ജുബൈലിൽ ലൗഷോർ 'സ്നേഹസംഗമം'
text_fields'ലൗഷോർ' സ്നേഹസംഗമത്തിൽ എ.ആർ.സലാം ആലപ്പുഴ
സംസാരിക്കുന്നു
ജുബൈൽ: കേരളത്തിലെ ഭിന്നശേഷിയുള്ള കുട്ടികൾക്കായുള്ള ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ലൗഷോർ സ്നേഹസംഗമം സംഘടിപ്പിച്ചു. ക്ലാസിക് റസ്റ്റാറന്റ് ഹാളിൽ നടന്ന സംഗമത്തിൽ ജുബൈലിലെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ഭിന്നശേഷിയുള്ള കുട്ടികളുടെ വിവിധ കഴിവുകൾ വികസിപ്പിക്കാനും ശാക്തീകരിക്കാനും തൊഴിൽ പരിശീലനം നൽകാനും നിരവധി വർഷങ്ങളായി പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് 'ലൗഷോർ'. അത്തരം കുട്ടികൾ ഉൾക്കൊള്ളുന്ന കുടുംബങ്ങൾക്കുവേണ്ട പിന്തുണ നൽകുന്നതോടൊപ്പം ആവശ്യമായ മാർഗനിർദേശങ്ങളും നൽകിവരുന്നു.
ഭിന്നശേഷിയുള്ള കുട്ടികൾക്കായുള്ള പ്രവർത്തനങ്ങൾ പ്രാദേശിക തലത്തിൽ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടന്നത്. ലൗഷോർ ജുബൈൽ ചാപ്റ്റർ രൂപവത്കരിച്ചതായും സംഘാടകർ അറിയിച്ചു. ജനറൽ സെക്രട്ടറി അസീസ് വയനാട്, മുനീർ മുക്കം, അസ്ലം കൊളക്കാടൻ എന്നിവർ ലൗഷോറിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. കെ.എം.സി.സി ജുബൈൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എ.ആർ.സലാം ആലപ്പുഴ സ്വാഗതവും ഷഫീഖ് താനൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

