ലേൺ ദി ഖുർആൻ ഓൺലൈൻ ഫൈനൽ പരീക്ഷ വിജയികളെ പ്രഖ്യാപിച്ചു
text_fields‘ലേൺ ദി ഖുർആൻ’ ഭാരവാഹികൾ പരീക്ഷവിജയികളെ പ്രഖ്യാപിക്കുന്നു
റിയാദ്: റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ നടത്തുന്ന ഖുർആൻ പഠനപദ്ധതിയായ ‘ലേൺ ദി ഖുർആൻ (പുനരാവർത്തനം-2022)’ അഞ്ചാംഘട്ടത്തിലെ പരീക്ഷഫലം പ്രസിദ്ധീകരിച്ചു. അന്താരാഷ്ട്ര ഗ്ലോബൽ ഓൺലൈൻ പരീക്ഷയായി നടന്ന ഫൈനൽ പരീക്ഷയിൽ മുഴുവൻ മാർക്കും നേടി പി. സുലൈഖ (കൊട്ടപ്പുറം), എം. ഷെറീന (കുനിയിൽ), പി. മുനീറ (കാരപ്പറമ്പ്) എന്നിവർ ഒന്നാം റാങ്ക് കരസ്ഥമാക്കി. സീനത്ത് ഇബ്രാഹിം, സി.ടി. ഹന, സഹല അബ്ദുൽഹഖ്, സാക്കിറ, കെ.സി. സാജിദ, പി.ടി. ഹനാൻ, കെ.പി. നസീജ, റുഖിയ ബിൻത് സിറാജ്, റംലത്ത്, നിഷ അബ്ദുറസാഖ്, നുസ്രത്ത്, എ.എ. സലിം, എൻ.കെ.സി. ഹസ്ന, ടി.പി. ജമാലുദ്ദീൻ, എം. മുനീഫ എന്നിവർ മറ്റു റാങ്കുകൾക്ക് അർഹരായി. ഒരു ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ആദ്യ 10 സ്ഥാനക്കാർക്ക് പ്രത്യേക കാഷ് അവാർഡും സമ്മാനിക്കും.
വിദ്യാർഥികൾക്ക് മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി പ്രത്യേകം നടത്തിയ ലേൺ ദി ഖുർആൻ പരീക്ഷയിൽ ഫിസ ഫാത്തിമ (റിയാദ്), അലൈന ഫാത്തിമ (കാരപ്പറമ്പ്) എന്നിവർ മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങളിലായി ഒന്നാം റാങ്ക് കരസ്ഥമാക്കി. ഹൈഫ അബ്ദുറഹീം, അംന സത്താർ എന്നിവർ വിദ്യാർഥികൾക്കുള്ള മലയാളം പരീക്ഷയിലും സഹ്റ ഹിബ, കെ.കെ. ഫാത്തിമ എന്നിവർ വിദ്യാർഥികൾക്കുള്ള ഇംഗ്ലീഷ് പരീക്ഷയിലും രണ്ട്, മൂന്ന് റാങ്കുകൾ കരസ്ഥമാക്കി. ഹ്യൂമൻ റിസോഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള ദഅവ ആൻഡ് അവയർനസ് സൊസൈറ്റിയുടെ ഡയറക്ടർ അറഫാത്ത് അൽഗാനിം റിയാദിലെ അൽദുറാ ഇസ്തിറാഹയിൽ നടന്ന പരിപാടിയിലാണ് വിജയികളുടെ പേര് പ്രഖ്യാപിച്ചത്.
നവംബർ 11ന് ഗ്ലോബൽ ഓൺലൈൻ മത്സരമായി നടന്ന പരീക്ഷയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള മലയാളികൾ പങ്കെടുത്തു. മുഴുവൻ പഠിതാക്കളുടെയും പരീക്ഷഫലം www.learnthequran.org വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്ട്രേഷൻ നമ്പറും മൊബൈൽ നമ്പറും വെബ്സൈറ്റിലെ റിസൽട്ട് കോളത്തിൽ നൽകി പരീക്ഷഫലം അറിയാം. ഉന്നത മാർക്ക് നേടി വിജയികളായ റാങ്ക് ജേതാക്കളെ പ്രത്യേകം അഭിനന്ദിക്കുന്നതായും പരീക്ഷയെഴുതിയ മുഴുവൻ ആളുകളുടെയും പരിശ്രമങ്ങളെ അനുമോദിക്കുന്നതായും റിയാദ് ഇന്ത്യൻ ഇസ്ലാഹി പ്രസിഡൻറും ലേൺ ദി ഖുർആൻ ഡയറക്ടറുമായ അബ്ദുൽ ഖയ്യൂം ബുസ്താനി, ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി, ട്രഷറർ മുഹമ്മദ് സുൽഫിക്കർ, ബത്ഹ ദഅവ ആൻഡ് അവയർനസ് മലയാളം വിഭാഗം പ്രബോധകൻ മുഹമ്മദ് കുട്ടി കടന്നമണ്ണ എന്നിവർ അറിയിച്ചു.
അടുത്ത പരീക്ഷപഠനക്ലാസുകൾ തുടങ്ങി
ലേൺ ദി ഖുർആൻ പുനരാവർത്തനം ആറാംഘട്ട പഠന ക്ലാസ് സൗദി അറേബ്യയിലെ മുഴുവൻ പ്രവിശ്യകളിലും ആരംഭിച്ചു. പുതിയ പാഠപുസ്തകത്തിന്റെ ഒരു ലക്ഷം കോപ്പികൾ സൗജന്യമായി ഈ വർഷം പഠിതാക്കൾക്ക് വിതരണം ആരംഭിച്ചിട്ടുണ്ട്. ലോകത്തുള്ള മുഴുവൻ മലയാളികൾക്കും പഠനക്ലാസ് ലഭ്യമാകുന്നതിന് എല്ലാ ഞായറാഴ്ചയും ഇന്ത്യൻ സമയം രാത്രി 8.30ന് സൂം ഓൺലൈൻ വഴിയും പഠനക്ലാസ് ഒരുക്കിയിട്ടുണ്ട്.
റാങ്ക് ജേതാക്കൾക്കും ഉന്നതമാർക്ക് നേടിയവർക്കുമുള്ള കാഷ് അവാർഡുകളും സമ്മാനങ്ങളും സർട്ടിഫിക്കറ്റും ഈ വർഷം മേയ് മാസത്തിൽ റിയാദിൽ നടക്കുന്ന ലേൺ ദി ഖുർആൻ ദേശീയ സംഗമത്തിൽ വിതരണം ചെയ്യുമെന്നും വിജയികളെ അനുമോദിക്കുന്നതായും റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ ഭാരവാഹികൾ അറിയിച്ചു.
അഡ്വ. അബ്ദുൽ ജലീൽ, അബ്ദുൽ വഹാബ് പാലത്തിങ്ങൽ, മുജീബ് അലി തൊടുകപുലം, മൂസ തലപ്പാടി, അബ്ദുനാസർ മണ്ണാർക്കാട്, ഇക്ബാൽ വേങ്ങര, മുജീബ് ഒതായി, ഫറാസ് കണ്ണൂർ, അബ്ദുന്നസീർ, വാജിദ് പുളിക്കൽ, ഫർഹാൻ എറണാകുളം, മുഹമ്മദ് നാജിൽ, വാജിദ് ചെറുമുക്ക്, കമറുദ്ദീൻ, സിഗ്ബത്തുല്ല, അമീർ പാലക്കാട്, ഷംസുദ്ദീൻ അരിപ്ര, ഷംജീബ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

