‘ജീവിതം തുന്നുന്ന പ്രവാസം’ പ്രകാശനം ചെയ്തു
text_fieldsസഈദ് ഹമദാനിയുടെ കവിത സമാഹാരം എം.പി ഷഹ്ദാൻ, സൈദലവി കോഴിക്കോടിന്
ആദ്യ പ്രതി നൽകി പ്രകാശനം ചെയ്യുന്നു
ദമ്മാം: സഈദ് ഹമദാനിയുടെ കവിത സമാഹാരം ‘ജീവിതം തുന്നുന്ന പ്രവാസം’ പ്രകാശനം ചെയ്തു. ദമ്മാമിലെ ജാം ക്രിയേഷൻസ് സംഘടിപ്പിച്ച പരിപാടിയിൽ യുവ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ എം.പി. ഷഹ്ദാൻ മുതിർന്ന പ്രവാസി സൈദലവി കോഴിക്കോടിന് ആദ്യ പ്രതി നൽകി പ്രകാശനം നിർവഹിച്ചു. ജാം ക്രിയേഷൻ പ്രസിഡന്റ് സുബൈർ പുല്ലാളൂർ അധ്യക്ഷതവഹിച്ചു. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴ പുസ്തകം പരിചയപ്പെടുത്തി.
പ്രവാസിമിടിപ്പുകൾ ഉൾപ്പെടുന്ന മനുഷ്യജീവിതത്തിന്റെ വിവിധ തലങ്ങളിലൂടെ കടന്നുപോകുന്ന 50 കവിതകൾ ഉൾപ്പെടുന്നതാണ് ഈ കവിത സമാഹാരം. പി. സുരേന്ദ്രൻ, വീരാൻ കുട്ടി, പവിത്രൻ തീക്കുനി എന്നിവർ എഴുതിയ അവതാരികയും നിരീക്ഷണക്കുറിപ്പും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുഹമ്മദലി പീറ്റിയിൽ (ജാം രക്ഷാധികാരി), ഷമീർ ബാബു (തനിമ), ശനീബ് അബുബക്കർ (മലയാളി സമാജം), ഡോ. സിന്ധു ബിനു (അധ്യാപിക) എന്നിവർ സംസാരിച്ചു.
യുവ എഴുത്തുകാരനായ നവാസ് കൊല്ലത്തിനെ ടെലിഫിലിം സംവിധായകൻ റിനു അബൂബക്കർ പൊന്നാട അണിയിച്ച് ആദരിച്ചു. കല്യാണി ബിനു, റഊഫ് ചാവക്കാട് എന്നിവർ ഗാനം ആലപിച്ചു. ജേക്കബ് ഉതുപ്പ്, മാലിഖ് മഖ്ബൂൽ, കമറുദ്ദീൻ വലിയത്ത്, മുഷാൽ തഞ്ചേരി, റഹ്മാൻ കാര്യാട്, മജീദ് കൊടുവള്ളി, ബൈജു കുട്ടനാട്, ബിനു കുഞ്ഞ്, നജ്മുസ്സമാൻ, ബിനു പുരുഷോത്തമൻ, വിനോദ് കുഞ്ഞ്, ഷാജു അഞ്ചേരി, നസീർ പുന്നപ്ര, സിറാജ് തലശ്ശേരി, ആസിഫ് താനൂർ, മുരളീധരൻ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.
നസ്ഹ നൗഫൽ പ്രാർഥനാഗാനം ആലപിച്ചു. ജോഷി ബാഷ അവതാരകനായി. ഷമീർ പത്തനാപുരം, ഷരീഫ് കൊച്ചി, സിദ്ദീഖ് ആലുവ, ബിനാൻ കണ്ണൂർ, ലിയാഖത്ത് അലി കണ്ണൂർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. മെഹബൂബ് മുടവൻകാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

