ലേൺ ദി ഖുർആൻ ക്ലാസുകൾക്ക് തുടക്കമായി
text_fieldsജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ നടന്നുവരുന്ന ലേൺ ദി ഖുർആൻ ക്ലാസുകളുടെ ഉദ്ഘാടനം അജ്മൽ മദനി നിർവഹിക്കുന്നു
ജിദ്ദ: ലേൺ ദി ഖുർആൻ പഠന പദ്ധതിയുടെ ജിദ്ദയിലെ ക്ലാസുകൾക്ക് തുടക്കമായി. ഖുർആൻ പഠനം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലും സാർവത്രികമാക്കുന്നതിന്റെ ഭാഗമായി റിയാദ് ആസ്ഥാനമാക്കി പതിറ്റാണ്ടുകളായി ലേൺ ദി ഖുർആൻ പഠന പദ്ധതി സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നതായി സംഘാടകർ അറിയിച്ചു.
പതിനായിരക്കണക്കിനാളുകൾ ലോകത്തിന്റെ പല കോണുകളിൽനിന്ന് ഈ പഠന പദ്ധതിയുടെ ഭാഗമായി ഖുർആന്റെ ആശയം പഠിക്കുന്നു. ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ചു വരുന്ന ഖുർആൻ ക്ലാസുകളുടെ ഉദ്ഘാടനം അജ്മൽ മദനി നിർവഹിച്ചു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ അബ്ബാസ് ചെമ്പൻ അധ്യക്ഷനായിരുന്നു.
പ്രവാസികളുടെ ഒഴിവ് സമയങ്ങൾ ഖുർആൻ പഠനങ്ങൾക്ക് മാറ്റിവെക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം സദസ്യരെ ഉദ്ബോധിപ്പിച്ചു. ഖുർആൻ ആശയങ്ങൾ പഠിക്കുന്നതോടൊപ്പം സ്വന്തം ജീവിതത്തിൽ പകർത്താൻ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. പ്രവാചകന്റെയും, അദ്ദേഹത്തിന്റെ അനുചരന്മാരുടെയും ജീവിതം അത്തരത്തിലുള്ളതായിരുന്നെന്ന് അദ്ദേഹം സദസ്യരെ ഓർമപ്പെടുത്തി. ശിഹാബ് സലഫി സ്വാഗതവും നൂരിഷ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു. ഗഫൂർ ചുണ്ടക്കാടൻ, ആഷിക് മഞ്ചേരി, കാസിം എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

