‘സാഹിത്യ കലണ്ടർ 2026’ പ്രകാശനം
text_fieldsദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ ഒരുക്കിയ ‘സാഹിത്യ കലണ്ടർ 2026’ പ്രകാശനം ചെയ്തു. സാഹിത്യ ലോകത്തെ സുപ്രധാന തീയതികളും സംഭവങ്ങളും ഉൾപ്പെടുത്തി പുതുമയാർന്ന രീതിയിലാണ് രൂപകൽപന ചെയ്തത്. ദമ്മാം റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അൽമുന ഇൻറർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ നൗഫൽ പാലക്കോത്ത്, മാധ്യമപ്രവർത്തകൻ പി.ടി. അലവിക്ക് നൽകിപ്രകാശനം നിർവഹിച്ചു.
മാലിക് മഖ്ബൂൽ അധ്യക്ഷത വഹിച്ചു. മലയാളി സമാജം പ്രസിഡൻറ് സാജിദ് ആറാട്ടുപുഴ, ഷാജി മതിലകം, മുഷാൽ തഞ്ചേരി, അഷ്‌റഫ് ആലുവ, നൗഷാദ് ഇരിക്കൂർ, അബ്ദുൽ ഖാദർ വാണിയമ്പലം, ബിജു പൂതക്കുളം, അനിൽ റഹിമ, ഹരികൃഷ്ണൻ, റഹ്‌മാൻ കാരയാട് എന്നിവർ സംസാരിച്ചു. ഡോ. അമിത ബഷീർ പരിപാടിയുടെ അവതാരകയായിരുന്നു. ഡോ. സിന്ധു ബിനു സ്വാഗതവും ഷനീബ് അബൂബക്കർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

