Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകവിത ചൊല്ലി തരംഗം...

കവിത ചൊല്ലി തരംഗം തീർത്ത്​ ലിനീഷി​െൻറ പുതിയ ആൽബം

text_fields
bookmark_border
കവിത ചൊല്ലി തരംഗം തീർത്ത്​ ലിനീഷി​െൻറ പുതിയ ആൽബം
cancel
camera_alt

ലിനീഷ് കണ്ണൂർ

ജുബൈൽ: ശ്രുതിമധുരമായി കവിത ചൊല്ലി ജുബൈലി​ലെ പ്രവാസി മലയാളി സമൂഹത്തി​െൻറ മനംകവർന്ന ലിനീഷി​െൻറ പുതിയ ആൽബം തരംഗമാകുന്നു. ജുബൈൽ അൽമുവാസത്ത് ആശുപത്രി ജീവനക്കാരൻ കണ്ണൂർ ചക്കരക്കല്ല് തലമുണ്ട സ്വദേശി ലിനീഷ് കണ്ണൂരി​െൻറ 'ഒന്നും പറയാതെ'എന്ന ആൽബമാണ് ശ്രദ്ധേയമാകുന്നത്. നാട്ടിൽ പഠനകാലത്തുതന്നെ നാടകവും കവിത ചൊല്ലലുമായി നടന്നിരുന്ന ലിനീഷ് 12 വർഷം മുമ്പാണ് അൽ-മുവാസത്ത് ആശുപത്രിയിൽ അക്കൗണ്ടൻറായി എത്തിയത്. കവിതകളായിരുന്നു ഇഷ്​ടമുള്ള മേഖല. പ്രശസ്തരും അല്ലാത്തവരുമായവരുടെ കവിതകൾ ചൊല്ലി സമൂഹ മാധ്യമങ്ങളിൽ പോസ്​റ്റ്​ ചെയ്യുന്നതാണ്​ പ്രധാന വിനോദം.

ഇത്തരത്തിൽ നൂറിലേറെ കവിതകൾ ലിനീഷ് പോസ്​റ്റ്​ ചെയ്​തു. അവസരം ലഭിക്കുമ്പോഴൊക്കെ പൊതുവേദികളിൽ ആലപിക്കും. പിന്നീടാണ് സ്വന്തമായി കവിത രചിക്കാൻ തുടങ്ങിയത്. 12ലേറെ കവിതകൾ രചിച്ചു. പ്രണയവും വിരഹവും ചാലിച്ച് 'ഒന്നും പറയാതെ'എന്ന ആൽബം കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. ലിനീഷ് രചിച്ച് സുഹൃത്തുക്കളായ ഷാനവാസ്, ജിഷ് സണ്ണിച്ചൻ എന്നിവരുടെ സഹായത്തോടെ ജുബൈലിൽ തന്നെ ചിത്രീകരിച്ചു. നാട്ടിൽനിന്ന്​ ഗായകൻ രഞ്​ജിത് കണ്ണൂർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മലയാളി നഴ്സി​െൻറ ജീവിത പശ്ചാത്തലത്തിൽ ഒരുക്കിയ 'മകളേ'എന്ന ആൽബത്തി​െൻറ ഗാനചിത്രീകരണം അൽ-മന ആശുപത്രി ചുറ്റുവട്ടങ്ങളിൽ പൂർത്തിയായിട്ടുണ്ട്. ദുബൈയിൽ അറിയപ്പെടുന്ന പ്രവാസി ഗായിക സവിത മഹേഷ് ആണ് 'മകളേ'യിലെ ഗാനം ആലപിച്ചിരിക്കുന്നത്.

ജുബൈലിലെ ഗായകരായ സയ്യിദ് മുഹമ്മദ്, ബുഖാരി എന്നിവർ ചേർന്ന് ആലപിച്ച ലിനീഷി​െൻറ മറ്റൊരു ഗാനത്തി​െൻറ റെക്കോഡിങ് കഴിഞ്ഞദിവസം പൂർത്തിയായി. തിരുവനന്തപുരം സ്വദേശി ജയദേവൻ വാസുദേവൻ ചിട്ടപ്പെടുത്തിയ 'രാഗമായി'എന്ന ഗസൽ ആൽബം ഉടൻ ചിത്രീകരണം ആരംഭിക്കും. 'സൃഷ്​ടിപഥം'എന്ന കവികളുടെ ഗ്രൂപ്പിൽ സജീവമായി ലിനീഷ് കവിതകൾ രചിക്കുന്നുണ്ട്. കോവിഡ് പടർന്നുപിടിച്ച സമയം നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ നവോദയ, ജുബൈൽ മലയാളി സമാജം എന്നീ സംഘടനകൾ ലിനീഷിനെ ആദരിച്ചിരുന്നു. ബ്രിട്ടനിൽ നഴ്സായി ജോലി ചെയ്യുന്ന കാവ്യയാണ് ഭാര്യ. മക്കൾ: കാശിനാഥ്‌, ലക്ഷ്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poetryLinishi's new album
Next Story