രണ്ടാമത് 'ത്വവാഫ് സൗദിയ 2022' സൈക്ലിങ് മത്സരത്തിന് തുടക്കം
text_fieldsരണ്ടാമത് ‘ത്വവാഫ് സൗദിയ 2022’ സൈക്ലിങ് മത്സരം അൽഉലായിൽ ആരംഭിച്ചപ്പോൾ
ജിദ്ദ: രണ്ടാമത് 'ത്വവാഫ് സൗദിയ 2022' സൈക്ലിങ് മത്സരം സൗദി അറേബ്യയുടെ വടക്കൻ മേഖലയിലെ പൗരാണിക കേന്ദ്രമായ അൽഉലായിൽ ആരംഭിച്ചു. സൗദി സൈക്ലിങ് ഫെഡറേഷെൻറ സഹകണത്തോടെയും യൂനിയൻ സൈക്ലിസ്റ്റ് ഇന്റർനാഷനൽ (യു.സി.ഐ)യുടെ കുടക്കീഴിലും കായിക മന്ത്രാലയമാണ് മത്സരം സംഘടിപ്പിക്കുന്നത്. ഉദ്ഘാടനച്ചടങ്ങിൽ സൗദി ഉപ കായിക മന്ത്രി ബദർ ബിൻ അബ്ദുറഹ്മാൻ അൽഖാദി സന്നിഹിതനായിരുന്നു. ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാമിെൻറ ഭാഗമായുള്ള 'സൗദി ത്വവാഫ് 2022' സൈക്ലിങ് മത്സരം ഫെബ്രുവരി അഞ്ച് വരെ നീണ്ടുനിൽക്കും. 831 കിലോമീറ്റർ വരെയുള്ള മത്സരത്തിൽ 15 അന്താരാഷ്ട്ര ടീമുകളാണ് പങ്കെടുക്കുന്നത്. അൽഉലായിലെ ഏറ്റവും പ്രമുഖ വിനോദ കേന്ദ്രങ്ങളിലൊന്നായ 'ആന മല'യുടെ (ജബലുൽ ഫീൽ) മുന്നിലാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്. മറ്റ് ഒട്ടനവധി കായിക ഇനങ്ങളും മത്സരത്തോടൊപ്പം നടക്കും. സൗദി സൈക്കിൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന പൊതുവിഭാഗം, വനിതകൾ, യുവാക്കൾ, കുട്ടികൾ എന്നീ വിഭാഗങ്ങളായി തിരിച്ചുള്ള ഓട്ടമത്സരവും ഇതോടൊപ്പം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

