യാംബു അൽ മനാർ സ്കൂളിൽ ലീഡർമാരെ തിരഞ്ഞെടുത്തു
text_fieldsയാംബു അൽ മനാർ സ്കൂൾ പാർലമെൻറ് ഇലക്ഷനിൽ വിജയിച്ച വിദ്യാർഥികളുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തവർ
യാംബു: വിദ്യാർഥികളിൽ ജനാധിപത്യ ബോധവും നേതൃഗുണവും വളർത്തുക എന്ന ലക്ഷ്യത്തോടെ യാംബു അൽ മനാർ ഇൻറർനാഷനൽ സ്കൂളിൽ സ്കൂൾ പാർലമെൻറ് ഇലക്ഷനും പുതിയ കാബിനറ്റ് അംഗങ്ങളുടെ സ്ഥാനാരോഹണവും നടന്നു. നാലാം ക്ലാസ് മുതൽ 10ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾ ബാലറ്റ് പേപ്പർ വഴി വോട്ട് രേഖപ്പെടുത്തിയാണ് തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുത്തത്.
ബോയ്സ് വിഭാഗത്തിൽ മുഹമ്മദ് റംസാൻ (ഹെഡ് ബോയ്), മുഹമ്മദ് ഫാലിഹ് (ഡെപ്യൂട്ടി ഹെഡ്ബോയ്), കെവിൻ പ്ലാമൂട്ടിൽ അജി (വളൻറിയർ ക്യാപ്റ്റൻ), റിതിക് ഹരീഷ് (ആർട്സ് സെക്രട്ടറി), അഹ്മദ് ഷാദ് (സ്പോർട്സ് ക്യാപ്റ്റൻ), അയ്യൂബ് എലിയാസ് ജമാൽ (ഡെപ്യൂട്ടി സ്പോർട്സ് ക്യാപ്റ്റൻ) എന്നിവർ ചുമതലയേറ്റു. ഗേൾസ് വിഭാഗത്തിൽ അഥീന ജോസഫ് (ഹെഡ് ഗേൾ), ചനുമി സകിത്ന ജയസിങ് (ഡെപ്യൂട്ടി ഹെഡ്ഗേൾ), ഫിദ ശഫീഖ് (വളൻറിയർ ക്യാപ്റ്റൻ), ആൻഡ്രിന ലാൽ (ആർട്സ് സെക്രട്ടറി), സന അബ്ദുൽ ഖുദ്ദൂസ് ശൈഖ് (സ്പോർട്സ് ക്യാപ്റ്റൻ), ദിയ മേരി ബിനോഷ് (ഡെപ്യൂട്ടി സ്പോർട്സ് ക്യാപ്റ്റൻ) എന്നിവരെയും തെരഞ്ഞെടുത്തു.
ബോയ്സ് വിഭാഗത്തിെൻറ സ്ഥാനാരോഹണ ചടങ്ങിൽ പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഹെഡ്മാസ്റ്റർ സയ്യിദ് യൂനുസ് ചടങ്ങിൽ സംബന്ധിച്ചു. തൽഹ ബിൻ നവാസ്, ഇബ്രാഹീം ഇംത്തിയാസ് എന്നിവർ ഖുർആൻ പാരായണവും പരിഭാഷയും നിർവഹിച്ചു. അധ്യാപകൻ എൻ.കെ. ശിഹാബുദ്ദീൻ സ്വാഗതവും ഹെഡ് ബോയ് മുഹമ്മദ് റംസാൻ നന്ദിയും പറഞ്ഞു. ഗേൾസ് വിഭാഗത്തിെൻറ ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ രഹ്ന ഹരീഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഗേൾസ് സെക്ഷൻ അഡ്മിൻ മാനേജർ മഷായിൽ മുഹമ്മദ് ഹംദാൻ സംബന്ധിച്ചു. സന അബ്ദുൽ ഖുദ്ദൂസ് ശൈഖ് ഖുർആൻ പാരായണം നടത്തി. ഹെഡ് ഗേൾ അഥീന ജോസഫ് നന്ദി പറഞ്ഞു. അധ്യാപികമാരായ ജ്യോതി, നജ്മ പർവീൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

