൂട്ടത്തിെൻറ ആഭിമുഖ്യത്തിൽ പ്രതിവാര വായനാനുഭവ വേദി സംഘടിപ്പിച്ചു. എഴുത്തുകാരൻ ബാബു എബ്രഹാമിെൻറ ‘കമ്പിളികണ്ടത്തെ കൽഭരണികൾ’ എന്ന പുസ്തകത്തെ മുൻനിർത്തിയായിരുന്നു ചർച്ച. കെ.ടി.എ. മുനീർ ചടങ്ങിൽ പുസ്തകാവലോകനം നടത്തി സംസാരിച്ചു.
കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് ശക്തമായ അടിത്തറയിട്ട പി.എൻ. പണിക്കർ സമൂഹത്തിൽ സൃഷ്ടിച്ച വിപ്ലവകരമായ മാറ്റങ്ങൾ അനിർവചനീയമാണെന്ന് അദ്ദേഹം തെൻറ പ്രസംഗത്തിൽ അനുസ്മരിച്ചു. വായനയ്ക്ക് ഒരിക്കലും അവസാനമില്ലെന്നും, ഡിജിറ്റൽ യുഗത്തിലും പുതിയ പുതിയ തലങ്ങളിലൂടെ വായന കൂടുതൽ കരുത്തോടെ വളരുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തുടർന്ന് നടന്ന സജീവമായ ചർച്ചയിൽ നാസ്സർ സൈൻ, സാകിർ ഹുസൈൻ എടവണ്ണ, നൗഷാദ് അടൂർ, നാസിമുദ്ധീൻ മണനാക്ക്, മുജീബ് മുത്തേടത്ത്, പ്രിൻസാദ് പാറായി, അബ്ദുൽ കാദർ കള്ളിവളപ്പിൽ, അൻവർ ബാബു ചോക്കാട്, ശറഫുദ്ധീൻ പാലക്കാട്, അനിൽ മുഹമ്മദ് അമ്പലപ്പള്ളി, ഗഫൂർ വണ്ടൂർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
പ്രവാസലോകത്ത് വായനയും സാഹിത്യ സംവാദങ്ങളും സജീവമായി നിലനിർത്താൻ വായനക്കൂട്ടത്തിെൻറ ഇത്തരം കൂട്ടായ്മകൾ തുടർന്നും സഹായിക്കുമെന്ന് ചടങ്ങിൽ ഭാരവാഹികൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

