Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രതിവർഷം 100 ശതകോടി...

പ്രതിവർഷം 100 ശതകോടി ഡോളർ വിദേശ നിക്ഷേപ ലക്ഷ്യം: ദേശീയ തന്ത്രപ്രധാന നിക്ഷേപപദ്ധതിക്ക് തുടക്കം

text_fields
bookmark_border
പ്രതിവർഷം 100 ശതകോടി ഡോളർ വിദേശ നിക്ഷേപ ലക്ഷ്യം:   ദേശീയ തന്ത്രപ്രധാന നിക്ഷേപപദ്ധതിക്ക് തുടക്കം
cancel
camera_alt

അമീർ മുഹമ്മദ്​ ബിൻ സൽമാൻ

ജിദ്ദ: പ്രതിവർഷം നൂറുശതകോടി ഡോളർ വിദേശ നിക്ഷേപം ലക്ഷ്യമിട്ട് സൗദി അറേബ്യയിൽ ദേശീയ തന്ത്രപ്രധാന നിക്ഷേപ പദ്ധതിക്ക് തുടക്കം​. കിരീടാവകാശിയും സാമ്പത്തിക വികസന കാര്യ കൗൺസിൽ ചെയർമാനുമായ അമീർ മുഹമ്മദ്​ ബിൻ സൽമാനാണ്​ തിങ്കളാഴ്​ച ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്​. 'വിഷൻ 2030'​െൻറ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള പ്രധാന സംരംഭങ്ങളിലൊന്നാണ് ഈ പദ്ധതി​. രാജ്യത്തിന്​ വലിയ നിക്ഷേപ ശേഷിയുണ്ട്​. അത്​ സമ്പദ്​വ്യവസ്ഥയുടെ പ്രവർത്തന യന്ത്രത്തിനുള്ള ഊർജമാണ്. രാജ്യത്തി​െൻറ വരുമാന സ്രോതസ്സുകളെ വൈവിധ്യവത്കരിക്കുമെന്ന് 'വിഷൻ 2030' പ്രഖ്യാപനവേളയിൽ വ്യക്തമാക്കിയിരുന്നു. അതി​െൻറ ഭാഗമാണ്​ ദേശീയ നിക്ഷേപ പദ്ധതി. ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചക്കും അതി​െൻറ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനും ഇതു സഹായിക്കും. ജി.ഡി.പിയിലേക്കുള്ള സ്വകാര്യ മേഖലയുടെ സംഭാവന 65 ശതമാനമായി ഉയരും. നേരിട്ടുള്ള വിദേശ നിക്ഷേപവും കൂടുതലായി എത്തും. എണ്ണേതര കയറ്റുമതിയുടെ അനുപാതം ആറിൽ നിന്ന്​ 50 ശതമാനമായി ഉയർത്തും. 2030 ഒാടെ ആഗോള മത്സര സൂചികയിലെ ഒന്നാമത്തെ രാജ്യമായി മുന്നേറാനും ഈ പദ്ധതി സഹായിക്കും. രാജ്യം ഒരു പുതിയ നിക്ഷേപഘട്ടം ആരംഭിക്കുകയാണെന്ന്​ പദ്ധതിക്ക്​ തുടക്കമിട്ട്​ നടത്തിയ പ്രഖ്യാപനത്തിൽ കിരീടാവകാശി പറഞ്ഞു. ദേശീയ അന്തർദേശീയ നിക്ഷേപകർക്ക്​ കൂടുതൽ അവസരമൊരുക്കുന്നതിനും നിക്ഷേപാവസരങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുമാണ് പദ്ധതി​ ആരംഭിച്ചിരിക്കുന്നത്​.

സ്വകാര്യമേഖലയെ ശാക്തീകരിക്കും. അതിന്​ വേണ്ടി കൂടുതൽ അവസരങ്ങൾ ഒരുക്കും​. വിഷൻ 2030​െൻറ അഭിലാഷങ്ങൾ നേടാൻ സഹായിക്കുന്ന ഒരു മാർഗമാണ് നിക്ഷേപം എന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. സമ്പദ്‌ വ്യവസ്ഥയുടെ വികസനം, വൈവിധ്യവത്​കരണം, സുസ്ഥിരത എന്നിവയാണ് ലക്ഷ്യം. സാങ്കേതികവിദ്യ കൈമാറ്റവും പ്രാദേശികവത്​കരണവും, അടിസ്ഥാന സൗകര്യ വികസനം, ജീവിത നിലവാരം മെച്ചപ്പെടുത്തൽ, തൊഴിലവസരങ്ങൾ സൃഷ്​ടിക്കൽ, മാനവ വിഭവശേഷിയുടെ പരിപോഷണം, ഭാവി തലമുറകൾക്ക് അഭിവൃദ്ധിയുടെ പാരമ്പര്യം അവശേഷിപ്പിക്കൽ എന്നിവ ദേശീയ നിക്ഷേപ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്​. നിക്ഷേപകരെ ശാക്തീകരിക്കുന്നതാണ്​ പുതിയ പദ്ധതി​. നിക്ഷേപ അവസരങ്ങൾ വിപുലമാക്കുക, സാമ്പത്തിക പരിഹാരങ്ങൾ നൽകുക, മത്സരശേഷി വർധിപ്പിക്കുക, സർക്കാർ - സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തത്തി​െൻറ ഫലപ്രാപ്​തി വർധിപ്പിക്കുക എന്നിവയും പദ്ധതി ലക്ഷ്യങ്ങളാണ്​​​. പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ വ്യവസായം, പുനരുൽപാദന ഉൗർജം, ഗതാഗതം, ലോജിസ്​റ്റിക്​സ്​, ടൂറിസം, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ആരോഗ്യ പരിപാലനം തുടങ്ങിയ മേഖലകൾക്കായി വിശദമായ നിക്ഷേപ പദ്ധതികൾ വികസിപ്പിക്കുന്നത് ഉൾപ്പെടുമെന്ന്​ കിരീടാവകാശി പറഞ്ഞു. സൽമാൻ രാജാവി​െൻറ നേതൃത്വത്തിൽ നേടിയ ശ്രദ്ധേയ നേട്ടങ്ങളിൽ രാജ്യം ഇന്ന് അഭിമാനിക്കുന്നു. ശോഭന ഭാവിക്ക്​ വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടരും. വൈവിധ്യമാർന്നതും സുസ്ഥിരവുമായ സമ്പദ്​വ്യവസ്ഥ ഇതിനെ പിന്തുണക്കും. ആ ലക്ഷ്യം നേടുന്നതിനുള്ള മാർഗങ്ങളിലൊന്നാണ്​ പൊതുനിക്ഷേപ പദ്ധതി. ലക്ഷ്യങ്ങളും അഭിലാഷങ്ങളും ദൈവസഹായത്തോടെ നേടിയെടുക്കാനാകുമെന്ന​ ആത്മവിശ്വാസം തങ്ങൾക്കുണ്ടെന്നും കിരീടാവകാശി പറഞ്ഞു. ദേശീയ നിക്ഷേപ പദ്ധതിയിലൂടെ പ്രതിവർഷം​ നേരിട്ടുള്ള ​​വിദേശ നിക്ഷേപം 388 ശതകോടി റിയാലായി (നൂറു ശതകോടി ഡോളർ) ഉയർത്തും. 2030 ഓടെ പ്ര​ാദേശിക നിക്ഷേപം പ്രതിവർഷം 1.7 ട്രില്യൺ റിയാലിലേക്ക് ഉയർത്താനും പദ്ധതി ലക്ഷ്യമിടുന്നു. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലൂടെ രാജ്യത്തി​െൻറ ജി.ഡി.പിയിലേക്കുള്ള നിക്ഷേപ അനുപാതം 2019ലെ 22ൽ നിന്ന് 2030ൽ 30 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ലോകത്തിലെ 15 വലിയ സമ്പദ്‌വ്യവസ്ഥകളിലൊന്നായി സൗദി സമ്പദ്‌വ്യവസ്ഥ വളരുന്നതിന് പദ്ധതി കാരണമാകുമെന്നും കിരീടാവകാശി പറഞ്ഞു.

Show Full Article
TAGS:investment plan saudi arabia 
News Summary - Launch of the National Strategic Investment Plan
Next Story