Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ റിയാദിലും മക്കയിലും ഒഴികെ പുതിയ രോഗികൾ 10ൽ താഴെ മാത്രം

text_fields
bookmark_border
പുതിയ രോഗികൾ 69, രോഗമുക്തി 48, മരണം അഞ്ച്​
saudi covid
cancel

റിയാദ്: സൗദി അറേബ്യയിൽ പുതിയതായി കോവിഡ്​ ബാധിക്കുന്നവരുടെ എണ്ണം മക്കയും റിയാദും ഒഴികെ ബാക്കിയിടങ്ങളിൽ പത്തിൽ താഴെ മാ​ത്രം. ചൊവ്വാഴ്​ച പുതുതായി 69 പേർക്കാണ്​ രോഗം സ്ഥിരീകരിച്ചത്​. 48 പേർ സുഖം പ്രാപിച്ചു.

രാജ്യത്ത്​ വിവിധ ഭാഗങ്ങളിൽ അഞ്ചുപേർ മരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,46,681 ആയി. ഇതിൽ 5,35,650 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,671 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,359 ആണ്. ഇതിൽ 317 പേരുടെ സ്ഥിതി മാത്രമാണ് ഗുരുതരം. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 19, റിയാദ് 15, കിഴക്കൻ പ്രവിശ്യ 6, മദീന 6, അൽഖസീം 6, ജീസാൻ 4, അസീർ 3, നജ്റാൻ 2, ഹാഇൽ 2, തബൂക്ക് 2, അൽജൗഫ് 2, അൽബാഹ 1, വടക്കൻ അതിർത്തി മേഖല 1. സൗദി അറേബ്യയിൽ ഇതുവരെ 41,033,322 ഡോസ് കോവിഡ്​ വാക്​സിൻ വിതരണം ചെയ്​തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - less than 10 covid cases in Saudi Arabia​'n Provinces other than Riyadh and Mecca
Next Story