മാനവികതക്കായി കൈകോർക്കാം; ജുബൈലിൽ ഐ.സി.എഫ് ഐക്യദാർഢ്യ സംഗമം
text_fieldsഐ.സി.എഫ് ഐക്യദാർഢ്യ സംഗമത്തിൽ ഐ.സി.എഫ്
സൗദി നാഷനൽ തസ്കിയ സെക്രട്ടറി ഉമർ സഖാഫി മൂർക്കനാട് സംസാരിക്കുന്നു
ജുബൈൽ: സർവ ജനവിഭാഗങ്ങൾക്കും ഒപ്പം നിൽക്കുക എന്നത് സാമൂഹിക ജീവിയായ ഓരോ മനുഷ്യന്റെയും ഉത്തരവാദിത്ത്വമാണെന്ന് ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ജുബൈൽ റീജ്യൻ സംഗമം അഭിപ്രായപ്പെട്ടു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നയിച്ച ‘മനുഷ്യർക്കൊപ്പം’ കേരളയാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സംഗമം സംഘടിപ്പിച്ചത്.സമാധാനവും ഐശ്വര്യവുമുള്ള ഒരു സമൂഹസൃഷ്ടിക്കായി മനുഷ്യർ ഒന്നിച്ച് പ്രവർത്തിക്കണമെന്നും, മാനവികതക്ക് വിരുദ്ധമായ എല്ലാ പ്രവണതകളെയും പ്രതിരോധിക്കണമെന്നും സംഗമം ആഹ്വാനം ചെയ്തു.
യുദ്ധങ്ങൾ ഒന്നിനും പരിഹാരമല്ലെന്നും അനാവശ്യ യുദ്ധങ്ങൾ വഴി മനുഷ്യനും മനുഷ്യത്ത്വവുമാണ് നഷ്ടപ്പെടുന്നതെന്നും സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തിയ ഐ.സി.എഫ് സൗദി നാഷനൽ തസ്കിയ സെക്രട്ടറി ഉമർ സഖാഫി മൂർക്കനാട് പറഞ്ഞു. രാജ്യത്തെ പട്ടിണിയും സാമ്പത്തിക അസന്തുലിതാവസ്ഥയും പരിഹരിക്കാൻ ഭരണകൂടങ്ങൾ സജീവമായി ഇടപെടണം. ജനവിഭാഗങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ദൂരീകരിക്കാൻ എല്ലാവരും രംഗത്തിറങ്ങേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐ.സി.എഫ് ഈസ്റ്റ് ചാപ്റ്റർ വെൽഫെയർ സെക്രട്ടറി ഷൗക്കത്ത് സഖാഫി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജുബൈൽ റീജൻ പ്രസിഡന്റ് ജബ്ബാർ ആലപ്പുഴ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ജാഫർ കൊടിഞ്ഞി സ്വാഗതം പറഞ്ഞു. രാകേഷ് (നവോദയ), അഷറഫ് മൂവാറ്റുപുഴ (ഒ.ഐ.സി.സി), ഷഫീഖ് താനൂർ (കെ.എം.സി.സി), അബ്ദുസ്സലാം (നവോദയ), ഷൗക്കത്ത് നീലഗിരി (ആർ.എസ്.സി) എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

