Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ലീപ് 2026’ വിവരസാങ്കേതിക വിദ്യാമേള സമാപിച്ചു; കൊയ്തത് 1500 കോടി ഡോളറി​െൻറ നിക്ഷേപങ്ങളും കരാറുകളും

text_fields
bookmark_border
2027​-ലെ മേള ഏപ്രിലിൽ
‘ലീപ് 2026’ വിവരസാങ്കേതിക വിദ്യാമേള സമാപിച്ചു; കൊയ്തത് 1500 കോടി ഡോളറി​െൻറ നിക്ഷേപങ്ങളും കരാറുകളും
cancel
camera_alt

റിയാദ്​ മൽഹമിൽ സമാപിച്ച ‘ലീപ് 2026’ വിവരസാങ്കേതിക വിദ്യാമേളയിൽനിന്ന്​

റിയാദ്: ആശയവിനിമയ വിവരസാങ്കേതിക മന്ത്രാലയം, സൗദി ഫെഡറേഷൻ ഫോർ സൈബർ സെക്യൂരിറ്റി, പ്രോഗ്രാമിങ്​ ആൻഡ്​​ ഡ്രോൺസ്, തഹാലുഫ്, ഇവൻറ്​സ്​ ഇൻവെസ്​റ്റ്​​മെൻറ്​ ഫണ്ട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ‘പുതിയ ലോകങ്ങളിലേക്ക്​’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ‘ലീപ് 2026’ വിവരസാ​ങ്കേതിക വിദ്യാ മേളയുടെ അഞ്ചാം പതിപ്പ് വ്യാഴാഴ്ച സമാപിച്ചു.

ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെയും ആർട്ടിഫിഷ്യൽ ഇൻറലിജൻസി​െൻറയും പ്രമുഖ കേന്ദ്രമെന്ന നിലയിൽ സൗദി അറേബ്യയുടെ സ്ഥാനം കൂടുതൽ ദൃഢമാക്കുന്ന ആഗോള സാങ്കേതിക-നിക്ഷേപ മുന്നേറ്റത്തിനാണ് ലീപ് 2026 സാക്ഷ്യം വഹിച്ചത്. മൽഹമിലെ റിയാദ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ നാല് ദിവസങ്ങളിലായി നടന്ന ലീപ് 2026-ൽ, ഏകദേശം 1,500 കോടി ഡോളർ മൂല്യമുള്ള നിക്ഷേപ, കരാർ പ്രഖ്യാപനങ്ങളാണ്​ നടന്നത്.

എഐ ഇൻഫ്രാസ്ട്രക്ചർ, ഡാറ്റാ സെൻററുകൾ, ക്ലൗഡ് കമ്പ്യൂട്ടിങ്​, സാങ്കേതിക നിർമാണം, വെഞ്ച്വർ ക്യാപിറ്റൽ എന്നിവയ്ക്കൊപ്പം ദേശീയ ശേഷി വികസിപ്പിക്കുന്നതിനും തൊഴിൽ വിപണിയുടെ ആവശ്യങ്ങളുമായും വാഗ്ദാനപ്രദമായ മേഖലകളുമായും അവയെ പൊരുത്തപ്പെടുത്തുന്നതിനുള്ള വിപുലമായ സംരംഭങ്ങളും ഇതിൽ ഉൾപ്പെടുന്നു.

ഉയർന്ന ശേഷിയുള്ള ഡാറ്റാ സെൻററുകളുടെ നിർമാണവും വിപുലീകരണവും കമ്പ്യൂട്ടിങ്​, എഐ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും പ്രഖ്യാപനങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ, സൗദി അറേബ്യയിലെ മൈക്രോസോഫ്റ്റ് അജ്യൂർ ക്ലൗഡ് റീജിയൻ വരുന്ന നവംബറിൽ ലഭ്യമാകുമെന്നും, ഇത് പ്രാദേശിക ഡാറ്റ ഹോസ്​റ്റിങ്ങിനെയും ക്ലൗഡ് സേവനങ്ങളുടെയും ഡിജിറ്റൽ മേഖലകളുടെയും വളർച്ചയെയും പിന്തുണയ്ക്കുമെന്നും പ്രഖ്യാപിച്ചു.

ഡാറ്റാ സെൻററുകൾ വിപുലീകരിക്കാനും അവയുടെ ശേഷി 192 മെഗാവാട്ടായി ഉയർത്താനുമായി അൽ മൊഅമ്മർ ഇൻഫർമേഷൻ സിസ്​റ്റംസ് 120 കോടി ഡോളറി​െൻറ നിക്ഷേപം പ്രഖ്യാപിച്ചു. 2033 ആകുമ്പോഴേക്കും 65 മെഗാവാട്ടായി വികസിപ്പിക്കാൻ ശേഷിയുള്ള ഖുസാം ഡിജിറ്റൽ വാലി വികസിപ്പിക്കുന്നതിനായി എൻ.എച്ച്​.സി ഇന്നൊവേഷൻ 80 കോടളി ഡോളറി​െൻറ നിക്ഷേപവും പ്രഖ്യാപിച്ചു.

പ്രധാന ക്ലൗഡ് നിക്ഷേപങ്ങളിൽ, 530 കോടി ഡോളറിലധികം വരുന്ന നിക്ഷേപ പദ്ധതിയുടെ ഭാഗമായി ആമസോൺ വെബ് സർവീസസ് വരുന്ന ഡിസംബറിൽ രാജ്യത്തെ തങ്ങളുടെ ആദ്യ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ റീജ്യൻ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. 2028-ഓടെ രാജ്യത്തെ ആദ്യത്തെ എഐ സോണിനുള്ളിൽ 50 മെഗാവാട്ട് വരെ ശേഷി നൽകുന്നതിനായി എ.ഡബ്ല്യു.എസ് ഹ്യൂമൻ കമ്പനിയുമായുള്ള പങ്കാളിത്തം വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ആമസോൺ ബെഡ്‌റോക്കിലൂടെ ‘അല്ലാം’ അറബിക് ഭാഷാ മോഡൽ ലഭ്യമാക്കുന്നതും, എ.ഡബ്ല്യു.എസ് മാർക്കറ്റ് പ്ലേസ് വഴി ഹ്യൂമൻ ഫാബ്രിക് നൽകുന്നതും ഈ സഹകരണത്തിൽ ഉൾപ്പെടുന്നു. ഇത് വിപുലമായ കമ്പ്യൂട്ടിങ്​ ശേഷി വർദ്ധിപ്പിക്കുകയും വിവിധ മേഖലകൾക്ക് വൻതോതിൽ എഐ പരിഹാരങ്ങൾ വികസിപ്പിക്കാനും പ്രവർത്തിപ്പിക്കാനും വഴിയൊരുക്കുകയും ചെയ്യും.

സർഗാത്മക വ്യവസായ മേഖലയിൽ, എം.സി.ഐ.ടിയും ഹ്യൂമനും തമ്മിലുള്ള വിപുലമായ പങ്കാളിത്തത്തി​െൻറ ഭാഗമായി അഡോബി 400 കോടി ഡോളറിലധികം തുക വാഗ്ദാനം ചെയ്തു. ഈ വർഷം അവസാനത്തോടെ, 13 വയസോ അതിൽ കൂടുതലോ പ്രായമുള്ള അർഹരായ 2.7 കോടിയിലധികം രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും അഡോബി ഫയർഫ്ലൈ സ്​റ്റാൻഡേർഡ്, അഡോബി എക്സ്പ്രസ് പ്രീമിയം സവിശേഷതകൾ 12 മാസത്തേക്ക് സൗജന്യമായി ലഭ്യമാക്കാൻ ഈ പങ്കാളിത്തം വഴിയൊരുക്കും.

അറബിക് ഭാഷാ പ്രോംപ്റ്റുകൾ വഴി സൗദി സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നതും സൗദി പാരമ്പര്യമുള്ള സർഗാത്മക ഉള്ളടക്കങ്ങൾ സൃഷ്​ടിക്കുന്നതിനെ പിന്തുണയ്ക്കുന്നതുമായി ഹ്യൂമൻ കമ്പനിയുമായി സഹകരിച്ച് രൂപകൽപ്പന ചെയ്ത ആദ്യത്തെ ഇമേജ് ജനറേഷൻ മോഡൽ വികസിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.

ആഗോള പങ്കാളിത്തം തുടരുന്നതിനും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും നവീകരണങ്ങളെയും പ്രതിഭകളെയും പിന്തുണയ്ക്കുന്നതിനും സ്മാർട്ട് യുഗത്തിൽ രാജ്യത്തി​െൻറ മുൻനിര സ്ഥാനം ശക്തിപ്പെടുത്തുന്നതിനുമായി 2027-ലെ മേള ഏപ്രിൽ 12 മുതൽ 15 വരെ നടക്കുമെന്ന് സമാപന ചടങ്ങിൽ പ്രഖ്യാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - LEAP 2026 technology exhibition concludes
Next Story