Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലുലുവിൽ ഡിജിറ്റൽ...

ലുലുവിൽ ഡിജിറ്റൽ വിപണനമേളക്ക്​ തുടക്കം

text_fields
bookmark_border
Lulu hypermarket
cancel
camera_alt

സൗ​ദി ലു​ലു ഹൈ​പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലെ ‘ലെ​റ്റ്​​സ്​ ക​ണ​ക്​​ട്​’ ഉ​ത്സ​വ​മേ​ള റി​യാ​ദി​ലെ അ​ത്​​യാ​ഫ്​

മാ​ളി​ൽ പ്ര​മു​ഖ വെ​ർ​ച്വ​ൽ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ സ​അ​ദ്​ അ​ൽ​ദാ​വി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

റി​യാ​ദ്​: സൗ​ദി​യി​ലെ ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റ്​ ശാ​ഖ​ക​ളി​ൽ ഡി​ജി​റ്റ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ സ​വി​ശേ​ഷ വി​ൽ​പ​ന മേ​ള 'ലെ​റ്റ്​​സ്​ ക​ണ​ക്​​ട്​' ആ​രം​ഭി​ച്ചു.

റി​യാ​ദി​ലെ അ​ത്​​യാ​ഫ്​ മാ​ളി​ൽ ഒ​രു​ക്കി​യ ച​ട​ങ്ങി​ൽ സൗ​ദി​യി​ലെ സാ​​ങ്കേ​തി​ക​രം​ഗ​ത്തെ പ്ര​മു​ഖ വെ​ർ​ച്വ​ൽ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ സ​അ​ദ്​ അ​ൽ​ദാ​വി മേ​ള ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

ജൂ​ൺ 24 മു​ത​ൽ ജൂ​ലൈ അ​ഞ്ചു​ വ​രെ സൗ​ദി​യി​ലു​ട​നീ​ള​മു​ള്ള ലു​ലു ഔ​ട്ട്​​ലെ​റ്റു​ക​ളി​ൽ ന​ട​ക്കു​ന്ന മേ​ള​യി​ൽ മു​ൻ​നി​ര ബ്രാ​ൻ​ഡു​ക​ളി​ലു​ള്ള സ്​​മാ​ർ​ട്ട്​ ഫോ​ണു​ക​ളും അ​നു​ബ​ന്ധ ഉ​ൽ​പ​ന്ന​ങ്ങ​ളും ഏ​റ്റ​വും ആ​ദാ​യ​ക​ര​മാ​യ വി​ല​യി​ൽ സ്വ​ന്ത​മാ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്​ ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും മി​ക​ച്ച വി​ല​ക്കി​ഴി​വ്, ത​ത്സ​മ​യ വി​ൽ​പ​ന ഇ​ട​പാ​ടു​ക​ൾ, ഓ​ൺ​ലൈ​ൻ ഷോ​പ്പി​ങ്​ ഓ​ഫ​റു​ക​ൾ എ​ന്നി​വ​യാ​ണ്​ മേ​ള​യു​ടെ സ​വി​ശേ​ഷ​ത​ക​ൾ. സ്വ​ന്തം ഫോ​ണു​ക​ളും കാ​മ​റ​ക​ളും അ​നു​സാ​രി​ക​ളും അ​പ്​​ഡേ​റ്റ്​ ചെ​യ്യാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ അ​വ​സ​ര​മാ​യി കാ​ണു​ന്ന സ​മ്മ​ർ സീ​സ​ണി​ലാ​ണ്​​ ഏ​റ്റ​വും ജ​ന​കീ​യ​മാ​യ 'ലെ​റ്റ്​​സ്​ ക​ണ​ക്​​ട്​' ഡി​ജി​റ്റ​ൽ മേ​ള ആ​രം​ഭി​ച്ച​തെ​ന്ന്​​ ലു​ലു സൗ​ദി ഡ​യ​റ​ക്​​ട​ർ ഷെ​ഹീം മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lulu hypermarket
News Summary - Launch of Digital Marketing Fair at Lulu
Next Story