മദീനയിലെ തെരുവുകളിൽ ഇനി എൽ.ഇ.ഡി വെളിച്ചം
text_fieldsമദീനയിലെ തെരുവുവിളക്കുകൾ എൽ.ഇ.ഡി ബൾബുകളാക്കാനുള്ള ആദ്യഘട്ടം പൂർത്തിയായപ്പോൾ
മദീന: മദീനയിലെ തെരുവുവിളക്കുകൾ എൽ.ഇ.ഡി ബൾബുകളാക്കി മാറ്റാനുള്ള ആദ്യഘട്ടം പൂർത്തിയായി. വൈദ്യുതി ഉപയോഗം കുറക്കുന്നതിനാണ് തെരുവുകളിലെയും താമസ കെട്ടിട പരിസരങ്ങളിലെയും ബൾബുകൾ പൂർണമായും എൽ.ഇ.ഡികളാക്കുന്ന പദ്ധതി മുനിസിപ്പാലിറ്റി ആരംഭിച്ചത്. പദ്ധതിയിലൂടെ വൈദ്യുതി ഉപയോഗം 69 ശതമാനം കുറക്കാനും 61,000 ടൺ ദോഷകരമായ കാർബൺ പുറന്തള്ളുന്നത് ഒഴിവാക്കാനും സഹായിക്കും. സോഡിയം ബൾബുകൾക്ക് പുതിയ എൽ.ഇ.ഡി ബൾബുകൾ ഉപയോഗിക്കുന്നതിലൂടെ പ്രകാശത്തിെൻറ വർണം ഏകീകരിക്കാനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

