ലെജന്റ്സ് തബൂക്ക് സെവൻസ് സോക്കർ ടൂർണമെന്റ് ജൂലൈ 31ന്
text_fieldsലെജന്റ്സ് തബൂക്ക് സെവൻസ് സോക്കർ ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികൾ
തബൂക്ക്: പ്രമുഖരായ ലെജന്റ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ഒന്നാമത് സെവൻസ് സോക്കർ ടൂർണമെന്റ് വി.എൽ.എസ് റിസോർട്ട് അറീന സ്റ്റേഡിയത്തിൽ ജൂലൈ 31ന് നടക്കും. തബൂക്കിലെ പ്രമുഖ ക്ലബുകളായ അത്യാബ് തസാജ്, ലയൺസ് തബൂക്ക്, എഫ്.സി തബൂക്ക്, ബ്ലാക്ക് ആൻഡ് വൈറ്റ്, ലെജൻറ്സ്, അൽ അംരി എന്നീ ആറു ടീമുകൾ ടൂർണമെൻറിൽ മാറ്റുരക്കും. വിന്നേഴ്സിനുള്ള കാഷ് അവാർഡ് തറവാട് റെസ്റ്റോറൻറും റണ്ണേഴ്സ് കാഷ് അവാർഡ് ഇന്ത്യൻ റസ്റ്റാറന്റും വിന്നേഴ്സ് ട്രോഫി അത്യാബ് തസാജും റണ്ണേഴ്സ് ട്രോഫി അൽ അംരിയും നൽകും. ശരീഫ് പാലക്കാട്, ജംഷീർ ചേളാരി, അലി കൊണ്ടോട്ടി, ഷബീർ കോട്ടപ്പുറം, ഖാലിദ് കടുങ്ങല്ലൂർ, സുഫൈൽ വെളിമുക്ക്, ശ്യാം കരുനാഗപ്പള്ളി, ഹാജ ജിസ്തി കന്യാകുമാരി എന്നിവരാണ് ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികൾ.

