Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഞാനെഴുതിയ കത്തുകൾ’ ഗസൽ ഡോക്യൂ ആൽബം: ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും പ്രിവ്യൂ ഷോയും

text_fields
bookmark_border
‘ഞാനെഴുതിയ കത്തുകൾ’ ഗസൽ ഡോക്യൂ ആൽബം: ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും പ്രിവ്യൂ ഷോയും
cancel
camera_alt

ഗസൽ ഡോക്യൂ ആൽബം ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് പ്രകാശനവും പ്രിവ്യൂ ഷോയുടെ സ്വിച്ച് ഓൺ കർമവും ഷിബു ചക്രവർത്തി നിർവഹിക്കുന്നു

ദമ്മാം: മിഡിൽ ഈസ്റ്റ്‌ ടാക്കീസിെൻറ ബാനറിൽ മുരളി ഊട്ടുകളം നിർമിക്കുന്ന ‘ഞാനെഴുതിയ കത്തുകൾ’ എന്ന ഗസൽ ഡോക്യൂ ആൽബത്തിെൻറ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രകാശനവും പ്രിവ്യൂ ഷോയുടെ സ്വിച്ച് ഓൺ കർമവും പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവർത്തി നിർവഹിച്ചു.

ദമ്മാം റോസ് ഗാർഡൻ റെസ്റ്റാറൻറ് ഓഡിറ്റോറിയത്തിലാണ് പ്രിവ്യൂ ഷോ സംഘടിപ്പിച്ചത്. പ്രശസ്ത സാഹിത്യകാരൻ ശിഹാബുദ്ധീൻ പൊയ്ത്തുംകടവിെൻറ വരികൾക്ക് ജേക്കബ് തോമസാണ് സംഗീതം നൽകിയിരിക്കുന്നത്. അശോകൻ ഐറണിയാണ് ഈ ഗസൽ ആലപിച്ചിരിക്കുന്നത്. പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ ശേഷം ഒറ്റപ്പെട്ടുപോകുന്ന ഒരു മനുഷ്യെൻറ ആത്മസംഘർഷവും, അതയാളിലേക്ക് തിരികെ കൊണ്ടുവരുന്ന ഇന്നലെകളെ കുറിച്ചുള്ള ശോഭയാർന്ന ഓർമച്ചിത്രങ്ങളുമാണ് സംവിധായകൻ ഷനീബ് അബൂബക്കർ ‘ഞാനെഴുതിയ കത്തുകളിൽ’ ദൃശ്യവൽക്കരിക്കുന്നത്.

മാലിക് മഖ്ബൂലിനോടൊപ്പം നജ്മുസമാൻ, മിൻറു, അഭിലാഷ് എന്നിവരാണ് ഈ ഡോക്യൂ ഫിക്ഷനിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നിഖിൽ മുരളീധരൻ, സുരേഷ് ആലപ്പി എന്നിവർ ഛായാഗ്രഹണവും ഹരീഷ് എഡിറ്റിങ്ങും നിർവഹിച്ചു. ചടങ്ങിൽ നിർമാതാവ് മുരളി ഊട്ടുകളം, മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ, എഴുത്തുകാരി ഡോ. സിന്ധു ബിനു, ചലച്ചിത്ര നിർമാതാവ് ജേക്കബ് ഉതുപ്, നോവലിസ്റ്റ് മുഷാൽ തഞ്ചേരി, ഹുസ്സൈൻ ചമ്പോളിൽ, ബിജു പൂതക്കുളം, ബിനു പുരുഷോത്തമൻ, മുരളീധരൻ, ആസിഫ് താനൂർ, ജോയ് തോമസ് തുടങ്ങിയവർ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘The Letters I Wrote’ Ghazal Docu Album: First Look Poster and Preview Show
Next Story