Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ലി​ഫ് സ്‌​കൂ​ളി​ൽ...

അ​ലി​ഫ് സ്‌​കൂ​ളി​ൽ ലി​ങ്കോ ഡ്ര​മാ​റ്റി​ക്സ്

text_fields
bookmark_border
ലി​ങ്കോ ഡ്രാ​മ
cancel
camera_alt

അ​ലി​ഫ് സ്കൂ​ളി​ൽ ന​ട​ന്ന ലി​ങ്കോ ഡ്രാ​മ

റി​യാ​ദ്: ഇം​ഗ്ലീ​ഷ് ഭാ​ഷാ​പ​ഠ​ന​ത്തി​െൻറ വേ​റി​ട്ട മാ​തൃ​ക തീ​ർ​ത്ത് റി​യാ​ദി​ലെ അ​ലി​ഫ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ലി​ങ്കോ ഡ്ര​മാ​റ്റി​ക്സ്​ പ​രി​പാ​ടി അ​ര​ങ്ങേ​റി. ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ലെ സ​ര​സ​വും സ​ര​ള​വു​മാ​യ ആ​ശ​യ​വി​നി​മ​യ​ത്തി​ലൂ​ടെ ഓ​രോ വി​ദ്യാ​ർ​ഥി​യും അ​ഭി​നേ​താ​വാ​യി വി​വി​ധ വേ​ഷം, ഭാ​വം എ​ന്നി​വ സ്വീ​ക​രി​ച്ച്​ പ്രേ​ക്ഷ​ക​ർ​ക്ക് മു​മ്പി​ൽ അ​വ​ത​രി​പ്പി​ച്ച്​ ഭാ​ഷാനൈ​പു​ണ്യം നേ​ടാ​ൻ സ്‌​കൂ​ൾ ആ​വി​ഷ്‌​ക​രി​ച്ച നൂ​ത​ന മ​ത്സ​ര​മാ​ണ് ലി​ങ്കോ ഡ്ര​മാ​റ്റി​ക്സ്. വ​ർ​ഷം മു​ഴു​വ​ൻ നീ​ണ്ടു​നി​ൽ​ക്കുന്ന മ​ത്സ​ര​ങ്ങ​ളു​ടെ സ​മാ​പ​നം സ​ർ​ഗാ​ത്മ​ക​ത​യു​ടെ​യും ആ​വി​ഷ്കാ​ര​ത്തി​െൻറ​യും കലാ​വി​സ്മ​യ​മാ​യി.

300ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി അ​വ​ത​രി​പ്പി​ച്ച ലി​ങ്കോ ഡ്രാ​മ​ക​ൾ ആ​ശ​യ​ങ്ങ​ൾ കൊ​ണ്ടും വ്യ​വ​ഹാ​ര​ങ്ങ​ളു​ടെ വ്യ​ത്യ​സ്ത​ത കൊ​ണ്ടും മി​ക​ച്ച​വ​യാ​യി​രു​ന്നു. കി​ഡീ​സ് വി​ഭാ​ഗ​ത്തി​ൽ ഗ്രേ​ഡ് 2 A, സ​ബ്ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ 4 A, ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഗ്രേ​ഡ് 5 C, സീ​നി​യ​ർ ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​ൽ 7 A, സീ​നി​യ​ർ ബോ​യ്സ് വി​ഭാ​ഗ​ത്തി​ൽ 7 F എ​ന്നീ ക്ലാ​സു​ക​ൾ ഒ​ന്നാം സ്ഥാ​നം നേ​ടി.

സീ​നി​യ​ർ ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​ൽ ശൈ​മ ഇ​ബ്ത്തി​ശാ​മും ഹ​നാ ഫാ​ത്തി​മ​യും സ​ബ്ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് അ​ബ്​​ദു​ല്ല ഷാ​രി​ഖും മു​സ്‌​ഖാ​ൻ ജ​ഹാം​ഗീ​റും മി​ക​ച്ച പ്ര​തി​ഭ​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ​ക്ക​ർ​ഹ​രാ​യി. മു​ഹ​മ്മ​ദ് ആ​ലി​ൻ ഫി​റോ​സ്, ന​ബ അ​ഷാ​ർ (കി​ഡീ​സ്), മു​ഹ​മ്മ​ദ് അ​ഫ്ഫാ​ൻ (സ​ബ്ജൂ​നി​യ​ർ), സൈ​റ അ​ൻ​സാ​ർ (സ​ബ്ജൂ​നി​യ​ർ), മു​ഹ​മ്മ​ദ് ഉ​മൈ​ർ ജാ​വേ​ദ് (സീ​നി​യ​ർ ബോ​യ്സ്), മു​ഹ​മ്മ​ദ് നി​ഹാ​ദ് ഷ​ബീ​ർ (സീ​നി​യ​ർ ബോ​യ്സ്) എ​ന്നി​വ​രാ​ണ് മ​റ്റു വി​ജ​യി​ക​ൾ. ഹെ​ഡ്മി​സ്ട്ര​സ് ഹ​മീ​ദ ബാ​നു, ഹെ​ഡ്മാ​സ്​​റ്റ​ർ നൗ​ഷാ​ദ് മു​ഹ​മ്മ​ദ്, കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ സു​ന്ദു​സ് സാ​ബി​ർ, അ​ന​സ് കാ​ര​യി​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Lingo Dramatics at Alif School
Next Story