Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇസ്​ലാമിനെ യഥാർഥ ഉറവിടത്തിൽ നിന്നാണ്​​ മനസിലാക്കേണ്ടത്​ -ഡോ. അലി ബിൻ നാസർ അൽശലആൻ

text_fields
bookmark_border
ലേൺ ദ ഖുർആൻ ദേശീയ സംഗമം സമാപിച്ചു
ഇസ്​ലാമിനെ യഥാർഥ ഉറവിടത്തിൽ നിന്നാണ്​​ മനസിലാക്കേണ്ടത്​ -ഡോ. അലി ബിൻ നാസർ അൽശലആൻ
cancel
camera_alt

റിയാദിൽ നടന്ന 23-ാമത്​ ലേൺ ദ ഖുർആൻ ദേശീയ സംഗമ സമാപന സമ്മേളനം ഡോ. അലി ബിൻ നാസർ അൽശലആൻ ഉദ്​ഘാടനം ചെയ്യുന്നു


Listen to this Article

റിയാദ്​: ഇസ്​ലാമിന്‍റെ മൂല്യങ്ങളെയും സംസ്കാരത്തെയും അതിന്‍റെ യഥാർഥ ഉറവിടത്തിൽനിന്ന് മനസിലാക്കാത്തവരാണ് മതത്തെ അപമതിക്കുന്നതെന്ന്​ സൗദി മാനവശേഷി മന്ത്രാലയത്തിന് കീഴിലുള്ള ബത്​ഹ ദഅ്‌വ അവയർനസ് സൊസൈറ്റി ഡയറക്ടറും കിങ്​ സഊദ് യൂനിവേഴ്സിറ്റി ഇസ്​ലാമിക കർമശാസ്ത്ര വിഭാഗം മേധാവിയുമായ ഡോ. അലി ബിൻ നാസർ അൽശലആൻ പറഞ്ഞു.

റിയാദിലെ താഖത് വ്യൂ ഓഡിറ്റോറിയത്തിലും ഓപൺ ഗ്രൗണ്ടിലുമായി നടന്ന 23-ാമത്​ ലേൺ ദ ഖുർആൻ ദേശീയ സംഗമ സമാപന സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖുർആനും പ്രവാചകചര്യകളും കലർപ്പില്ലാതെ ജീവിതത്തിൽ പ്രാവർത്തികമാക്കി മുസ്​ലിംകൾ ജീവിക്കുന്ന പ്രബോധകരാകാൻ ശ്രമിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'വിശുദ്ധ ഗ്രന്ഥം, അതുല്യം, അതിജീവനത്തിന്‍റെ മാർഗ രേഖ' എന്ന വിഷയത്തിൽ എം.എം. അക്ബർ മുഖ്യപ്രഭാഷണം നടത്തി. 'ജീവിതം: പ്രതിസന്ധികളിൽ പതറാതെ' എന്ന വിഷയത്തിൽ അൻസാർ നന്മണ്ട സംസാരിച്ചു. റിയാദ് ഏരിയാ നീതിന്യായ മന്ത്രാലയം പരിഭാഷകനും ബത്​ഹ ദഅ്‌വ അവയർനസ് സൊസൈറ്റി മലയാള ഭാഗം മേധാവിയുമായ മുഹമ്മദ് കുട്ടി കടന്നമണ്ണ ആമുഖഭാഷണം നടത്തി.

എം.എം. അക്​ബർ പ്രഭാഷണം നടത്തുന്നു

വിവിധ രാജ്യങ്ങളിൽ നിന്നായി ആയിരക്കണക്കായ പഠിതാക്കളിൽ ലേൺ ദ ഖുർആൻ ഗ്ലോബൽ ഫൈനൽ പരീക്ഷയിലെ റാങ്ക് ജേതാവ് റാഫിഅ ഉമറിനെ ഒരു ലക്ഷം രൂപ ഉപഹാരവും പ്രശസ്തി പത്രവും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. നാലു വേദകളിലായി ഉദ്ഘാടന സമ്മേളനം, സംഘടനാ മീറ്റ്, നവോത്ഥാന സെഷൻ, ദാഈ മീറ്റ്, വനിതാവേദി, സാംസ്കാരിക സമ്മേളനം, കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക പരിപാടി 'കളിത്തട്ട്', സമാപന സമ്മേളനം, സമ്മാന വിതരണം എന്നിങ്ങിനെ വിവിധ സെഷനുകളിലായി രാവിലെ 10ന്​ ആരംഭിച്ച് രാത്രി 10വരെ സംഗമപരിപാടികൾ നടന്നു. സ്വാഗതസംഘം ചെയർമാൻ അബ്ദുൽഖയ്യും ബുസ്താനി അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ മുഹമ്മദ് സുൽഫിക്കർ സ്വാഗതം പറഞ്ഞു. ടി.എം. അഹമ്മദ്​ കോയ, പി. നൗഷാദ് അലി, മഹ്​റൂഫ്​ പരപ്പനങ്ങാടി, അബ്ദുറഹ്മാൻ ആലുവ, ബഷീർ പാലക്കാട്, ഉമർ കൂൾടെക്ക്, നിസാർ പാലക്കാട്, അബൂബക്കർ മൂന്നിയൂർ, സി.പി. മുസ്തഫ, ബഷീർ പുളിക്കൽ, ഫിറോസ് കോഴിക്കോട്, വി.എം. അഷ്റഫ്, അറഫാത്ത് കോട്ടയം, അബ്ബാസ് ചെമ്പൻ, ഡോ. മുഹമ്മദ് ഫാറൂഖ്, ഹബീബ് റഹ്മാൻ മേലെവീട്ടിൽ, ഷറഫുദ്ദീൻ പുളിക്കൽ, ഫൈസൽ പുനൂർ, മൂസാ തലപ്പാടി, അഡ്വ. അബ്ദുൽ ജലീൽ, അബ്ദുൽ വഹാബ് പാലത്തിങ്ങൽ, ഫൈസൽ ബുഹാരി, മുജീബ് അലി തൊടികപ്പുലം, സഈദ് കുമരനല്ലൂർ, അജ്മൽ മദനി, ശിഹാബ് സലഫി, ടി.എം. അഹമ്മദ് കോയ, വി.ജെ. നസറുദ്ദീൻ, ഷംനാദ് കരുനാഗപ്പള്ളി, മിൻഹാജ് തുടങ്ങിയവർ പ​ങ്കെടുത്തു. അബ്ദുറസാഖ് സ്വലാഹി നന്ദി പറഞ്ഞു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Learn The Quran riyadh
Next Story