Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവിസ്​മയമായി ലീന...

വിസ്​മയമായി ലീന അൽതെ​ൈഖർ​; 15ാം വയസിൽ ഇംഗ്ലീഷ്​ നോവലെഴുതിയ അറബ്​ പെൺകൊടി

text_fields
bookmark_border
വിസ്​മയമായി ലീന അൽതെ​ൈഖർ​; 15ാം വയസിൽ ഇംഗ്ലീഷ്​ നോവലെഴുതിയ അറബ്​ പെൺകൊടി
cancel
camera_alt??? ???????? (??????? ??????? ?????????) ????????? ?????? ??????????????? ??????????????????????

റിയാദ്​: ഒരു സർഗ വിസ്​മയത്തി​​െൻറ പേരാണ്​ ലീന അൽതെ​ൈഖർ. ചെറുകഥ എഴുതാൻ കെൽപ്പില്ലാത്ത പ്രായത്തിൽ നോവലെഴുതി സാഹിത്യ ലോകത്തെ ഞെട്ടിച്ച അറബി പെൺകുട്ടി. സൗദി അറേബ്യയിലെ ഏറ്റവും പ്രായംകുറഞ്ഞ നോവലിസ്​റ്റ്​.​ പതിനഞ്ചുകാരി സ്​കൂൾ വിദ്യാർഥിനി​. എഴുത്തി​​െൻറ ആദ്യ കാൽവെയ്​പ്​ തന്നെ​ ഇംഗ്ലീഷിലായപ്പോൾ രചിക്കപ്പെട്ടത്​ പുതുചരിത്രം. 2017ലെ വേനൽക്കാലത്ത്​​ നോ​വലെഴുതി തുടങ്ങു​േമ്പാൾ അവൾക്ക്​ ​പ്രായം 14 തികഞ്ഞി​േട്ടയുള്ളൂ. കുറച്ചുകാലം മുമ്പ്​ മനസിൽ കുടിയേറിയ ഒാരാശയത്തെ കടലാസിലേക്ക്​ പകരുന്ന ജോലി മാത്രമായിരുന്നു അത്​. പൂർത്തിയായപ്പോൾ ‘ഫോർഷാഡോ’ എന്ന നോവലായി.

സ്​കൂളിൽ പഠനത്തി​​െൻറ ഭാഗമായി ചെയ്​ത ഉപന്യാസരചനയിൽ നിന്നാണ്​ തുടക്കം. എഴുതിക്കഴിഞ്ഞപ്പോൾ പലതവണ അത്​ വായിച്ചു. ഒന്നുരണ്ടാവർത്തി കഴിഞ്ഞപ്പോൾ മനസ്​ പറഞ്ഞു, ‘‘കൊള്ളാമ​ല്ലോ, ഒരു നല്ല നോവലിനുള്ള വിഷയം ഇതിലുണ്ടല്ലോ.’’ പിന്നെ മറ്റൊന്നും ചിന്തിച്ചില്ല, തുടർന്നെത്തിയ വേനൽക്കാലം മുഴുവൻ എഴുത്തിനായി ചെലവഴിച്ചു.

കഠിനാധ്വാനം ചെയ്യാൻ തയാറുണ്ടോ പ്രായമൊന്നും ഒരു പ്രശ്​നമേയല്ലെന്ന്​ ഇൗ മിടുക്കി പറയുന്നു. സ്വന്തം സ്വപ്​നങ്ങളെ പിന്തുടരാൻ എന്തിന്​ പ്രായം നോക്കണം? ചിലയാളുക​െളാക്കെ ഉപദേശിക്കാൻ വരുമായിരുന്നു. നീ വളരെ ചെറിയ കുട്ടിയാണ്​. ഇതിപ്പോൾ ചെയ്യാനുള്ളതല്ല. അതി​േൻറതായ പ്രായമാക​െട്ട. അപ്പോൾ നോവലൊക്കെ എഴുതാം എന്ന അവരുടെ ഉപദേശങ്ങളെ കേട്ടില്ലെന്ന്​ നടിച്ചു. അതിന്​ ധൈര്യം തന്നത്​ ഉപ്പയും ഉമ്മയും പിന്നെ അടുത്ത കൂട്ടുകാരുമാണ്​. അവർ ഒപ്പം നിന്ന്​ ആവേശം പകർന്നു. നിരന്തരം പിന്തുണച്ചു. എഴുത്ത്​ വേണ്ടെന്ന്​ ​വെക്കാൻ തോന്നിയ സന്ദർഭങ്ങള​ുണ്ടായി​. പക്ഷേ, കൂട്ടുകാർ വിട്ടില്ല. മുന്നോട്ടുപോകൂ എന്നവർ നിർബന്ധിച്ചുകൊണ്ടിരുന്നു. ​അരുതാത്തത്​ എന്തോ ചെയ്യുന്നു എന്ന നിലയിലുള്ള വിമർശകരുടെ നോട്ടങ്ങളെ അവഗണിച്ചു. മനസും പിന്തുണക്കാരും കാട്ടിയ വഴിയേ യാത്ര തുടർന്നു. തുടക്കത്തിലും പിന്നീട്​ ഇടയ്​ക്കുവെച്ചും എഴുത്തു കഠിനമായി തോന്നിയിരുന്നു. സർഗ സ്​തംഭനമാണ്​ എഴുത്തുകാര​​െൻറ ഏറ്റവും വഷളൻ ശത്രു എന്ന്​ കേട്ടിട്ടുണ്ട്​. ഇൗ സർഗ വഴിയിൽ ആ ശത്രുവിനെ ഇട​യ്​ക്കെല്ലാം കണ്ടുമുട്ടി. പക്ഷേ, എതിരിട്ട്​ മുന്നേറാനായി. എഴുത്തി​​െൻറ മധ്യത്തിൽ വെച്ച്​ വല്ലാത്തൊരു പരിഭ്രന്തിയിൽ പെട്ടു.

മുന്നോട്ടുപോകാൻ കഴിയാതെ ചിന്തകൾ കിതച്ചു. പൂർത്തിയായ മുഴുവൻ അധ്യായങ്ങളും കീറിക്കളഞ്ഞു. നേരിയ ഒരിടവേളയെടുത്ത്​ മനസ്​ ഒന്ന്​ ശാന്തമായപ്പോൾ അത്​ വീണ്ടും എഴുതി. അതിന്​ ശേഷമാണ്​ പ്രസിദ്ധീകരിക്കാൻ അയച്ചത്​. പുസ്​തകമായി പുറത്തിറങ്ങിയപ്പോൾ തിരയടങ്ങി ശാന്തമായ കടലായി നോവലിസ്​റ്റ്​. അപ്പോഴേക്കും പുറത്തു വലിയൊരു വായനാസമൂഹം അവൾക്ക്​ ചുറ്റും വളർന്നുകഴിഞ്ഞിരുന്നു. ഒടുവിൽ അവൾ ത​​െൻറ വായനക്കാരെ കാണാനിറങ്ങി. പുസ്​തകം വായിച്ച്​ വിസ്​മയഭരിതരായ അനുവാചകരെയാണ്​ എവിടേയും കണ്ടത്​. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ജിദ്ദയിലെ വിർജിൻ മെഗാസ്​റ്റോറിൽ നിന്ന്​ പുസ്​തകം വാങ്ങിയവർ അതിൽ അവളുടെ കൈയ്യൊപ്പ്​ കിട്ടാൻ വരി നിന്നു. ത്രസിപ്പിക്കുന്ന വായനാനുഭവമാണ്​ നോവൽ പകരുന്നതെന്ന്​ വിലയിരുത്തപ്പെടുന്നു. അവസാനം വരെയും ആകാംക്ഷ നിലനിറുത്തുന്നതാണ്​ കഥാഗതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsleena
News Summary - leena-saudi-gulf news
Next Story