Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലീ​പ്​ 24’ മേ​ള; ആ​ദ്യ...

ലീ​പ്​ 24’ മേ​ള; ആ​ദ്യ ദി​വ​സം പ്ര​ഖ്യാ​പി​ച്ച​ത്​ 11.9 ശ​ത​കോ​ടി ഡോ​ള​റി​​ന്‍റെ നി​ക്ഷേ​പം

text_fields
bookmark_border
leap 24 fest
cancel
camera_alt

റി​യാ​ദി​ൽ ആ​രം​ഭി​ച്ച ലീ​പ്​ 24 സ​മ്മേ​ള​ന​ത്തി​ൽ​നി​ന്ന്​

റി​യാ​ദ്​: ‘ലീ​പ്​ 24’ അ​ന്താ​രാ​ഷ്​​ട്ര സാ​​ങ്കേ​തി​ക മേ​ള​യി​ലെ ആ​ദ്യ ദി​വ​സം പ്ര​ഖ്യാ​പി​ച്ച​ത്​​ 11.9 ശ​ത​കോ​ടി ഡോ​ള​റി​​ന്‍റെ നി​ക്ഷേ​പം. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ റി​യാ​ദി​ലാ​രം​ഭി​ച്ച ലോ​ക​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ പ​​ങ്കെ​ടു​ക്കു​ന്ന സാ​​ങ്കേ​തി​ക​വി​ദ്യ സ​​മ്മേ​ള​ന​ത്തി​ലാ​ണ്​ ഉ​യ​ർ​ന്നു​വ​രു​ന്ന​തും ആ​ഴ​ത്തി​ലു​ള്ള​തു​മാ​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ, ന​വീ​ക​ര​ണം, ക്ലൗ​ഡ് ക​മ്പ്യൂ​ട്ടി​ങ്, ഡി​ജി​റ്റ​ൽ നൈ​പു​ണ്യ വി​ക​സ​നം എ​ന്നി​വ​യെ പി​ന്തു​ണ​ക്കു​ന്ന​തു​മാ​യ​ ഇ​ത്ര​യും വ​ലി​യ തു​ക​യു​ടെ നി​​ക്ഷേ​പം പ്ര​ഖ്യാ​പി​ച്ച​ത്. ഈ ​രം​ഗ​ത്തെ ഏ​റ്റ​വും വ​ലി​യ നി​ക്ഷേ​പ​മാ​ണെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​യും ന​വീ​ക​ര​ണ​ത്തി​​ന്‍റെ​യും കേ​ന്ദ്ര​മെ​ന്ന നി​ല​യി​ലും ലോ​ക​ത്തെ മു​ൻ​നി​ര സാ​ങ്കേ​തി​ക​വി​ദ‍്യ ക​മ്പ​നി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ അ​ന്ത​രീ​ക്ഷ​മെ​ന്ന നി​ല​യി​ലും സൗ​ദി അ​റേ​ബ്യ​യു​ടെ സ്ഥാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​താ​ണി​ത്​. മി​ഡി​ൽ ഈ​സ്​​റ്റി​ലെ​യും വ​ട​ക്കേ ആ​ഫ്രി​ക്ക​യി​ലെ​യും ഏ​റ്റ​വും വ​ലി​യ ഡി​ജി​റ്റ​ൽ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​ക്ക്​ ആ​ക​ർ​ഷ​ക​മാ​യ അ​ന്ത​രീ​ക്ഷം ന​ൽ​കു​ക​യും ചെ​യ്യും.

സൗ​ദി​യി​ൽ ഉ​യ​ർ​ന്ന ശേ​ഷി​യു​ള്ള ക്ലൗ​ഡ് മേ​ഖ​ല സൃ​ഷ്​​ടി​ക്കു​ന്ന​തി​നാ​യി ആ​മ​സോ​ൺ വെ​ബ് സേ​വ​ന​ങ്ങ​ൾ 5.3 ശ​ത​കോ​ടി ഡോ​ള​ർ നി​ക്ഷേ​പി​ക്കു​മെ​ന്ന്​ സ​മ്മേ​ള​ന​ത്തി​​ന്‍റെ ആ​ദ്യ ദി​നം പ്ര​ഖ്യാ​പി​ച്ചു. ​െഎ.​ബി.​എം ആ​ദ്യ​ത്തെ ആ​ഗോ​ള സോ​ഫ്റ്റ്‌​വെ​യ​ർ ഡെ​വ​ല​പ്‌​മെ​ന്‍റ് കേ​ന്ദ്രം സ്ഥാ​പി​ക്കാ​ൻ 25 കോ​ടി ഡോ​ള​റി​​ന്‍റെ നി​ക്ഷേ​പ​മാ​ണ്​ പ്ര​ഖ്യാ​പി​ച്ച​ത്. മേ​ഖ​ല​യി​ൽ ആ​ദ്യ​ത്തെ ഡാ​റ്റാ സെ​ന്‍റ​ർ ആ​രം​ഭി​ക്കു​ന്ന​തി​നാ​യി സ​ർ​വി​സ് ​നൗ (ServiceNow) 50 ​കോ​ടി ഡോ​ള​ർ നി​ക്ഷേ​പി​ക്കും. ദേ​ശീ​യ പ്ര​തി​ഭ​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​നും അ​വ​രു​ടെ ശേ​ഷി വി​ക​സി​പ്പി​ക്കു​ന്ന​തി​നും പു​റ​മെ സൗ​ദി അ​റേ​ബ്യ ആ​സ്ഥാ​ന​മാ​യി​ട്ടാ​യി​രി​ക്കും പ്ര​വ​ർ​ത്തി​ക്കു​ക. ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​വ​സാ​യി​ക മേ​ഖ​ല​യി​ൽ ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ ജ​ന​റേ​റ്റീ​വ് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് മോ​ഡ​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് അ​രാം​കോ പ്ര​ഖ്യാ​പി​ച്ചു. കൂ​ടാ​തെ സൗ​ദി അ​റേ​ബ്യ​യു​ടെ ഡി​ജി​റ്റ​ൽ ഭാ​വി മെ​ച്ച​പ്പെ​ടു​ത്തു​ന്ന ഒ​രു സം​യോ​ജി​ത ദേ​ശീ​യ കേ​ന്ദ്ര​മാ​യി സൗ​ദി ഇ​ന്നൊ​വേ​ഷ​ൻ ല​ബോ​റ​ട്ട​റി സ്ഥാ​പി​ക്കു​മെ​ന്നും ആ​രാം​കോ വ്യ​ക്ത​മാ​ക്കി. 300 മെ​ഗാ​വാ​ട്ടി​ൽ കൂ​ടു​ത​ൽ​ശേ​ഷി​യു​ള്ള സു​സ്ഥി​ര​വും നൂ​ത​ന​വു​മാ​യ ഡാ​റ്റാ സെ​ന്‍റ​റു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ന് 500 കോ​ടി ഡോ​ള​ർ നി​ക്ഷേ​പി​ക്കാ​നു​ള്ള പ​ദ്ധ​തി ഡാ​റ്റ​വോ​ൾ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ഡെ​ൽ സൗ​ദി അ​റേ​ബ്യ​യി​ൽ ഒ​രു നി​ർ​മാ​ണ, വി​ത​ര​ണ, ഓ​ർ​ഡ​ർ കേ​ന്ദ്രം തു​റ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യും പ്ര​ഖ്യാ​പി​ച്ചു. മി​ഡി​ൽ ഈ​സ്​​റ്റ്​ - നോ​ർ​ത്ത് ആ​ഫ്രി​ക്ക - തു​ർ​ക്കി മേ​ഖ​ല​ക​ളി​ൽ ആ​ദ്യ​ത്തേ​താ​ണി​ത്. ദേ​ശീ​യ പ്ര​തി​ഭ​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​നാ​യി യു​പാ​ത്ത് (Uipath) അ​ക്കാ​ദ​മി മേ​ഖ​ല​യി​ലെ ആ​ദ്യ​ത്തെ ഓ​ട്ടോ​മേ​ഷ​ൻ അ​ക്കാ​ദ​മി ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi newsLeap 24' fest
News Summary - Leap 24' fest
Next Story