നേതൃത്വം ദീർഘവീക്ഷണമുള്ളവരാകണം -ടി.എ. അഹമ്മദ് കബീർ
text_fieldsമദീനയിൽ കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിന ലീഡേഴ്സ് മീറ്റ് ‘മാറ്റം 2024’ ടി.എ. അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്യുന്നു
മദീന: നേതൃത്വം അമാനത്താണെന്നും തന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുമെന്ന് നേതൃത്വമേറ്റെടുക്കുന്നവർക്ക് ബോധ്യമുണ്ടാകണമെന്നും മുസ്ലിം ലീഗ് നേതാവ് ടി.എ. അഹമ്മദ് കബീർ പറഞ്ഞു. ആരോടും പകയോ വിദ്വേഷമോ കാണിക്കാതെ ആക്ഷേപസ്വരങ്ങളില്ലാതെ എല്ലാവരെയും ചേർത്തുപിടിച്ച് ഒരുമയോടെ മുന്നേറാനാണ് നേതൃത്വത്തിലിരിക്കുന്നവർ ജാഗ്രത പുലർത്തേണ്ടത്. വൈകാരികതക്കപ്പുറം വിവേകപൂർണമായ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകളാണാവശ്യം. മദീനയിൽ നടന്ന കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റിയുടെ ദ്വിദിന ലീഡേഴ്സ് മീറ്റ് ‘മാറ്റം 2024’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാഷനൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞിമോൻ കാക്കിയ അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി കെ.പി. മുഹമ്മദ്കുട്ടി മുഖ്യപ്രഭാഷണം നടത്തി.
ഉദ്ഘാടന സെഷനിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എം. അബ്ദുൽ മജീദ്, ഖാദർ ചെങ്കള, അഹമ്മദ് പാളയാട്ട്, നാസർ വെളിയംകോട്, മദീന സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ശരീഫ് കാസർകോട്, എം.പി. അബ്ദുൽ ജലീൽ, അഷ്റഫ് അഴിഞ്ഞിലം, നഫ്സൽ അഞ്ചരക്കണ്ടി എന്നിവർ സംസാരിച്ചു. മുഹമ്മദ് അമീൻ അഴിഞ്ഞിലം ഖിറാഅത്ത് നടത്തി. അഷ്റഫ് വേങ്ങാട്ട് സ്വാഗതവും സൈദ് മൂന്നിയൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

