'ദ ഡിസ്റ്റൻസ്' സുവനീര്‍ വിതരണോദ്ഘാടനം
text_fieldsഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പുറത്തിറക്കിയ ‘ദ ഡിസ്റ്റൻസ്’ സുവനീറിെൻറ അസീർതല വിതരണോദ്ഘാടനം ഡോക്ടർ ബിനു കുമാറിന് ആദ്യകോപ്പി നൽകി പ്രസിഡൻറ് ജി.കെ. സലിം നിർവഹിക്കുന്നു
അബഹ: കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പുറത്തിറക്കിയ 'ദ ഡിസ്റ്റൻസ്' സുവനീറിെൻറ അസീർതല വിതരണോദ്ഘാടനം നടന്നു.കഴിഞ്ഞദിവസം ഖമീസ് മുശൈത്ത് താജ്മഹൽ റസ്റ്റാറൻറ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ഫ്രറ്റേണിറ്റി ഫോറം അസീർ റീജനൽ പ്രസിഡൻറ് ഡോ. ബിനു കുമാറിന് ജി.കെ. സലിം ആദ്യകോപ്പി കൈമാറി.
കോവിഡ് പ്രോട്ടോകൾ അനുസരിച്ച് നടത്തിയ പരിപാടി ഫ്രറ്റേണിറ്റി ഫോറം എക്സിക്യൂട്ടിവ് അംഗം ഹനീഫ ജോക്കട്ടെ പരിപാടി നിയന്ത്രിച്ചു. സാബിർ അലി നാലകത്ത് മാഗസിൻ പരിചയപ്പെടുത്തി. കിങ് ഖാലിദ് യൂനിവേഴ്സിറ്റി പ്രഫസർ ഡോക്ടർ ലുഖ്മാൻ, അസീർ റീജനൽ സെക്രട്ടറി ഷറഫുദ്ദീൻ മണ്ണാർക്കാട്, അൽ ജുനൂബ് ഇൻറർനാഷനൽ സ്കൂൾ കൗൺസിലർ ഡോ. തൗഖീർ ഇഖ്ബാൽ, ഇന്ത്യൻ സോഷ്യൽ ഫോറം അസീർ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറും ജിദ്ദ കോൺസുലേറ്റ് സാമൂഹിക ക്ഷേമ വിഭാഗം അംഗവുമായ ഹനീഫ് മഞ്ചേശ്വരം, മാധ്യമം, മീഡിയവൺ റിപ്പോർട്ടർ മുജീബ് ചടയമംഗലം, കിങ് ഖാലിദ് യൂനിവേഴ്സിറ്റി പ്രഫസർ ഡോ. അബ്ദുൽ കാദർ തിരുവനന്തപുരം, മുഹമ്മദ് റാഫി പട്ടർപാലം സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

