ദുരിത ജീവിതം; മലപ്പുറം സ്വദേശിക്ക് തുണയായി ഐ.സി.എഫ്
text_fieldsദുരിതപൂർണമായ ജീവിതത്തിന് വിരാമം കുറിച്ച് നാട്ടിലേക്ക്
തിരിച്ച മലപ്പുറം സ്വദേശിക്കുള്ള യാത്രാരേഖകൾ ഐ.സി.എഫ് ഭാരവാഹികൾ ഏറ്റുവാങ്ങിയപ്പോൾ
ഹാഇൽ: ഒമ്പത് വർഷത്തെ ദുരിതപൂർണമായ ജീവിതത്തിന് വിരാമം കുറിച്ച് മലപ്പുറം സ്വദേശി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) സഹായത്തിൽ നാടണഞ്ഞു. ചൊവ്വാഴ്ച പുലർച്ച റിയാദിൽനിന്ന് കോഴിക്കോട്ടേക്കുള്ള വിമാനത്തിലാണ് പോയത്. ഹാഇലിലും പരിസരപ്രദേശങ്ങളിലും പല ജോലികളും സ്വന്തമായി കച്ചവടവും ചെയ്തിട്ടും ഒന്നും വിജയിച്ചില്ല.
നഷ്ടങ്ങളും പരാജയങ്ങളും മുന്നോട്ടുനയിച്ച ജീവിതത്തിൽ കടം കയറിയ ആ മനുഷ്യൻ ഏറെ തളർന്നിരുന്നു. ഇതിനിടെ കോവിഡും ലോക്ക് ഡൗണും എല്ലാം പ്രതീക്ഷകൾക്ക് മങ്ങലേൽപിച്ചു. മാനസികമായി തളർന്ന ജീവിതം ഒമ്പത് വർഷം നീണ്ട ഒരുപാട് പരീക്ഷണങ്ങളിലുടെ കടന്നുപോയി.
ഇദ്ദേഹത്തിന്റെ അവസ്ഥയറിഞ്ഞ ഐ.സി.എഫ് വെൽഫെയർ വിഭാഗത്തിന്റെ ഇടപെടലിനെ തുടർന്ന് നിയമപരമായ തടസ്സങ്ങൾ ലേബർ കോർട്ട് മുഖേന നീക്കി. യാത്രാരേഖകൾ ശരിയാക്കി. ഐ.സി.എഫ് വിമാന ടിക്കറ്റും സമ്മാനപ്പെട്ടിയും നൽകി. ഹാഇലിൽനിന്നും ടാക്സി മാർഗം റിയാദ് എയർപ്പോർട്ടിൽ എത്തി എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

