Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ദീ​ന​യി​ൽ...

മ​ദീ​ന​യി​ൽ ‘ജീ​വി​ത​നി​ല​വാ​ര പ​ദ്ധ​തി’ സ​ജീ​വ​മാ​കു​ന്നു

text_fields
bookmark_border
മ​ദീ​ന​യി​ൽ ‘ജീ​വി​ത​നി​ല​വാ​ര പ​ദ്ധ​തി’ സ​ജീ​വ​മാ​കു​ന്നു
cancel
camera_alt

മ​ദീ​ന ന​ഗ​ര​ത്തി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ

സൗ​ക​ര്യ​ങ്ങ​ൾ

മ​ദീ​ന: സൗ​ദി അ​റേ​ബ്യ​യി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മു​ള്ള സ​വി​ശേ​ഷ പ​ദ്ധ​തി​ക​ൾ മ​ദീ​ന​യി​ൽ സ​ജീ​വ​മാ​കു​ന്നു. വ്യ​ക്തി​ക​ളു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും ദൈ​നം​ദി​ന ജീ​വി​ത​രീ​തി​യി​ൽ ഗു​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രി​ക​യും, രാ​ജ്യ​ത്തെ വാ​സ​യോ​ഗ്യ​മാ​യ മി​ക​ച്ച അ​ന്ത​രീ​ക്ഷ​മാ​ക്കി മാ​റ്റു​ക​യും ചെ​യ്യു​ക എ​ന്ന ഭ​ര​ണ​കൂ​ട​ത്തി​െൻറ ദീ​ർ​ഘ​വീ​ക്ഷ​ണ​മാ​ണ് ഇ​തി​ലൂ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

മ​ദീ​ന മേ​ഖ​ല വി​ക​സ​ന അ​തോ​റി​റ്റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ താ​മ​സ​ക്കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കു​മാ​യി വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ന​ഗ​ര​ത്തി​ൽ ഒ​രു​ങ്ങു​ന്ന​ത്. പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നും വ്യാ​യാ​മം ദി​ന​ച​ര്യ​യു​ടെ ഭാ​ഗ​മാ​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ട് താ​ഴെ പ​റ​യു​ന്ന പ​ദ്ധ​തി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്നു. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം: ന​ഗ​ര​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ത്യാ​ധു​നി​ക രീ​തി​യി​ലു​ള്ള കാ​ൽ​ന​ട പാ​ത​ക​ൾ, സു​ര​ക്ഷി​ത​മാ​യ സൈ​ക്കി​ൾ ട്രാ​ക്കു​ക​ൾ, പ്ര​ത്യേ​ക സൈ​ക്കി​ൾ സ്റ്റേ​ഷ​നു​ക​ൾ എ​ന്നി​വ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​െൻറ ഭാ​ഗ​മാ​യി ‘ന​ഗ്​​ന​പാ​ദ ന​ട​പ്പാ​ത​ക​ൾ’, വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യും പ​ദ്ധ​തി​യു​ടെ ആ​ക​ർ​ഷ​ണ​മാ​ണ്. പൊ​ണ്ണ​ത്ത​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി വി​പു​ല​മാ​യ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ളും കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​തോ​റി​റ്റി ആ​സൂ​ത്ര​ണം ചെ​യ്യു​ന്നു​ണ്ട്. ടൂ​റി​സം മേ​ഖ​ല​ക്ക് പു​ത്ത​നു​ണ​ർ​വ് ന​ൽ​കു​ന്ന​തി​നൊ​പ്പം ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളെ ആ​ധു​നി​ക​വ​ത്ക​രി​ക്കാ​നു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​നും അ​തോ​റി​റ്റി തീ​രു​മാ​നി​ച്ചു.

സൗ​ദി അ​റേ​ബ്യ​യു​ടെ സ​മ​ഗ്ര വി​ക​സ​ന ല​ക്ഷ്യ​മാ​യ വി​ഷ​ൻ 2030-​െൻ​റ പ്ര​ധാ​ന തൂ​ണു​ക​ളി​ലൊ​ന്നാ​ണ് ‘ജീ​വി​ത​നി​ല​വാ​ര പ​ദ്ധ​തി’. രാ​ജ്യ​ത്തെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി വ​രു​ന്ന ഈ ​പ​ദ്ധ​തി, മ​ദീ​ന​യു​ടെ സാ​മൂ​ഹി​ക​വും ശാ​രീ​രി​ക​വു​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plannewsmedinagulfsaudiarabialife`Lifestyle
News Summary - 'Lifestyle Plan' comes to life in Medina
Next Story