Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'ലേൺ ദ ഖുർആൻ' ഗ്ലോബൽ...

'ലേൺ ദ ഖുർആൻ' ഗ്ലോബൽ ഫൈനൽ പരീക്ഷ വെള്ളിയാഴ്​ച

text_fields
bookmark_border
ലേൺ ദ ഖുർആൻ ഗ്ലോബൽ ഫൈനൽ പരീക്ഷ വെള്ളിയാഴ്​ച
cancel
camera_alt

റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ

റിയാദ്: റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻററി​െൻറ 'ലേൺ ദ ഖുർആൻ' ഖുർആൻ പഠനപദ്ധതിയുടെ ഫൈനൽ പരീക്ഷ വെള്ളിയാഴ്​ച സൗദിയിലെ വിവിധ ഭാഗങ്ങളിലടക്കം ആഗോളതലത്തിൽ ഒാൺലൈനായി നടക്കും. സൗദി സമയം രാവിലെ ആറ്​ മുതൽ 11.59 വരെ ആറ്​ മണിക്കൂർ സമയം പരീക്ഷയുടെ ലിങ്ക് പരീക്ഷാർഥികൾക്ക് ലഭിക്കും. ലിങ്കിൽ പ്രവേശിച്ചാൽ രണ്ട്​ മണിക്കൂർ കൊണ്ട് പരീക്ഷ പൂർത്തിയാക്കണം.

രജിസ്​റ്റർ ചെയ്ത മുഴുവൻ പരീക്ഷാർഥികൾക്കും ഓൺലൈൻ പരീക്ഷ സുഗമമായി എഴുതുവാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. learnthequran.org എന്ന വെബ്സൈറ്റിലാണ്​ രജിസ്​റ്റർ ചെയ്യേണ്ടത്​. മൂന്ന് ലെവലുകളായാണ്​ ഈ വർഷം പരീക്ഷ നടക്കുന്നത്. ഓരോ ലെവലിലും ഉന്നത മാർക്ക് നേടുന്നവർക്ക് പ്രത്യേകം സമ്മാനങ്ങളും സർട്ടിഫിക്കറ്റും നൽകും. നൂറു ചോദ്യങ്ങളും പൂർത്തിയാക്കുന്ന 'ഫാഇസുൽ ഖുർആൻ' വിജയിക്ക് ഒരുലക്ഷം രൂപ സമ്മാനം നൽകും. ലോകത്തി​ലെ വിവിധ പ്രദേശങ്ങളിൽ നിന്നും ആളുകൾ പങ്കെടുക്കുന്ന പരീക്ഷയുടെ സൗകര്യപ്രദമായ നടത്തിപ്പിനായി വിപുലമായ ഹെൽപ്​ സെൻററുകൾ രൂപവത്​കരിച്ചിട്ടുണ്ട്.

+9665 50524242, +9195 67649624, +9665 05420697, +9665 43417457, +9665 36291683, +9665 65974250, +9665 07462528 എന്നീ നമ്പറുകൾ വാട്ട്സ്ആപ്​ ഹെൽപ്​ ലൈനായി പരീക്ഷാർഥികൾക്ക് ഉപയോഗപ്പെടുത്താം.

റിയാദിലെ ഇസ്​ലാമിക മതകാര്യ മന്ത്രാലയത്തിന്​ കീഴിലെ ബത്ഹ കാൾ ആൻഡ്​ ഗൈഡൻസ് സെൻററി​െൻറ സഹകരണത്തോടെയാണ് 'ലേൺ ദ ഖുർആൻ' പഠനപദ്ധതി നടപ്പാക്കുന്നത്. വിദ്യാർഥികൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ചോദ്യാവാലി ഉൾക്കൊള്ളുന്ന വർക്ക്​ഷീറ്റിനെ ആധാരമാക്കിയാണ് ഫൈനൽ പരീക്ഷ നടക്കുക. വിദ്യാർഥികളുടെ വർക്ക്​ ഷീറ്റ് ആവശ്യമുള്ളവർക്ക് learnthequran.org വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുക്കാവുന്നതാണ്. വിദ്യാർഥികൾക്ക് ഇംഗ്ലീഷിലോ മലയാളത്തിലോ പരീക്ഷ എഴുതാം. 2000ൽ സൗദി അറബ്യയിൽ ആരംഭിച്ച ഖുർആൻ പഠനപദ്ധതി 20 വർഷമായി ഇന്ന് ലോകമൊട്ടാകെയുള്ള മലയാളികൾക്കിടയിൽ പതിനായിരക്കണക്കിന് പഠിതാക്കളിലായി വ്യാപിച്ചുകിടക്കുന്നു. ലേൺ ദ ഖുർആൻ പദ്ധതിയുടെ പുനരാവർത്തനം നാലാംഘട്ടം പാഠപുസ്തകവും ക്ലാസുകളും ഫൈനൽ പരീക്ഷക്ക്​ ശേഷം ലഭ്യമാക്കുമെന്ന്​ റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അബ്​ദുൽ ഖയ്യൂം ബുസ്താനി, അബ്​ദുറസാഖ് സ്വലാഹി, അഡ്വ. അബ്​ദുൽ ജലീൽ, മുഹമ്മദ് സുൽഫിക്കർ, നൗഷാദ് അലി കോഴിക്കോട്, മുഹമ്മദ് കുട്ടി കടന്നമണ്ണ, സഈദ് കുമരനല്ലൂർ, അബൂബക്കർ എടത്തനാട്ടുകര എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:learn the Quran
News Summary - learn the Quran exam
Next Story