ലയൺസ് ക്ലബ് 14ാം വാർഷികം ആഘോഷിച്ചു
text_fieldsറിയാദ്: ലയൺസ് ക്ലബ് റിയാദ് ചാപ്റ്ററിെൻറ 14ാമത് വാർഷിക പൊതുയോഗം മലസ് അൽമാസ് ഓ ഡിറ്റോറിയത്തിൽ നടന്നു. പ്രസിഡൻറ് ജോൺ ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആര് യൻ ഗണേശൻ വാർഷിക റിപ്പോർട്ടും ട്രഷറർ പ്രസാദ് കുമാർ നമ്പ്രത്ത് വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. ബിജു ജോസിനെ പുതിയ സെക്രട്ടറിയായും ഡോ. ജോൺസൺ അലക്സിനെ ജോയൻറ് സെക്രട്ടറിയായും തെരഞ്ഞെടുത്തു. നിലവിലെ മറ്റു ഭാരവാഹികൾ തൽസ്ഥാനങ്ങളിൽ തുടരാനും തീരുമാനിച്ചു.
തുടർന്ന് വിവിധ ആഘോഷപരിപാടികൾ അരങ്ങേറി. സഞ്ജന പ്രസാദ്, ഗിരിദാസ് ഭാസ്കരൻ, മാലിനി ജയകൃഷ്ണൻ, അൻവിത സുനിൽകുമാർ, അതീവ് സുനിൽകുമാർ, നിരഞ്ജന ബിജു, അലക്സ് ജോൺസൺ, ജോസഫ് ജോൺസൺ, ജോർജ് ജോൺസൺ, നിധി ജയകൃഷ്ണൻ, ആൻ മോൾ ബിജു, ഗായത്രി രാജേഷ്, സുനിൽകുമാർ, ബിജു മുല്ലശ്ശേരി, ഡോ. സൗമ്യ ജോൺസൻ, പത്മിനി യു. നായർ, പ്രസാദ് കുമാർ നമ്പ്രത്ത് എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
