Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൊതു പെരുമാറ്റച്ചട്ടം: നിയമം ലംഘിച്ചാൽ 50 മുതൽ 6000 റിയാൽ വരെ പിഴ
text_fieldsbookmark_border
ജിദ്ദ: സൗദിയിൽ പൊതുസ്ഥലങ്ങളിലെ പെരുമാറ്റച്ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് പിഴ 50 റിയാൽ മുതൽ 6000 വരെ. സൗദി ആഭ്യന്തര മന്ത്രി അടുത്തിടെ അംഗീകാരം നൽകിയ പെരുമാറ്റച്ചട്ടങ്ങൾ നടപ്പാക്കിത്തുടങ്ങി. നിയമലംഘനം നടത്തുന്നവരെ പിടികൂടാൻ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനകം ചിലർ പിടിയിലായതായും റിപ്പോർട്ടുകളുണ്ട്. 19 നിയമലംഘനങ്ങളാണ് ചട്ടങ്ങളിൽ പറയുന്നത്. നിയമലംഘനങ്ങളും ഒരോന്നിനുമുള്ള പിഴയും നിയമലംഘനം ആവർത്തിച്ചാൽ പിഴ എത്രയായിരിക്കും തുടങ്ങിയ കാര്യങ്ങളെല്ലാം വ്യക്തമാക്കിയിട്ടുണ്ട്.


Next Story
