Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫാക്​ടറികളുടെ...

ഫാക്​ടറികളുടെ നിയമപദവി; സമയപരിധി ഉടൻ അവസാനിക്കും

text_fields
bookmark_border
ഫാക്​ടറികളുടെ നിയമപദവി; സമയപരിധി ഉടൻ അവസാനിക്കും
cancel

ജിദ്ദ: വ്യവസായനഗരങ്ങൾക്ക്​ പുറത്തുള്ള ഫാക്​ടറികൾക്ക്​ പദവി ശരിയാക്കാൻ അനുവദിച്ച സമയപരിധി ഉടൻ അവസാനിക്കു​മെന്ന്​ വ്യവസായ, ധാതുവിഭവ മന്ത്രാലയം വ്യക്തമാക്കി. പാരിസ്ഥിതികമായി തരംതിരിച്ച ഫാക്​ടറികൾ ബന്ധപ്പെട്ട അധികാരികളിൽനിന്ന്​ എല്ലാ ലൈസൻസുകളും പുതുക്കുകയും നടപടികൾ വേഗത്തിൽ പൂർത്തിയാക്കുകയും വേണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. വ്യവസായിക നഗരങ്ങൾക്ക്​ പുറത്തുള്ള ഫാക്​ടറികൾക്ക്​ ​ആവശ്യമായ ലൈസൻസ്​ നേടുന്നതിനാണ്​ സമയപരിധി നൽകിയിരിക്കുന്നത്​.

മുനിസിപ്പൽ, സിവിൽ ഡിഫൻസ്​, പരിസ്ഥിതി, ഫുഡ്​ ആൻഡ്​​ ഡ്രഗ്​സ്​ അതോറിറ്റി എന്നീ വകുപ്പുകളിൽനിന്നുള്ള ലൈസൻസുകൾ ഇതിലുൾപ്പെടും. ആവശ്യമായ ലൈസൻസുകൾ നേടി പദവി ശരിയാക്കാൻ മുൻകൈ എടുക്കാത്ത ഫാക്ടറികൾക്ക് സെപ്​റ്റംബർ അവസാനത്തോടെ മന്ത്രാലയം നൽകുന്ന വ്യവസായിക സേവനങ്ങളിൽനിന്ന് പ്രയോജനം ലഭിക്കില്ല.

തീരുമാനം അനുസരിക്കാത്ത ഫാക്ടറികളെ അടുത്തുള്ള വ്യവസായനഗരത്തിലേക്ക് മാറ്റുന്നതോ അടച്ചുപൂട്ടുന്നതോ ആയ നടപടികൾ ബന്ധപ്പെട്ട അധികാരികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Factories ActJeddah
News Summary - Legal status of factories time limit expires soon
Next Story