െലവി മുഖേന വരവ് 2800 കോടി; വാറ്റില്‍ നിന്ന് 4500 കോടി
text_fieldsറിയാദ്: സൗദിയില്‍ വിദേശികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഏര്‍പ്പെടുത്തിയ െലവി മുഖേന 2018 അവസാനിക്കുമ്പോള്‍ രാഷ്ട്രത്തിന് 2800 കോടി റിയാല്‍ വരുമാനമുണ്ടാവുമെന്നാണ് ധനകാര്യ മന്ത്രാലയം പ്രതീക്ഷിക്കുന്നത്. നടപ്പുവര്‍ഷ ബ ജറ്റില്‍ കണക്കാക്കിയതിനേക്കാള്‍ 2.6 ശതമാനം കൂടുതലാണ് ഈ സംഖ്യ എന്നും മന്ത്രാലയം കൂടിച്ചേര്‍ത്തു.അതേസമയം മൂല്യ വര്‍ധിത നികുതി വഴി 2018 ല്‍ 45.6 ശതകോടി റിയാല്‍ രാഷ്ട്രത്തിന് വരുമാനമുണ്ടാക്കും. ബജറ്റില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ 105 ശതമാനം കൂടുതലാണിത്. വാറ്റ് അനിവാര്യമായ സ്ഥാപനങ്ങളെല്ലാം നികുതി അടക്കുന്നതില്‍ കൃത്യത കാണിച്ചതിനാലാണ് ഇത്രയും സംഖ്യ വരുമാനമുണ്ടാക്കാനായത്. വാറ്റ് നടപ്പാക്കിയ 2018ല്‍ തന്നെ രാഷ്ട്രത്തിന് വന്‍ വരുമാനമുണ്ടാക്കിയത് ശ്രദ്ധേയമായ നേട്ടമാണെന്നും ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രത്യേക വസ്തുക്കള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതിയിലൂടെ 2018 ല്‍ 1200 കോടി റിയാലാണ് രാഷ്ട്രത്തിന് ലഭിക്കുക.
ഈ രംഗത്തും നടപ്പുവര്‍ഷ ബജറ്റില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ 44.7 ശതമാനം വര്‍ധനവാണെന്ന് ധനകാര്യ മന്ത്രാലയത്തിെൻറ കണക്കുകള്‍ വ്യക്തമാക്കുന്നു.
ലെവി പിന്‍വലിക്കില്ല; പെട്രോള്‍ വില വര്‍ധിപ്പിക്കില്ല
റിയാദ്: സൗദിയിൽ വിദേശികള്‍ക്ക് ഏർപ്പെടുത്തിയ ലെവി പിന്‍വലിക്കാനും പെട്രോള്‍ വില കൂട്ടാനും പദ്ധതിയില്ലെന്ന് ധനമന്ത്രി അറിയിച്ചു. രാജ്യത്ത് സ്വകാര്യവത്കരണം അഞ്ച് മേഖലയില്‍ കൂടി നടപ്പാക്കും. വിദേശ നിേക്ഷപം രാജ്യത്ത് ഇരട്ടിച്ചെന്നും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം അംഗീകരിച്ച ബജറ്റിൻ മേൽ നടന്ന ചർച്ചയിലാണ് ധന,ആസൂത്രണ മന്ത്രാലയങ്ങൾ പുതിയ വിവരങ്ങള്‍ അറിയിച്ചത്. എണ്ണ വില എല്ലാ ദിവസവും പരിശോധിക്കുന്നുണ്ട് എന്നും കൃത്യമായ പദ്ധതി അടിസ്ഥാനത്തിലാണ് പ്രഖ്യാപനങ്ങള്‍ നടത്താറെന്നും വില കൂട്ടേണ്ട സാഹചര്യം നിലവിലില്ലെന്നും ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ പറഞ്ഞു. രാജ്യത്ത് വിദേശ നിക്ഷേപം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയായി. കൂടുതല്‍ നിക്ഷേപം ഈ വര്‍ഷമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
