ലതിക അങ്ങേപ്പാട്ടിന്റെ കഥാസമാഹാരം പ്രകാശനം ചെയ്തു
text_fieldsലതിക അങ്ങേപ്പാട്ടിന്റെ കഥാസമാഹാരം ‘പുറന്തോട് ഭേദിച്ച ആമ’യുടെ പ്രകാശനം
കെ.എസ്. രതീഷ്, ഡോ. അജി വർഗീസിന് കൈമാറി നിർവഹിക്കുന്നു
ദമ്മാം: കൊയിലാണ്ടി നാട്ടുകൂട്ടം ‘അക്ഷരമുറ്റം’ സംഘടിപ്പിച്ച ചടങ്ങിൽ എഴുത്തുകാരിയും ദമ്മാമിൽ അധ്യാപികയുമായ ലതിക അങ്ങേപ്പാട്ടിന്റെ രണ്ടാമത്തെ കഥാസമാഹാരം ‘പുറന്തോട് ഭേദിച്ച ആമ’ പ്രകാശനം ചെയ്തു. യുവസാഹിത്യകാരൻ കെ.എസ്. രതീഷ് പുസ്തകം ഡോ. അജി വർഗീസിന് കൈമാറി പ്രകാശനം നിർവഹിച്ചു. കിനാവും കണ്ണീരും കൂടിക്കലർന്ന ജീവിതാനുഭവങ്ങളാണ് തന്റെ രചനകളിൽ പ്രതിഫലിക്കുന്നതെന്ന് കെ.എസ്. രതീഷ് പറഞ്ഞു. അനാഥാലയത്തിന്റെ അകത്തളങ്ങളിൽ അനുഭവിച്ച കയ്പേറിയ ഓർമകളാണ് എഴുത്തിന് ശക്തി പകരുന്നതെന്നും ആദ്യമായി സൗദിയയിലെത്തിയ രതീഷ് കൂട്ടിച്ചേർത്തു.
എഴുത്തുകാരനും പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ മൻസൂർ പള്ളൂർ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നാട്ടുകൂട്ടത്തിന്റെയും സാഹിത്യ വിഭാഗമായ അക്ഷരമുറ്റത്തിന്റെയും പ്രവർത്തനങ്ങളെക്കുറിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഗ്ലോബൽ ചെയർമാൻ ശിഹാബ് കൊയിലാണ്ടി വിശദീകരിച്ചു. നവോദയ സാംസ്കാരിക വേദി രക്ഷാധികാരി സമിതിയംഗവും ലോകകേരള സഭാംഗവുമായ പ്രദീപ് കൊട്ടിയം കഥാസമാഹാരത്തെ സദസിന് പരിചയപ്പെടുത്തി. നിങ്ങൾ തരുന്ന സ്നേഹം എഴുത്തുവഴിയിൽ തന്നെ കൂടുതൽ ഉത്തരവാദിത്വമുള്ളവളാക്കി മാറ്റിയിരിക്കുന്നുവെന്ന് ലതിക അങ്ങേപ്പാട്ട് മറുപടി പ്രസംഗത്തിൽ പറഞ്ഞു.
വനിത വിങ് പ്രസിഡൻറ് ബാസിഹാൻ ശിഹാബ്, എഴുത്തുകാരി ജ്യോത്സ്ന എന്നിവരും ദമ്മാം ഇന്ത്യൻ സ്കൂളിനെ പ്രതിനിധീകരിച്ച് സ്മിത ബാബുവും ലതിക അങ്ങേപ്പാട്ടിനെ പൊന്നാടയും ഫലകവും നൽകി ആദരിച്ചു. കെ.എസ്. രതീഷിനെ മൻസൂർ പള്ളൂർ പൊന്നാടയും ചെയർമാൻ ശിഹാബ് കൊയിലാണ്ടി, മുജീബ് കൊയിലാണ്ടി എന്നിവർ ഫലകവും നൽകി ആദരിച്ചു. പുസ്തകത്തിന്റെ കവർ ഡിസൈനറും അക്ഷരമുറ്റം അഡ്മിനുമായ പ്രമോദ് അത്തോളിയെ ലതിക അങ്ങേപ്പാട്ടും ഗിരിപ്രസാദും ചേർന്ന് പൊന്നാടയും ഫലകവും നൽകി ആദരിച്ചു.
നൗഷാദ് അകോലത്ത് (നവോദയ), ഷിജില ഹമീദ് (ഒ.ഐ.സി.സി), സജീഷ് പട്ടാഴി (നവയുഗം), കെ.എം. ബഷീർ (തനിമ), ബിജു നീലേശ്വരം (നാടകവേദി), വർഗീസ് പെരുമ്പാവൂർ (ഡബ്ല്യൂ.എം.എഫ്), സിന്ധു ബിനു എന്നിവർ സംസാരിച്ചു.
അൻഹാൻ ആസിഫ്, വിസ്മയ സജീഷ്, തന്മയ, ജെഫ്ലിൻ എന്നിവർ അവതരിപ്പിച്ച സെമി ക്ലാസിക്കൽ നൃത്തങ്ങളും സ്മിത ബാബു, ഗൗരീ നന്ദ, ദിവ്യ നവീൻ, കല്യാണി ബിനു, ശിഹാബ് കൊയിലാണ്ടി, സജി വേലായുധൻ, ബിനു കുഞ്ഞ് എന്നിവർ ആലപിച്ച ഗാനങ്ങളും ചടങ്ങിന് മാറ്റുകൂട്ടി. ഗൗരീ നന്ദയുടെ പ്രാർഥനാഗാനത്തോടെ ആരംഭിച്ച പരിപാടിക്ക് സജീഷ് മലോൽ, ആദർശ്, അഭിലാഷ്, കണ്ണൻ, വി.സി. നസീർ, ഇ.സി. ശിഹാബ്, ശ്രീജിത്ത്, വിനോദ് വെങ്ങളം, മുസ്തഫ പാവയിൽ, ജിനു, മച്ചാൻ, മുത്തു, അസീസ് കൊയിലാണ്ടി, ശ്രീജിത്ത് കാവിൽ, വിജേഷ്, കണ്ണൻ രവി, സുബിൻ സുഭാഷ്, അക്ഷയ്, ഗോകുൽ കൃഷ്ണ, കെ.യു. രഞ്ജിത് എന്നിവർ നേതൃത്വം നൽകി.നിതിൻ കണ്ടംബേത്ത്, റൈനി എന്നിവർ അവതാരകരായി. മുജീബ് കൊയിലാണ്ടി സ്വാഗതവും ബഷീർ പയ്യോളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

