സാഹിത്യ, സാംസ്കാരിക പ്രവർത്തനങ്ങൾ സജീവമാക്കണം -ജോസഫ് അതിരുങ്കൽ
text_fieldsറിയാദിൽ പാൻ ഇന്ത്യ ഫോറം സംഘടിപ്പിച്ച വായനവാരം പരിപാടി ജോസഫ് അതിരുങ്കൽ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ഗൾഫിലെ മറ്റ് രാജ്യങ്ങളിലെ സാഹിത്യവും സാംസ്കാരികവുമായി ബന്ധപ്പെട്ട ചർച്ചകളും പ്രദർശനങ്ങളും പ്രവർത്തനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ റിയാദിൽ ഇത്തരം കാര്യങ്ങൾ കുറവാണെന്നും ഇവിടെയും സാഹിത്യ-സാംസ്കാരിക പ്രവർത്തനങ്ങൾ സജീവമാക്കണമെന്നും എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ. റിയാദിൽ പാൻ ഇന്ത്യ ഫോറം സംഘടിപ്പിച്ച വായനവാരം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബത്ഹ ഡി പാലസ് ഹോട്ടലിൽ നടന്ന പരിപാടിയിൽ ചെയർമാൻ വി.കെ. റഫീഖ് ഹസൻ അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് മുഖ്യപ്രഭാഷണം നടത്തി. മാധ്യമപ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ ആമുഖഭാഷണം നിർവഹിച്ചു.
റിയാദ് എൻ.ആർ.കെ ഫോറം മുൻ ചെയർമാൻ അയൂബ് ഖാൻ സ്വാഗതവും മാധ്യമപ്രവർത്തകൻ ഇസ്മാഈൽ പയ്യോളി നന്ദിയും പറഞ്ഞു. കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ, ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലിം കളക്കര, ദിശ സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് കെ.എം. കനകലാൽ, സാമൂഹിക പ്രവർത്തകൻ ഇബ്രാഹിം സുബുഹാൻ എന്നിവർ സംസാരിച്ചു.
അബ്ദുല്ല വല്ലാഞ്ചിറ, യഹ്യ കൊടുങ്ങല്ലൂർ, രഘുനാഥ് പറശ്ശിനിക്കടവ്, സജീർ പൂന്തുറ, മുജീബ് ഉപ്പട, നൂറുദീൻ കൊടുങ്ങല്ലൂർ, ഗഫൂർ കൊയിലാണ്ടി, സലിം അർത്തിയിൽ, ബാലു കുട്ടൻ, അഷറഫ് കായംകുളം, റാഫി പാങ്ങോട്, റാഷിദ് ദയ, അൻസർ വർക്കല, മുസ്തഫ പാലക്കാട്, റിയാസ് ചിങ്ങത്ത്, റഫീഖ് പാലക്കാട്, അഹമ്മദ് ഷബീർ, സജീർ ഖാൻ ചിതറ, മജീദ് ചെമ്മാട്, ഷിഹാബ് തൊണ്ടിയിൽ, ഷെരീക്ക് തൈക്കണ്ടി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

