Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ​ന്ന്​ ലോ​ക ഫാ​ർ​മ​സി​സ്​​റ്റ്​ ദി​നം; ആരോഗ്യകരമായ ഭാവിക്കായി ഫാർമസിസ്​റ്റുകളെ ശാക്തീകരിക്കാം

text_fields
bookmark_border
ഇ​ന്ന്​ ലോ​ക ഫാ​ർ​മ​സി​സ്​​റ്റ്​ ദി​നം;   ആരോഗ്യകരമായ ഭാവിക്കായി   ഫാർമസിസ്​റ്റുകളെ ശാക്തീകരിക്കാം
cancel
camera_alt

മ​ഹേ​ഷ് പ​ള്ളി​യാ​ൽ​തൊ​ടി

ഫാ​ർ​മ​സി​സ്​​റ്റ്,

റി​യാ​ദ്

പ്ര​മേ​ഹം, ഹൃ​ദ്രോ​ഗം, കാ​ൻ​സ​ർ തു​ട​ങ്ങി​യ സാം​ക്ര​മി​കേ​ത​ര രോ​ഗ​ങ്ങ​ളു​ടെ വ​ർ​ധ​ന​വ്, ജ​ന​സം​ഖ്യാ​പ​ര​മാ​യ മാ​റ്റ​ങ്ങ​ൾ, ഡി​ജി​റ്റ​ൽ ആ​രോ​ഗ്യ​രം​ഗ​ത്തി​െൻറ വ​ള​ർ​ച്ച, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം എ​ന്നി​വ ഇ​ന്ന​ത്തെ ആ​രോ​ഗ്യ​സം​വി​ധാ​ന​ങ്ങ​ൾ​ക്ക് വ​ലി​യ വെ​ല്ലു​വി​ളി​ക​ളാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്.

ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ‘ആ​രോ​ഗ്യ​ക​ര​മാ​യ ഭാ​വി​ക്കാ​യി ഫാ​ർ​മ​സി​സ്​​റ്റു​ക​ളെ ശാ​ക്തീ​ക​രി​ക്കു​ക’ എ​ന്ന സ​ന്ദേ​ശ​വു​മാ​യി ലോ​ക ഫാ​ർ​മ​സി​സ്​​റ്റ്​ ദി​നം ക​ട​ന്നു​വ​രു​ന്ന​ത്. ഫാ​ർ​മ​സി​സ്​​റ്റു​ക​ളു​ടെ അ​റി​വും വൈ​ദ​ഗ്ധ്യ​വും ഫ​ല​പ്ര​ദ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തേ​ണ്ട​ത് ഇ​ന്നി​െൻറ അ​നി​വാ​ര്യ​ത​യാ​യി മാ​റി​ക്ക​ഴി​ഞ്ഞു. ആ​വ​ശ്യ​മാ​യ വി​ദ്യാ​ഭ്യാ​സം, പ്ര​ഫ​ഷ​ന​ൽ ക​ഴി​വു​ക​ൾ, അ​ർ​ഹ​മാ​യ അം​ഗീ​കാ​രം, അ​നു​യോ​ജ്യ​മാ​യ തൊ​ഴി​ൽ സാ​ഹ​ച​ര്യ​ങ്ങ​ൾ എ​ന്നി​വ ഉ​റ​പ്പാ​ക്കി​ക്കൊ​ണ്ട് ആ​രോ​ഗ്യ​സം​വി​ധാ​ന​ത്തി​ൽ ഫാ​ർ​മ​സി​സ്​​റ്റു​ക​ളു​ടെ സേ​വ​നം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കേ​ണ്ട​തു​ണ്ട്.

മാ​റേ​ണ്ട കാ​ഴ്ച​പ്പാ​ടു​ക​ൾ

രോ​ഗി​ക​ൾ​ക്ക് വ​ള​രെ എ​ളു​പ്പ​ത്തി​ൽ സ​മീ​പി​ക്കാ​നാ​കു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ൽ പ്ര​ധാ​നി​ക​ളാ​ണ് ഫാ​ർ​മ​സി​സ്​​റ്റു​ക​ൾ. മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ല അ​വ​രു​ടെ സേ​വ​നം. മ​രു​ന്നു​ക​ളു​ടെ സു​ര​ക്ഷി​ത​വും ഫ​ല​പ്ര​ദ​വു​മാ​യ ഉ​പ​യോ​ഗം ഉ​റ​പ്പാ​ക്ക​ൽ, രോ​ഗി കൗ​ൺ​സ​ലി​ങ്, ചി​കി​ത്സാ​നു​സ​ര​ണം, ആ​രോ​ഗ്യ​ബോ​ധ​വ​ത്ക​ര​ണം, രോ​ഗ​പ്ര​തി​രോ​ധം, മ​രു​ന്നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ തി​രി​ച്ച​റി​യ​ൽ, ആ​വ​ശ്യാ​നു​സ​ര​ണം രോ​ഗി​ക​ളെ ഡോ​ക്ട​ർ​മാ​രി​ലേ​ക്ക് റ​ഫ​ർ ചെ​യ്യ​ൽ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ​ല്ലാം അ​വ​രു​ടെ പ​ങ്കു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ഫാ​ർ​മ​സി​സ്​​റ്റി​നെ വെ​റു​മൊ​രു “മ​രു​ന്ന് വി​ത​ര​ണ​ക്കാ​ര​ൻ” എ​ന്ന പ​ര​മ്പ​രാ​ഗ​ത കാ​ഴ്ച​പ്പാ​ടി​ൽ മാ​ത്രം കാ​ണു​ന്ന സ​മീ​പ​നം അ​ടി​യ​ന്ത​ര​മാ​യി മാ​റേ​ണ്ട​തു​ണ്ട്.

ഇ​ന്ത്യ​ൻ സാ​ഹ​ച​ര്യം

ഇ​ന്ത്യ​യി​ലെ ആ​രോ​ഗ്യ​സം​വി​ധാ​ന​ത്തി​ൽ ഫാ​ർ​മ​സി​സ്​​റ്റു​ക​ൾ​ക്ക് കൂ​ടു​ത​ൽ വ്യ​ക്ത​മാ​യ പ​ങ്കും ഉ​ത്ത​ര​വാ​ദി​ത്വ​വും ന​ൽ​കേ​ണ്ട​തു​ണ്ട്. പ്രാ​ഥ​മി​ക ആ​രോ​ഗ്യ​പ​രി​ച​ര​ണ സം​വി​ധാ​ന​ത്തി​ൽ ഇ​വ​രു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ വ്യ​ക്ത​മാ​യ ച​ട്ട​ക്കൂ​ട് രൂ​പീ​ക​രി​ക്ക​ണം. സ​മൂ​ഹ​ത്തി​ന്റെ തൊ​ട്ട​ടു​ത്തു​ള്ള ക​മ്യൂ​ണി​റ്റി ഫാ​ർ​മ​സി​ക​ളെ വെ​റും മ​രു​ന്ന് വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളാ​യി കാ​ണാ​തെ ആ​രോ​ഗ്യ​ബോ​ധ​വ​ത്ക​ര​ണം, രോ​ഗ​പ്ര​തി​രോ​ധം, കൗ​ൺ​സ​ലി​ങ്, പ്രാ​ഥ​മി​ക ആ​രോ​ഗ്യ​പ​രി​ശോ​ധ​ന എ​ന്നി​വ ല​ഭ്യ​മാ​കു​ന്ന ആ​രോ​ഗ്യ​പ​രി​ച​ര​ണ കേ​ന്ദ്ര​ങ്ങ​ളാ​യി വി​ക​സി​പ്പി​ക്ക​ണം. ഇ​തി​നാ​യി ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം, പ്ര​ഫ​ഷ​ന​ൽ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ, ഉ​ത്ത​ര​വാ​ദി​ത്വം, കൃ​ത്യ​മാ​യ രേ​ഖ​പ്പെ​ടു​ത്ത​ൽ, റ​ഫ​റ​ൽ സം​വി​ധാ​നം എ​ന്നി​വ ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്.

ഫാ​ർ​മ​സി​സ്​​റ്റു​ക​ളു​ടെ ക​ഴി​വു​ക​ൾ കാ​ലാ​നു​സൃ​ത​മാ​യി വി​ക​സി​പ്പി​ക്കു​ന്ന​തി​ന് ക​ണ്ടി​ന്യൂ​യി​ങ് പ്ര​ഫ​ഷ​ന​ൽ ഡ​വ​ല​പ്മെൻറ്​ (സി.​പി.​ഡി) കൂ​ടു​ത​ൽ ശ​ക്ത​മാ​ക്ക​ണം. പു​തി​യ മ​രു​ന്നു​ക​ൾ, ആ​ന്റി മൈ​ക്രോ​ബി​യ​ൽ സ്​​റ്റു​വാ​ർ​ഡ്ഷി​പ്പ്, ക്രോ​ണി​ക് ഡി​സീ​സ് മാ​നേ​ജ്മെ​ന്റ്, പേ​ഷ്യ​ന്റ് കൗ​ൺ​സ​ലി​ങ്, ഫാ​ർ​മ​കോ​വി​ജി​ല​ൻ​സ്, ഡി​ജി​റ്റ​ൽ ഹെ​ൽ​ത്ത് എ​ന്നീ മേ​ഖ​ല​ക​ളി​ൽ തു​ട​ർ​ച്ച​യാ​യ പ​രി​ശീ​ല​നം ന​ൽ​ക​ണം. ഒ​പ്പം, ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, മ​റ്റ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​മാ​യി ഏ​കോ​പി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ൾ​ട്ടി ഡി​സി​പ്ലി​ന​റി ഹെ​ൽ​ത്ത് കെ​യ​ർ മോ​ഡ​ൽ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക​യും വേ​ണം.

അം​ഗീ​കാ​ര​വും അ​ർ​ഹ​മാ​യ പ്ര​തി​ഫ​ല​വും​ഫാ​ർ​മ​സി​സ്​​റ്റു​ക​ൾ​ക്ക് കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്വം ന​ൽ​കു​ന്ന​തോ​ടൊ​പ്പം പ്ര​ഫ​ഷ​ന​ൽ അം​ഗീ​കാ​ര​വും സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള അ​വ​സ​ര​വും സേ​വ​ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​മാ​യ പ്ര​തി​ഫ​ല​വും ഉ​റ​പ്പാ​ക്ക​ണം.

ഒ​രു ഫാ​ർ​മ​സി​സ്റ്റ് ന​ൽ​കു​ന്ന പ്ര​ഫ​ഷ​ന​ൽ സേ​വ​ന​ത്തെ സൗ​ജ​ന്യ അ​ധി​ക സേ​വ​ന​മാ​യി കാ​ണാ​തെ ആ​രോ​ഗ്യ​സം​വി​ധാ​ന​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള സേ​വ​ന​മാ​യി അം​ഗീ​ക​രി​ക്കേ​ണ്ട​തു​ണ്ട്.​കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്വം, ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം, വ്യ​ക്ത​മാ​യ പ്ര​ഫ​ഷ​ന​ൽ ചു​മ​ത​ല, ഉ​ത്ത​ര​വാ​ദി​ത്വം, അ​ർ​ഹ​മാ​യ പ്ര​തി​ഫ​ലം എ​ന്ന സ​മ​ഗ്ര സ​മീ​പ​ന​മാ​ണ് ഇ​ന്ത്യ​ക്ക് ആ​വ​ശ്യം. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ മാ​തൃ​ക​ക​ൾ അ​തേ​പ​ടി പ​ക​ർ​ത്തേ​ണ്ട​തി​ല്ലെ​ങ്കി​ലും, അ​വി​ടെ ഫാ​ർ​മ​സി​സ്​​റ്റു​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന പ്ര​ഫ​ഷ​ന​ൽ അം​ഗീ​കാ​രം, രോ​ഗി​കേ​ന്ദ്രീ​കൃ​ത സേ​വ​ന​ങ്ങ​ൾ, തു​ട​ർ​ച്ച​യാ​യ പ​രി​ശീ​ല​നം, അ​ർ​ഹ​മാ​യ പ്ര​തി​ഫ​ലം തു​ട​ങ്ങി​യ ആ​ശ​യ​ങ്ങ​ൾ ന​മ്മു​ടെ സാ​ഹ​ച​ര്യ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ വി​ക​സി​പ്പി​ച്ചെ​ടു​ക്കാ​വു​ന്ന​താ​ണ്.

ആ​രോ​ഗ്യ​ത്തി​നാ​യു​ള്ള നി​ക്ഷേ​പം

ഫാ​ർ​മ​സി​സ്റ്റി​ൽ നി​ക്ഷേ​പി​ക്കു​ന്ന​ത് യ​ഥാ​ർ​ത്ഥ​ത്തി​ൽ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ന​ട​ത്തു​ന്ന നി​ക്ഷേ​പ​മാ​ണ്. ഫാ​ർ​മ​സി​സ്​​റ്റു​ക​ളെ ശാ​ക്തീ​ക​രി​ക്കു​മ്പോ​ൾ രോ​ഗി​ക​ൾ​ക്ക് കൂ​ടു​ത​ൽ സു​ര​ക്ഷി​ത​വും ഗു​ണ​മേ​ന്മ​യു​ള്ള​തു​മാ​യ മ​രു​ന്ന് സേ​വ​നം ല​ഭി​ക്കു​ക​യും ആ​രോ​ഗ്യ​സം​വി​ധാ​നം കൂ​ടു​ത​ൽ ക​രു​ത്തു​റ്റ​താ​വു​ക​യും ചെ​യ്യും. അ​തു​കൊ​ണ്ട്, ലോ​ക ഫാ​ർ​മ​സി​സ്റ്റ് ദി​നം ഒ​രു ദി​വ​സ​ത്തെ ആ​ഘോ​ഷ​മാ​യി മാ​ത്രം അ​വ​സാ​നി​ക്ക​രു​ത്.

ഫാ​ർ​മ​സി​സ്​​റ്റു​ക​ളു​ടെ ക​ഴി​വു​ക​ളെ അം​ഗീ​ക​രി​ക്കാ​നും അ​വ​രു​ടെ സേ​വ​ന​ങ്ങ​ളെ ആ​രോ​ഗ്യ​സം​വി​ധാ​ന​ത്തി​ന്റെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​യി മാ​റ്റാ​നും അ​വ​രു​ടെ വൈ​ദ​ഗ്ധ്യം പൂ​ർ​ണ്ണ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നു​മു​ള്ള ആ​ഹ്വാ​ന​മാ​യി ഈ ​ദി​നം മാ​റ​ണം. ഇ​ന്ന​ത്തെ ഫാ​ർ​മ​സി​സ്റ്റി​ൽ നി​ക്ഷേ​പി​ക്കു​ന്ന​തി​ലൂ​ടെ മാ​ത്ര​മേ നാ​ളെ​യു​ടെ ആ​രോ​ഗ്യ​ക​ര​മാ​യ ഒ​രു ലോ​കം പ​ടു​ത്തു​യ​ർ​ത്താ​ൻ സാ​ധി​ക്കൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Let's empower pharmacists for a healthier future
Next Story