Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രവാസികളുടെ...

പ്രവാസികളുടെ സൗദിയിലുള്ള കുടുംബാംഗങ്ങളുടെ ലെവി പുനഃപരിശോധിക്കും -ധനമന്ത്രി

text_fields
bookmark_border
പ്രവാസികളുടെ സൗദിയിലുള്ള കുടുംബാംഗങ്ങളുടെ ലെവി പുനഃപരിശോധിക്കും -ധനമന്ത്രി
cancel
camera_alt

സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദാന്‍ 

റിയാദ്​: രാജ്യത്ത്​ താമസിക്കുന്ന വിദേശികളുടെ ആശ്രിതർക്കുള്ള ലെവി പുനഃപരിശോധിക്കുന്ന കാര്യം പഠിച്ചുവരികയാണെന്ന്​ സൗദി അറേബ്യയുടെ ധനമന്ത്രി മുഹമ്മദ് ബിൻ അബ്​ദുല്ല​ അൽജദ്​ആൻ പറഞ്ഞു. കഴിവും ഉയർന്ന യോഗ്യതയുമുള്ള ആളുകളെ സൗദിയിൽ പിടിച്ചുനിർത്താനാണ്​​ സകുടുംബം രാജ്യത്തിനുള്ളിൽ സ്ഥിരതാമസമാക്കാൻ സൗകര്യത്തിന്​ ലെവി ഒഴിവാക്കുന്നതിനെ കുറിച്ച്​ ആലോചിക്കുന്നതെന്ന്​ മന്ത്രി പറഞ്ഞു. ചാനൽ 18 (തമാനിയ)യിലെ ‘സോക്രട്ടീസ് പോഡ്കാസ്​റ്റ്​’ എന്ന പരിപാടിക്ക്​ അനുവദിച്ച ദീർഘ അഭിമുഖത്തിലാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്​.

സർക്കാർ നൽകുന്ന സബ്‌സിഡി സേവനങ്ങൾ ഏകദേശം 20 ലക്ഷത്തോളം ആളുകൾ ഉപയോഗിക്കുന്നതായുള്ള അന്നത്തെ പഠനത്തി​െൻറ അടിസ്ഥാനത്തിലാണ് 2017ൽ​ ലെവി ഏർപ്പെടുത്തിയത്​. വെള്ളം, വൈദ്യുതി മുതലായവക്ക്​ നൽകുന്ന സബ്‌സിഡികളിൽനിന്ന്​ പ്രയോജനം നേടാൻ​ ആശ്രിതർക്ക്​ ലെവി ഏർപ്പെടുത്തൽ അനിവാര്യമായിരുന്നു. എന്നാൽ ചരക്കുകളുടെ സബ്‌സിഡികൾ എടുത്തുകളഞ്ഞതിനും ‘സിറ്റിസൺ അകൗണ്ട്​’ ആരംഭിച്ചതിനും ശേഷം ഇപ്പോൾ സമവാക്യം മാറാൻ തുടങ്ങിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ഇത്തരത്തിലെ സാമ്പത്തിക പരിഷ്കാരങ്ങൾ ബുദ്ധിമു​ട്ടേറിയതായിരുന്നു. പക്ഷേ ഞങ്ങൾക്ക് കാത്തിരിക്കാൻ കഴിയുമായിരുന്നില്ല. പൊതുധനകാര്യം നിയന്ത്രിക്കുന്നതിനും കമ്മി കുറയ്ക്കുന്നതിനും സമ്പദ്‌വ്യവസ്ഥയിൽ വിവിധ നല്ല ഫലങ്ങൾ കൈവരിക്കുന്നതിനും വേണ്ടിയാണ് മൂല്യവർധിത നികുതി (വാറ്റ്​) ചുമത്തൽ, അലവൻസുകൾ നിർത്തലാക്കൽ, വിദേശികളുടെ ആശ്രിതർക്ക്​ പ്രതിമാസ ഫീസ് (ലെവി) ചുമത്തൽ തുടങ്ങിയ ബുദ്ധിമുട്ടുള്ള പല സാമ്പത്തിക തീരുമാനങ്ങളും 2016-ൽ എടുക്കേണ്ടിവന്നത്​.

എന്നാൽ മൂല്യവർധിത നികുതിയുടെ കാര്യത്തിൽ ഒരു പുനർവിചിന്തനത്തിന്​ പറ്റിയ സമയമായെന്ന് ഞാൻ കരുതുന്നി​​ല്ലെന്നും അഭിമുഖത്തിനിടെ ധനകാര്യ മന്ത്രി വ്യക്തമാക്കി. മൂല്യവർധിത നികുതി ഏർപ്പെടുത്തുന്നത് പ്രയാസകരമായ സമയത്താണ്​. പൊതുധനകാര്യങ്ങളും കരുതൽ ധനവും ഇടത്തരം, ദീർഘകാലാടിസ്ഥാനത്തിൽ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും മികച്ച തീരുമാനമായിരുന്നു അത്. അതോടൊപ്പം ഗൾഫിലെ മൊത്തം സാമ്പത്തിക നയങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു തീരുമാനവുമായിരുന്നു.

മൂല്യവർധിത നികുതിക്ക്​ പോസിറ്റീവ്​ വശങ്ങളുണ്ടെന്നും എന്നാൽ ഇത് സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എണ്ണ വിപണിയിലെ ഏറ്റക്കുറച്ചിലുകൾ, അനിയന്ത്രിതമായ പണപ്പെരുപ്പം, ആഗോള തലത്തിലുള്ള ഭൗമരാഷ്​ട്രീയ പ്രക്ഷുബ്​ധത എന്നിവയുടെ അടിസ്ഥാനത്തിൽ ആഗോള സാമ്പത്തിക സ്ഥിതി അസ്ഥിരമാണെന്നും മന്ത്രി സൂചിപ്പിച്ചു. ‘സോക്രട്ടീസ് പോഡ്കാസ്​റ്റ്​’ ചാനലി​െൻറ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ എപ്പിസോഡായിരുന്നു സൗദി ധനമന്ത്രിയുമായുള്ള അഭിമുഖം.

‘സൗദി അറേബ്യയിലെ സാമ്പത്തിക തീരുമാനങ്ങൾക്ക് പിന്നിൽ’ എന്ന വിഷയത്തിൽ നടന്ന അഭിമുഖത്തിൽ 2015 മുതലുള്ള സൗദി സാമ്പത്തിക മേഖലയിലെ പരിവർത്തന യാത്ര മ​ന്ത്രി വിശദീകരിച്ചു. ഈ കാലത്തിനിടയിൽ എടുത്ത ലെവി, വാറ്റ്​ തുടങ്ങിയ സുപ്രധാന സാമ്പത്തിക തീരുമാനങ്ങളെ കുറിച്ചെല്ലാം വിവരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi news
News Summary - Levy of family members of expatriates in Saudi will be reviewed - Finance Minister
Next Story