ലോക കേരളസഭ: പ്രവാസി വിദ്യാർഥികള്‍ക്ക് സാഹിത്യ മത്സരം
text_fieldsറിയാദ്: മൂന്നാമത് ലോക കേരളസഭയോട് അനുബന്ധിച്ച് പ്രവാസ സാഹിത്യ രംഗത്തെ പുതിയ പ്രതിഭകളെ കണ്ടെത്താന്‍ പ്രവാസി സാഹിത്യ മത്സരം ഒരുക്കുന്നു. മലയാളം മിഷന് ഒരുക്കുന്ന ഈ മത്സരത്തില്‍ ചെറുകഥ, കവിത, ലേഖനം എന്നിവയില്‍ സബ് ജൂനിയര്‍ (എട്ട്-12), ജൂനിയര്‍ (13-18), സീനിയര്‍ (19 മുതല്‍) വിഭാഗങ്ങളിലായി പ്രവാസി വിദ്യാർഥികള്‍ക്ക് മത്സരിക്കാം.
രചനകള്‍ ജൂണ്‍ 10ന് മുമ്പ് lksmm2022@gmail.com എന്ന വിലാസത്തിലേക്ക് പ്രായം തെളിയിക്കുന്ന സാക്ഷ്യപത്രവും വിദ്യാർഥിയാണെന്ന് തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ കത്തും സഹിതം അയക്കണം.
ചെറുകഥ, കവിത മത്സരങ്ങള്‍ക്ക് വിഷയനിബന്ധനയില്ല. 'കോവിഡാനന്തര പ്രവാസജീവിതം' എന്ന വിഷയത്തില്‍ അഞ്ചു പുറത്തില്‍ കവിയാത്ത ലേഖനമാണ് മത്സരത്തിന് അയക്കേണ്ടത്.
മലയാള സാഹിത്യ ലോകത്തെ പ്രമുഖ എഴുത്തുകാരടങ്ങുന്ന ജൂറി ആയിരിക്കും വിധി നിർണയിക്കുക.
വിജയികള്‍ക്ക് പ്രശസ്തിപത്രം ആലേഖനം ചെയ്ത ഫലകവും ആകര്‍ഷകമായ അക്ഷര സമ്മാനപ്പെട്ടിയും പങ്കെടുക്കുന്ന എല്ലാവര്ക്കും ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റും നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

