Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജോർഡനിൽ സൗദിയുടെ...

ജോർഡനിൽ സൗദിയുടെ വികസനപദ്ധതിക്ക്​ തുടക്കം

text_fields
bookmark_border
ജോർഡനിൽ സൗദിയുടെ വികസനപദ്ധതിക്ക്​ തുടക്കം
cancel
camera_alt

സൗദി വികസന നിധിയ​ുടെ ഉപഹാരമായി അമ്മാനിൽ നടന്ന ട്രാഫിക് ഇൻറർസെക്​ഷൻ പദ്ധതി ഉദ്‌ഘാടനം

യാംബു: സൗദി അറേബ്യയുടെ വികസന നിധിയുടെ ഉപഹാരമായി ജോർഡൻ തലസ്ഥാന നഗരമായ അമ്മാനിൽ ട്രാഫിക് ഇൻറർസെക്​ഷൻ പദ്ധതി ഉദ്‌ഘാടനം ചെയ്തു. മർജ് അൽ ഹമ്മാം ഏരിയയിൽ ട്രാഫിക് ഇൻറർസെക്​ഷനുകൾ, അമ്മാൻ -ചാവുകടൽ റോഡ് തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനായി 19 ദശലക്ഷം ഡോളറാണ് വകയിരുത്തിയിട്ടുള്ളത്. ജോർഡനും സൗദിയും തമ്മിലുള്ള സഹകരണത്തി​െൻറ ഭാഗവും ഗതാഗത മേഖലയിൽ സൗദി നൽകുന്ന സേവനങ്ങളുടെ മികവ് ഉയർത്താനും വഴിവെക്കുന്നതാണ് ഈ പദ്ധതി.

ജോർഡൻ പൊതുമരാമത്ത്, ഭവന നിർമാണ വകുപ്പ് മന്ത്രി യഹ്‌യ അൽ കസബി, ജോർഡനിലെ ആസൂത്രണ, അന്താരാഷ്​ട്ര സഹകരണ വകുപ്പ് മന്ത്രി നാസർ അൽ സ്രൈദ, ജോർഡനിലെ സൗദി അംബാസഡർ നായിഫ് ബിൻ ബന്ദർ അൽ സുദൈരി, മധ്യപൗരസ്​ത്യ-വടക്കൻ ആഫ്രിക്ക മേഖലയിലെ സൗദി വികസന നിധിയുടെ ഡയറക്​ടർ ജനറൽ എൻജി. ബന്ദർ ബിൻ അബ്​ദുല്ല അൽ ഉബൈദ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

പദ്ധതിയുടെ പൂർത്തീകരണം വഴി ജോർഡനിലെ റോഡ് സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും കൂടുതൽ മെച്ചപ്പെടുമെന്ന് വിലയിരുത്തുന്നു. സൗദി അറേബ്യ, വികസനത്തിനായുള്ള പൊതുനിധി വഴി ജോർഡനിലെ പല വികസന പദ്ധതികൾക്കും ഗ്രാൻഡുകളും വായ്പകളുമായി ഇതുവരെ ഏകദേശം രണ്ടു ശതകോടി ഡോളർ നൽകിയിട്ടുണ്ടെന്ന് അംബാസഡർ നായിഫ് ബിൻ ബന്ദർ അൽ സുദൈരി ചൂണ്ടിക്കാട്ടിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Show Full Article
TAGS:Saudi development projects jordan 
News Summary - Launch of Saudi development project in Jordan
Next Story