'ലൈറ്റ് ഒാഫ് റിയാദ്' ആഘോഷം 18ന് ആരംഭിക്കും
text_fieldsജിദ്ദ: റിയാദ് പട്ടണത്തിൽ ലൈറ്റ് ഒാഫ് റിയാദ് (നൂർ അൽറിയാദ്) എന്ന പേരിൽ ആഘോഷം സംഘടിപ്പിക്കുന്നു. ഇൗ മാസം 18ന് ആരംഭിക്കുന്ന ആഘോഷം 17 ദിവസം നീണ്ടുനിൽക്കും. പട്ടണത്തിെൻറ വിവിധ ഭാഗങ്ങളിൽ ലൈറ്റിങ് കലാസൃഷ്ടികളുടെ പ്രദർശനമുൾപ്പെടെ ലൈറ്റിങ് രംഗത്തെ വിവിധ പരിപാടികൾ അരങ്ങേറും. ലൈറ്റിങ് ആർട്സ് രംഗത്തെ 20 രാജ്യങ്ങളിൽ നിന്നുള്ള പ്രസിദ്ധരായ കലാകാരന്മാർ ആഘോഷത്തിൽ പെങ്കടുക്കും. മൊത്തം കലാകാരന്മാരിൽ 40 ശതമാനം സൗദിയിൽ നിന്നുള്ളവരായിരിക്കും. 2019 മാർച്ച് ഒമ്പതിന് ഉദ്ഘാടനം ചെയ്ത 'റിയാദ് ആർട്ട്' പ്രോഗ്രാമിെൻറ ആദ്യത്തെ പരിപാടിയാണ് ലൈറ്റ് ഒാഫ് റിയാദ് എന്നപേരിൽ അരങ്ങേറുക. 60ഒാളം ലൈറ്റിങ് ആർട്ടുകൾ, ഡിസ്പ്ലേകൾ, പ്രദർശനങ്ങൾ ഉൾപ്പെടുന്നതാണ് ആഘോഷ പരിപാടികൾ. റിയാദ് നഗരത്തിലെ താമസക്കാർക്കും സന്ദർശകർക്കും നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് ഇത് ആസ്വദിക്കാനാകും. കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലും മുറബ്ബയിലെ കിങ് അബ്ദുൽ അസീസ് ഹിസ്റ്റോറിക്കൽ സെൻററിലും രണ്ട് പ്രധാന കേന്ദ്രങ്ങൾ ഒരുക്കും.
ആഘോഷത്തിെൻറ ഭാഗമായി 'നൂർ അലാ നൂർ' എന്നപേരിൽ പ്രത്യേക പ്രദർശനവും ഉണ്ടാകും.1960 മുതൽ ഇന്നോളമുള്ള ലൈറ്റിങ്ങ് കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്ന ഏറ്റവും വലിയ സംഘടിത കലാപ്രദർശനമായിരിക്കും ഇത്. പ്രദർശനം നടക്കുന്ന കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെൻററിനു കീഴിലെ കോൺഫറൻസ് ഹാളിൽ മാർച്ച് 18 മുതലാണ് സന്ദർശകരെ സ്വീകരിക്കുക. നാല് പവിലിയനുകളായി തിരിച്ചാണ് സ്ഥലത്ത് വൈവിധ്യമാർന്ന ലൈറ്റിങ് ആർട്ട് പ്രദർശനം ഒരുക്കുക.
ശിൽപശാലകൾ, ചർച്ച സെഷനുകൾ, ടൂറുകൾ, സന്നദ്ധ പരിപാടികൾ, പ്രദർശനം, സിനിമാറ്റിക്, സംഗീത പരിപാടികൾ, കുടുംബാംഗങ്ങൾക്ക് അനുയോജ്യമായ വിനോദ, വിദ്യാഭ്യാസ പരിപാടികൾ എന്നിവയും പ്രദർശനത്തോടൊപ്പമുണ്ടാകും. റിയാദ് നഗരത്തെ ലോകതലസ്ഥാനങ്ങളിൽ അർഹമായ സ്ഥാനത്തേക്ക് ഉയർത്താനുള്ള താൽപര്യമാണ് ലൈറ്റ് ഒാഫ് റിയാദ് എന്ന പരിപാടി സംഘടിപ്പിക്കുന്നതെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല ഫർഹാൻ പറഞ്ഞു.
വിഷൻ 2030ന് അനുസൃതമായി നഗരത്തിലെ ജീവിത നിലവാരം ഉയർത്തുക, പാരമ്പര്യവും സമകാലികവും സമന്വയിപ്പിക്കുന്ന തുറന്ന ആർട്ട് ഗാലറിയായി റിയാദ് നഗരത്തെ മാറ്റി നഗരത്തിെൻറ സാംസ്കാരികവും കലാപരവുമായ വശങ്ങൾ വർധിപ്പിക്കുക എന്നിവ പരിപാടിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. ലൈറ്റ് ഒാഫ് റിയാദ് പരിപാടി ആദ്യമായാണ് റിയാദിൽ നടക്കാൻപോകുന്നതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

