Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2023 12:57 PM IST Updated On
date_range 10 Jan 2023 12:57 PM ISTകാർഷിക സമ്പൽസമൃദ്ധി ഉയർത്തിക്കാട്ടി അൽഉലയിൽ നാരങ്ങമേളക്ക് തുടക്കം
text_fieldsbookmark_border
camera_alt
അൽഉലയിൽ ആരംഭിച്ച നാരങ്ങമേളയിൽനിന്ന്
ജിദ്ദ: അൽഉലയിൽ നാരങ്ങമേള ആരംഭിച്ചു. അൽഉല ഗവർണറേറ്റിനു കീഴിലെ റോയൽ കമീഷനാണ് സംഘാടകർ. രണ്ടാം തവണയാണ് ഇത് നടക്കുന്നത്. പ്രദേശത്തെ കൃഷിയിടങ്ങളിൽ വിളയുന്ന വിവിധതരം നാരങ്ങയുടെ പ്രദർശനവും വിൽപനയുമാണ് നടക്കുന്നത്.
അൽഉലയുടെ കാർഷിക സമ്പൽസമൃദ്ധിയെ ഉയർത്തിക്കാട്ടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മേള ഈ മാസം മുഴുവൻ വാരാന്ത്യ ദിവസങ്ങളിലാണ് നടക്കുന്നത്. അൽഉല കൃഷിയിടങ്ങൾ നാരങ്ങ ഉൽപാദനത്തിന് പ്രസിദ്ധമാണ്. 4,700 കൃഷിത്തോട്ടങ്ങൾ പ്രദേശത്തുണ്ട്. ഇതിൽ രണ്ട് ലക്ഷത്തിലധികം വിവിധതരം നാരങ്ങമരങ്ങളുണ്ട്. സീസണിൽ ആയിരക്കണക്കിന് ടൺ പഴങ്ങൾ ഉൽപാദിപ്പിക്കാൻ കഴിയുന്നതാണ് ഈ കൃഷിത്തോട്ടങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

