ലത്തീഫ് തിരൂരങ്ങാടിക്ക് ഐ.ഡി.സി യാത്രയയപ്പ് നൽകി
text_fieldsപ്രവാസം അവസാനിപ്പിച്ചുമടങ്ങുന്ന ലത്തീഫ് തിരൂരങ്ങാടിക്ക് ഇസ്ലാമിക് ദഅവ കൗൺസിൽ (ഐ.ഡി.സി)
ജിദ്ദ യാത്രയയപ്പ് നൽകിയപ്പോൾ
ജിദ്ദ: മൂന്ന് പതിറ്റാണ്ടുകാലത്തെ പ്രവാസം അവസാനിപ്പിച്ചുമടങ്ങുന്ന ലത്തീഫ് തിരൂരങ്ങാടിക്ക് ഇസ്ലാമിക് ദഅവ കൗൺസിൽ (ഐ.ഡി.സി) യാത്രയയപ്പ് നൽകി.
പ്രവാസത്തിലെ നല്ല ഒരു ഭാഗം ഐ.ഡി.സിയോടൊപ്പം പ്രവർത്തിക്കാൻ മാറ്റിവെച്ച ഒരു സേവകനായിരുന്നു ലത്തീഫ്. ഐ.ഡി.സി ഓഫിസിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഐ.ഡി.സി അമീർ ഹുസൈൻ ബാഖവി പൊന്നാട് അധ്യക്ഷത വഹിച്ചു. വൈസ് അമീർ ഹനീഫ പാറക്കല്ലിൽ സ്വാഗതവും സെക്രട്ടറി എം.പി. ഷാക്കിർ നന്ദിയും പറഞ്ഞു. ഐ.ഡി.സിയുടെ ഉപഹാരം ഹുസൈൻ ബാഖവി അബ്ദുൽ ലത്തീഫിന് കൈമാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

