Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവി​ക​സ​ന​വും...

വി​ക​സ​ന​വും സാ​മൂ​ഹി​ക​നീ​തി​യും ഉ​റ​പ്പാ​ക്കാ​ൻ ഇ​ട​തു​സ​ർ​ക്കാ​ർ തു​ട​ര​ണം: ന​വ​യു​ഗം

text_fields
bookmark_border
വി​ക​സ​ന​വും സാ​മൂ​ഹി​ക​നീ​തി​യും ഉ​റ​പ്പാ​ക്കാ​ൻ ഇ​ട​തു​സ​ർ​ക്കാ​ർ തു​ട​ര​ണം: ന​വ​യു​ഗം
cancel

ദ​മ്മാം: കേ​ര​ള​ത്തി​െൻറ വി​ക​സ​ന നേ​ട്ട​ങ്ങ​ളും സാ​മൂ​ഹി​ക നീ​തി​യും സം​ര​ക്ഷി​ക്കാ​നും ശ​ക്തി​പ്പെ​ടു​ത്താ​നും വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ മു​ന്ന​ണി​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി അ​ഭ്യ​ർ​ഥി​ച്ചു. ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യ​രം​ഗം, സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി​ക​ൾ, തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ എ​ന്നീ മേ​ഖ​ല​ക​ളി​ൽ കേ​ര​ള​ത്തെ മു​ന്നോ​ട്ട് ന​യി​ക്കു​ന്ന​തി​ൽ ഇ​ട​തു​സ​ർ​ക്കാ​റു​ക​ൾ വ​ഹി​ച്ച പ​ങ്ക് അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന് ന​വ​യു​ഗം വാ​ർ​ത്ത​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് കാ​ല​ത്ത് പ്ര​വാ​സി​ക​ളെ സു​ര​ക്ഷി​ത​മാ​യി നാ​ട്ടി​ലെ​ത്തി​ച്ച​തും, മ​ട​ങ്ങി​വ​ന്ന​വ​ർ​ക്കാ​യി എ​ൻ.​ഡി.​പി.​ആ​ർ.​ഇ.​എം പോ​ലു​ള്ള പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ളും നി​ക്ഷേ​പ സാ​ധ്യ​ത​ക​ളും ഒ​രു​ക്കി​യ​തും ഇ​തി​െൻറ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്.

പ്ര​വാ​സി ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ 2016-ൽ ​ഉ​ണ്ടാ​യി​രു​ന്ന 500 രൂ​പ​യി​ൽ നി​ന്നും 3,500 രൂ​പ​യാ​യി വ​ർ​ദ്ധി​പ്പി​ച്ച​തും, അം​ഗ​ത്വ​ത്തി​നു​ള്ള പ്രാ​യ​പ​രി​ധി 55-ൽ ​നി​ന്നും 60 വ​യ​സ്സാ​യി ഉ​യ​ർ​ത്തി​യ​തും ച​രി​ത്ര​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളാ​ണ്. ലോ​ക കേ​ര​ള​സ​ഭ​യി​ലൂ​ടെ പ്ര​വാ​സി​ക​ളു​ടെ ഒ​ട്ടേ​റെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ സാ​ധി​ച്ചു. പ്ര​വാ​സി മി​ഷ​ൻ, പ്ര​വാ​സി ഡി​വി​ഡ​ൻ​റ്​ പ​ദ്ധ​തി, പ്ര​വാ​സി കാ​ൾ സെൻറ​ർ, നോ​ർ​ക്ക പൊ​ലീ​സ് സ്റ്റേ​ഷ​ൻ എ​ന്നി​വ വ​ഴി സ​ർ​ക്കാ​ർ പ്ര​വാ​സി​ക​ൾ​ക്ക് ഉ​റ​ച്ച പി​ന്തു​ണ​യാ​ണ് ന​ൽ​കു​ന്ന​ത്.

നോ​ർ​ക്ക റൂ​ട്ട്സ് വ​ഴി ന​ൽ​കു​ന്ന വി​ദേ​ശ ഭാ​ഷാ പ​ഠ​നം, റി​ക്രൂ​ട്ട്മെൻറ്, സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങാ​നു​ള്ള വാ​യ്പ​ക​ൾ, 2025 ന​വം​ബ​റി​ൽ ആ​രം​ഭി​ച്ച നോ​ർ​ക്ക കെ​യ​ർ പ്ര​വാ​സി ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി, അ​തി​െൻറ തു​ട​ർ​ച്ച​യാ​യ നോ​ർ​ക്ക കെ​യ​ർ പ്ല​സ് (10 ല​ക്ഷം മു​ത​ൽ ഒ​രു കോ​ടി വ​രെ ല​ഭി​ക്കു​ന്ന ഇ​ൻ​ഷു​റ​ൻ​സ്), നി​യ​മ​സ​ഹാ​യം, ആം​ബു​ല​ൻ​സ് സ​ർ​വി​സ് എ​ന്നി​വ പ്ര​വാ​സി​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​ണ്. അ​തേ​സ​മ​യം, വ​യ​നാ​ട്ടി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കു​മെ​ന്ന വാ​ഗ്ദാ​നം പാ​ലി​ക്കു​ന്ന​തി​ൽ യു.​ഡി.​എ​ഫ്​ പ​രാ​ജ​യ​പ്പെ​ട്ടു.

മ​ത വ​ർ​ഗീ​യ പ്രീ​ണ​ന​വും ഗ്രൂ​പ്പു​ക​ളി​യും അ​സ്ഥി​ര​ത​യും മാ​ത്രം ല​ക്ഷ്യം​വെ​ക്കു​ന്ന പ്ര​തി​പ​ക്ഷ​ത്തി​ൽ​നി​ന്നും ജ​ന​ക്ഷേ​മ​ക​ര​മാ​യ ഒ​ന്നും പ്ര​തീ​ക്ഷി​ക്കേ​ണ്ട​തി​ല്ലെ​ന്നും ന​വ​യു​ഗം കൂ​ട്ടി​ച്ചേ​ർ​ത്തു.

ബി.​ജെ.​പി - സം​ഘ​പ​രി​വാ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ൻ.​ഡി.​എ മു​ന്ന​ണി​യു​ടെ മ​ത​നി​ര​പേ​ക്ഷ വി​രു​ദ്ധ നി​ല​പാ​ടു​ക​ളെ കേ​ര​ള ജ​ന​ത എ​ന്നും ത​ള്ളി​ക്ക​ള​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ത് തു​ട​രു​മെ​ന്നും കേ​ന്ദ്ര​ക​മ്മി​റ്റി പ​റ​ഞ്ഞു. സാ​മൂ​ഹി​ക ഐ​ക്യ​വും മ​ത​നി​ര​പേ​ക്ഷ​ത​യും കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ഇ​ട​തു​പ​ക്ഷ ഭ​ര​ണ​ത്തു​ട​ർ​ച്ച അ​നി​വാ​ര്യ​മാ​ണെ​ന്നും, അ​തി​നാ​ൽ എ​ല്ലാ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളും ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വോ​ട്ട് ന​ൽ​കി വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Left governments should continue to ensure development and social justice: Nava Yugam
Next Story