Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right2022 ഡാ​ക​ർ റാ​ലി:...

2022 ഡാ​ക​ർ റാ​ലി: ര​ണ്ട്​ സൗ​ദി വ​നി​ത​ക​ൾ​ക്ക്​ ലൈ​സ​ൻ​സ്

text_fields
bookmark_border
2022 ഡാ​ക​ർ റാ​ലി: ര​ണ്ട്​ സൗ​ദി വ​നി​ത​ക​ൾ​ക്ക്​ ലൈ​സ​ൻ​സ്
cancel
camera_alt

മ​ഷാ​ഇ​ൽ അ​ൽ ഉ​ബൈ​ദാ​ൻ

ജി​ദ്ദ: 2022ലെ ​ഡാ​ക​ർ റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ സൗ​ദി​യി​ലെ ര​ണ്ട് വ​നി​ത ഡ്രൈ​വ​ർ​മാ​ർ​ക്ക്​ സൗ​ദി ഓ​ട്ടോ​മൊ​ബൈ​ൽ ആ​ൻ​ഡ് മോ​ട്ടോ​ർ സൈ​ക്കി​ൾ ഫെ​ഡ​റേ​ഷ​ൻ ലൈ​സ​ൻ​സ്​ അ​നു​വ​ദി​ച്ചു. ദാ​നി​യ അ​ഖീ​ൽ, മ​ഷാ​ഇ​ൽ അ​ൽ ഉ​ബൈ​ദാ​ൻ എ​ന്നി​വ​ർ​ക്കാ​ണ്​ ലൈ​സ​ൻ​സ്​ അ​നു​വ​ദി​ച്ച​ത്. 2022 ജ​നു​വ​രി ഒ​ന്നി​ലെ ഡാ​ക​ർ റാ​ലി​യു​ടെ 44ാമ​ത് എ​ഡി​ഷ​നി​ൽ ടി ​ത്രീ വി​ഭാ​ഗ​ത്തി​ലാ​ണ്​ മ​ത്സ​രി​ക്കു​ക. പ്ര​തി​ദി​നം മ​ണി​ക്കൂ​റി​ൽ 135 കി.​മീ വ​രെ 600 കി.​മീ വ​രെ ദൂ​ര​ത്തി​ലാ​ണ്​ മ​ത്സ​രം. 12 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കും.

രാ​ജ്യ​ത്തി​ലെ മ​ഹ​ത്താ​യ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യെ​ന്ന​ത് സ്വ​പ്ന​സാ​ക്ഷാ​ത്കാ​ര​മാ​ണെ​ന്ന്​ മ​ശാ​ഇ​ൽ അ​ൽ​ഉ​ബൈ​ദാ​ൻ പ​റ​ഞ്ഞു.

സൗ​ദി അ​റേ​ബ്യ ഡാ​ക​ർ റാ​ലി​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്നു​ണ്ടെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ ലൈ​സ​ൻ​സ് ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ സൗ​ദി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കാ​ർ​സ് ആ​ൻ​ഡ് മോ​ട്ടോ​ർ സൈ​ക്കി​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു.

ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ അ​മീ​ർ ഖാ​ലി​ദ് ബി​ൻ സു​ൽ​ത്താ​ൻ അ​ൽ​അ​ബ്​​ദു​ല്ല അ​ൽ​ഫൈ​സ​ലി​ൽ​നി​ന്ന് എ​നി​ക്ക് അ​റി​യി​പ്പ്​ ല​ഭി​ച്ചു. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ഫെ​ഡ​റേ​ഷ​െൻറ അം​ഗീ​കാ​രം അ​ദ്ദേ​ഹം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം 12 ദി​വ​സ​ത്തെ റോ​ഡ് സൈ​ഡ് നാ​വി​ഗേ​ഷ​ൻ മ​ന​സ്സി​ലാ​ക്കാ​നും ക്ഷ​ണി​ച്ചി​രു​ന്നു.

ഈ ​വ​ർ​ഷം ഗ്രൗ​ണ്ടി​ലെ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കു​മെ​ന്ന്​ മ​ശാ​ഇ​ൽ ഉ​ബൈ​ദാ​ൻ പ​റ​ഞ്ഞു.

സൗ​ദി ഓ​ട്ടോ​മൊ​ബൈ​ൽ ആ​ൻ​ഡ് മോ​ട്ടോ​ർ സൈ​ക്കി​ൾ ഫെ​ഡ​റേ​ഷ​നി​ൽ​നി​ന്ന് ലൈ​സ​ൻ​സ്​ ല​ഭി​ച്ച​തി​ൽ ദാ​നി​യ അ​ഖീ​ൽ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു. പ​ല ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ്​ ലൈ​സ​ൻ​സ്​ ല​ഭി​ച്ച​ത്.

2022 ഡാ​ക്ക​ർ റാ​ലി​യെ അ​തി​െൻറ വൈ​വി​ധ്യ​മാ​ർ​ന്ന ട്രാ​ക്കു​കൊ​ണ്ട് വേ​റി​ട്ടു​നി​ർ​ത്തു​ന്നു. രാ​ജ്യ​ത്തി​ലെ മ​നോ​ഹ​ര​മാ​യ, പ്ര​കൃ​തി​ദ​ത്ത​മാ​യ ഭൂ​പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​താ​ണ​ത്. മ​ത്സ​ര​ത്തി​ന്​ ക​രു​ത്തും പ്ര​യാ​സ​ങ്ങ​ൾ ത​ര​ണം ചെ​യ്യാ​നും മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ ത​യാ​റെ​ടു​പ്പ് ആ​വ​ശ്യ​മാ​ണെ​ന്നും ദാ​നി​യ അ​ഖീ​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Driving License
News Summary - License for Saudi women
Next Story