ജുബൈലിൽ 'യൂത്ത് സെൻറർ' തുടങ്ങി
text_fieldsയൂത്ത് ഇന്ത്യ ജുബൈൽ ആസ്ഥാനം ‘യൂത്ത് സെൻറർ’
ഷാജഹാൻ മനക്കൽ ഉദ്ഘാടനം ചെയ്യുന്നു
ജുബൈൽ: യൂത്ത് ഇന്ത്യ ജുബൈൽ ആസ്ഥാനാമയി 'യൂത്ത് സെൻറർ' തനിമ സോണൽ പ്രസിഡൻറ് ഷാജഹാൻ മനക്കൽ ഉദ്ഘാടനം ചെയ്തു. യൂത്ത് ഇന്ത്യ പ്രസിഡൻറ് റയ്യാൻ മൂസ അധ്യക്ഷത വഹിച്ചു.
നാസർ ഓച്ചിറ, സാബു മേലതിൽ, നബ്ഹാൻ സയ്യിദ് എന്നിവർ സംസാരിച്ചു. ഡോ. പി.കെ. ജൗഷീദ്, ഫൗസിയ ഷാജഹാൻ, നൂർജഹാൻ നാസർ, മലുക്ക്, അൻവർ സാദിഖ്, ഷൂജ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. റുഹൈമ് ഖിറാഅത്ത് നിർവഹിച്ചു. സഈദ്, ഷബീർ, നിയാസ് എന്നവർ നേതൃത്വം നൽകി. യുവാക്കളുടെ സാമൂഹികവും സാംസ്കാരികവും വൈജ്ഞാനികവുമായ ഒത്തുചേരലിനുള്ള സ്ഥലമാണ് യൂത്ത് സെൻറർ എന്ന് ഭാരവാഹികൾ അറിയിച്ചു.

