Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയെ ആഗോള എ.ഐ-ടെക് ഹബ്ബാക്കി ‘ലീപ് 2026’; 1,500 കോടി ഡോളറി​െൻറ നിക്ഷേപ പ്രഖ്യാപനങ്ങളോടെ റിയാദിൽ തുടക്കം

text_fields
bookmark_border
സൗദിയെ ആഗോള എ.ഐ-ടെക് ഹബ്ബാക്കി ‘ലീപ് 2026’; 1,500 കോടി ഡോളറി​െൻറ നിക്ഷേപ പ്രഖ്യാപനങ്ങളോടെ റിയാദിൽ തുടക്കം
cancel
camera_alt

 ‘ലീപ് 2026’ ഉദ്​ഘാടന ചടങ്ങിൽ സൗദി വാർത്താവിനിമയ-വിവരസാ​ങ്കേതിക വിദ്യ മന്ത്രി അബ്​ദുല്ല അൽ സവാഹ സംസാരിക്കുന്നു

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ മേളകളിലൊന്നായ ‘ലീപ് 2026’-​െൻറ അഞ്ചാം പതിപ്പിന് സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ തുടക്കമായി. നഗരത്തി​െൻറ വടക്കുഭാഗമായ മൽഹമിലെ റിയാദ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ സൗദി വാർത്താവിനിമയ-വിവരസാ​ങ്കേതിക വിദ്യ മന്ത്രി അബ്​ദുല്ല അൽ സവാഹയാണ് നാല് ദിവസം നീളുന്ന മേള ഉദ്ഘാടനം ചെയ്​തത്.

‘പുതിയ ലോകങ്ങളിലേക്ക്’ എന്ന പ്രമേയത്തിൽ നടക്കുന്ന ഈ ആഗോള സംഗമത്തിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എ.ഐ) ഉൾപ്പെടെയുള്ള സാങ്കേതിക മേഖലകൾക്കായി 1,500 കോടിയിലധികം യു.എസ്. ഡോളറി​െൻറ (ഏകദേശം 1.25 ലക്ഷം കോടി രൂപ) വൻ നിക്ഷേപങ്ങളും പുതിയ പദ്ധതികളും പ്രഖ്യാപിച്ചു.

കേവലം സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രാജ്യം എന്നതിൽനിന്ന്​ അത് നിർമിക്കുകയും ആഗോളതലത്തിൽ നയിക്കുകയും ചെയ്യുന്ന പ്രമുഖ ശക്തിയായി സൗദി മാറുകയാണെന്ന് മന്ത്രി വ്യക്തമാക്കി. എ.ഐ സാങ്കേതികവിദ്യകളുടെ കാര്യക്ഷമവും വേഗത്തിലുമുള്ള പ്രവർത്തനങ്ങൾക്കായി നിർണായകമായ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ സൗദി മു​േമ്പാട്ടു വെക്കുന്നുണ്ട്.

ഇതി​െൻറ ഭാഗമായി 2030-ഓടെ ആഗോളതലത്തിൽ 300 കോടി ആളുകൾക്ക് 30 മില്ലിസെക്കൻഡിൽ താഴെ വേഗതയിൽ അതിവേഗ ഇൻറർനെറ്റ് ലഭ്യമാക്കാൻ 20-ലധികം കടലിലൂടെയുള്ള ഇൻറർനെറ്റ് കേബിളുകൾ സൗദി സ്ഥാപിക്കും. കൂടാതെ വൻകിട എഐ ഡാറ്റാ സെൻററുകൾക്കായി 80 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സ്ഥലവും 12 ഗിഗാവാട്ടിലധികം വൈദ്യുതി ശേഷിയും സൗദി ഒരുക്കുന്നുണ്ട്.

എഎംഡി, എൻവിഡിയ, എക്സ്.എഐ, സിസ്കോ, ക്വാൽകോം, ആമസോൺ വെബ് സർവീസസ്, ഹ്യൂമൈൻ തുടങ്ങിയ ലോകോത്തര സാങ്കേതിക കമ്പനികളാണ് ഈ രംഗത്ത് വൻതോതിൽ സൗദിയിൽ നിക്ഷേപം നടത്തുന്നത്. ഡിജിറ്റൽ സാമ്പത്തിക രംഗത്ത് 70 ശതമാനം വളർച്ച കൈവരിച്ച സൗദി അറേബ്യ, യു.എസ്, യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾക്ക് തൊട്ടുപിന്നാലെ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ടെക് കേന്ദ്രമായി മാറിയിട്ടുണ്ട്.

നിലവിൽ 4,11,000 ആളുകൾ ഈ മേഖലയിൽ ജോലി ചെയ്യുന്നു. ഇതിൽ സ്ത്രീ പങ്കാളിത്തം 35 മുതൽ 36 ശതമാനം വരെയായി ഉയർന്നത് ജി20 രാജ്യങ്ങളിൽ തന്നെ സൗദിയെ ഒന്നാമതെത്തിച്ചു. കൂടാതെ 100 കോടി ഡോളറിലധികം മൂല്യമുള്ള ഒമ്പത് യൂണികോൺ സ്​റ്റാർട്ടപ്പുകൾ ഇന്ന് സൗദിയിലുണ്ട്.

സൗദി വാർത്താവിനിമയ-വിവര സാ​ങ്കേതിക വിദ്യാ മന്ത്രാലയം, സൗദി ഫെഡറേഷൻ ഫോർ സൈബർ സെക്യൂരിറ്റി സബ്‌സിഡി ആൻഡ് ഡ്രോൺസ്, ഇൻഫോർമ, ഇവൻറ്​സ്​ ഇൻവെസ്​റ്റ്​മെൻറ്​ ഫണ്ട് എന്നിവയുടെ പങ്കാളിത്തത്തോടെ ‘തഹാളുഫ്’ ആണ് മേള സംഘടിപ്പിക്കുന്നത്. 14.3 ട്രില്യൺ ഡോളറി​െൻറ ആസ്തി കൈകാര്യം ചെയ്യുന്ന ആയിരത്തിലധികം വൻകിട നിക്ഷേപകരും 900-ലധികം പ്രമുഖ കമ്പനികളും ഇവൻറിൽ പങ്കാളികളാകുന്നു.

ഗൂഗിൾ ക്ലൗഡ്, ഒറാക്കിൾ, ഡെൽ, അഡോബി, എറിക്സൺ, സെയിൽസ്‌ഫോഴ്‌സ്, ലെനോവോ തുടങ്ങിയ ആഗോള ബ്രാൻഡുകളും ഇതി​െൻറ പ്രയോജകരായുണ്ട്. നിർമിതബുദ്ധിക്ക് മാത്രമായി ‘ഡീപ് ഫെസ്​റ്റ്​’, അതോടൊപ്പം ഫിൻടെക്, ആരോഗ്യം, സ്മാർട്ട് സിറ്റികൾ, സ്പോർട്സ്, ഡ്രോണുകൾ തുടങ്ങി വിവിധ വിഷയങ്ങൾക്കായി 16 പ്ലാറ്റ്‌ഫോമുകളും 20-ലധികം വിശേഷാൽ വിഭാഗങ്ങളും എക്സ്പോയിൽ ഒരുക്കിയിട്ടുണ്ട്.

വളർന്നുവരുന്ന ചെറുകിട സ്​റ്റാർട്ടപ്പുകൾക്ക് ആവശ്യമായ സാമ്പത്തിക വളർച്ചയും സാങ്കേതിക സഹകരണവും ഉറപ്പാക്കുന്നതിന് മുൻഗണന നൽകുന്ന മേളയുടെ കഴിഞ്ഞ വർഷത്തെ പതിപ്പിൽ 1,490 കോടി ഡോളറി​െൻറ നിക്ഷേപ പ്രഖ്യാപനങ്ങളായിരുന്നു നടന്നിരുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'LEAP 2026' Kicks Off in Riyadh
Next Story